Home
Mobile

സാംസങ് ഗാലക്‌സി എ22 5ജി, എ22 4ജി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി

സാംസങിന്റെ മറ്റൊരു 5 ജി സ്മാർട്ട്‌ഫോൺ കൂടി വിപണിയിലെത്തിയിരിക്കുകയാണ്. എ സീരിസിലെ പുതിയ ഡിവൈസായ ഗാലക്‌സി എ22 5ജി മികച്ച സവിശേഷതകളുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം സാംസങ് ഗാലക്സി എ22 4ജി സ്മാർട്ട്ഫോണും അവതരിപ്പിച്ചു. ഗാലക്‌സി എ32 5ജി, ഗാലക്‌സി എം42 5ജി എന്നിവ ഉൾപ്പെടുന്ന മിഡ് റേഞ്ച് പ്രൈസ് 5ജി വിഭാഗത്തിലേക്കാണ് പുതിയ 5ജി ഡിവൈസ് വരുന്നത്. എ22 5ജി, 4ജി മോഡലുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്.

സാംസങ് ഗാലക്‌സി എ22 5ജി

സാംസങ് ഗാലക്‌സി എ22 5ജി

ഗാലക്‌സി എ22 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിനെ കമ്പനി ഇൻഫിനിറ്റി-വി ഡിസ്പ്ലെ എന്നാണ് വിളിക്കുന്നത്. ഫുൾ എച്ച്ഡി+ സ്ക്രീൻ റെസലൂഷൻ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോൺ 4 ജിബി / 64 ജിബി. 4 ജിബി / 128 ജിബി, 6 ജിബി / 128 ജിബി, 8 ജിബി / 128 ജിബി എന്നീ വേരിയന്റുകളിൽ ലഭ്യമാകും. സ്റ്റോറേജ് കൂടുതലായി ആവശ്യമുള്ളവർക്കായി മൈക്രോ എസ്ഡി കാർഡ് സപ്പോഡട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

ഗാലക്‌സി എ22 5ജി സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിന്റെ ഡിസൈൻ ഗാലക്സി എം42 സ്മാർട്ട്ഫോണിന് സമാനമാണ്. ചതുരാകൃതിയിലുള്ള പിൻ ക്യാമറ ഹമ്പിൽ മൂന്ന് ക്യാമറകളാണ് സാംസങ് നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.

ബാറ്ററി

15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എ22 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് മികച്ചൊരു ബാറ്ററി തന്നെയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുമ്ട്. പ്ലാസ്റ്റിക് ബിൽഡ് ഉപയോഗിച്ച് നിർമ്മിച്ച ഗാലക്സി എ22 5ജി ഗ്രേ, വൈറ്റ്, വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. 199 യൂറോ (ഏകദേശം 22,000 രൂപ) മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്.

സാംസങ് ഗാലക്സി എ22 4ജി

സാംസങ് ഗാലക്സി എ22 4ജി

സാംസങ് ഗാലക്‌സി എ22 4ജി സ്മാർട്ട്ഫോണിന്റെ സവിശേഷത 5ജി മോഡലിന് സമാനമല്ല. ഗാലക്‌സി എം42 5ജി പോലെ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-വി സ്‌ക്രീനും എച്ച്ഡി + സ്‌ക്രീൻ റെസല്യൂഷനുമായാണ് ഫോൺ വരുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഹീലിയോ ജി80 ചിപ്പ്സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. മൂന്ന് റാം / സ്റ്റോറേജ് ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. 4 ജിബി / 64 ജിബി, 4 ജിബി / 128 ജിബി, 6 ജിബി / 128 ജിബി എന്നിവയാണ് ഈ വേരിയന്റുകൾ.

നാല് ക്യാമറകൾ

5ജി മോഡലിലെ മൂന്ന് ക്യാമറകൾക്ക് പകരം 4ജി മോഡലിൽ നാല് ക്യാമറകളാണ് ഉള്ളത്. 5ജി മോഡലിലെ മൂന്ന് ക്യാമറകൾ അതുപോലെ നിലനിർത്തുകയും അധികമായി 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. ഇതിൽ പ്രൈമറി ക്യാമറയ്ക്ക് ഒഐഎസ് സപ്പോർട്ട് ഉണ്ട്. 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. 5ജി മോഡലിന് സമാനമായ ബാറ്ററിയും ഫിംഗർപ്രിന്റ് സെൻസറും 4ജി മോഡലിലും ഉണ്ട്. ബ്ലാക്ക്, വൈറ്റ്, മിന്റ്, വയലറ്റ് കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാകും.

Best Mobiles in India

English summary
Samsung has introduced two new smartphones in the Galaxy A series. Samsung has launched the Galaxy A22 5G and A22G smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X