Home
Mobile

സാംസങ് ഗാലക്‌സി A31 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്റെ ഗാലക്സി സീരിസിലെ പുതിയ സ്മാർട്ട്ഫോൺ, ഗാലക്‌സി A31 ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ആദ്യം സാംസങ് ഇന്ത്യ വെബ്സൈറ്റിൽ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരുന്നു. ഈ സ്മാർട്ട്ഫോണിന്റെ മുൻതലമുറ സ്മാർട്ട്ഫോണായ ഗാലക്‌സി A30 കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. വിപണിയിൽ വൻ വിജയം നേടിയ സ്മാർട്ട്ഫോണാണ് A30.

ഗാലക്‌സി എ 31

ഗാലക്‌സി എ 31 ന്റെ പ്രധാന സവിശേഷത 6.4 ഇഞ്ച് വലിയ എഫ്‌എച്ച്‌ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്. വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള ഡിസ്പ്ലെയിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് സാംസങ് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി A31: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി A31: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ വേരിയന്റിന് 21,999 രൂപയാണ് വില. സാംസങ്ങിന്റെ സ്റ്റോറുകൾ, സാംസങ്.കോം, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രധാന ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയും ഈ ഫോൺ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. നീല, കറുപ്പ് എന്നിവയടക്കം ഒന്നിലധികം നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

സാംസങ് ഗാലക്‌സി A31: സവിശേഷതകൾ

സാംസങ് ഗാലക്‌സി A31: സവിശേഷതകൾ

സാംസങ് ഗാലക്‌സി A31 സ്മാർട്ട്ഫോൺ ഒക്ടാ കോർ പ്രോസസർ മീഡിയടെക് ഹീലിയോ പി 65 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 2.0 ജിഗാഹെർട്‌സ്, 1.7 ജിഗാഹെർട്സ് ഫ്രീക്വൻസിയിൽ ക്ലോക്ക് ചെയ്യുന്നവയാണ് ഇത്. 6 ജിബി റാം 128 ജിബി സ്റ്റോറേജുമാണ് ഫോണിൽ നൽകിയിട്ടുള്ളത്.

സാംസങ്

സാംസങ് ഗാലക്‌സി A31ന്റെ പ്രധാന സവിശേഷത അതിന്റെ ക്യാമറകളാണ്. പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പോടെയാണ് ഈ ഡിവൈസ് വരുന്നത്. ഒരു പ്രൈമറി 48 മെഗാപിക്സൽ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 -മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്.

സെൽഫി

മുൻവശത്ത് സെൽഫികൾക്കായി 20 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. ഡിസ്‌പ്ലേയിലെ വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഈ സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇത് മികച്ച സെൽഫി ക്യാമറ തന്നെയാണ്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി വഴി 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്.

ആപ്പുകൾ

ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് സാംസങ് പേ, സാംസങ് നോക്സ്, സാംസങ് ഹെൽത്ത് തുടങ്ങിയ ആപ്പുകൾ സാംസങ് ഗാലക്സി എ 31ൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ഡിവൈസിന്റെ മറ്റ് സ്റ്റോറജ് വേരിയന്റുകൾ കൂടി പുറത്തിറങ്ങിയേക്കാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
Samsung has finally launched the Galaxy A31 in India. The smartphone has been announced in the country after first being listed on the company's India website earlier last month. The smartphone comes as an upgrade over the last year's Galaxy A30 which was quite popular with buyers across the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X