ക്വാഡ് ക്യാമറ സെറ്റപ്പുമായി സാംസങ് ഗാലക്‌സി എ32 4ജി വൈകാതെ വിപണിയിലെത്തും

|

അടുത്തിടെയായി സാംസങ് ഏറെ ശ്രദ്ധ കൊടുക്കുന്ന സ്മാർട്ട്ഫോൺ സീരിസാണ് ഗാലക്‌സി എ. അതുകൊണ്ട് തന്നെ ഗാലക്സി എ സീരിസിൽ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ എ സീരിസിലെ ഏറ്റവും പുതിയ ഡിവൈസായ ഗാലക്‌സി എ32 5ജി സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഈ ഡിവൈസിന് 4ജി മോഡലും ഉണ്ടായിരിക്കും. ഔദ്യോഗിക പ്രസ്സ് റെൻഡറുകൾ ലീക്ക് ആയതിനാൽ തന്നെ ഗാലക്‌സി എ32 4ജി സ്മാർട്ട്ഫോണി്നറെ സവിശേഷതകളുമായി ബന്ധപ്പെട്ട സൂചനകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ32 4ജി: ഡിസൈൻ ലീക്ക്
 

സാംസങ് ഗാലക്‌സി എ32 4ജി: ഡിസൈൻ ലീക്ക്

സാംസങ് ഗാലക്‌സി എ32 4ജി സ്മാർട്ട്ഫോണി്നറെ പ്രസ്സ് റെൻഡറുകൾ ലീക്കായിരുന്നു. ഇതിൽ നിന്നും ഹാൻഡ്‌സെറ്റിന്റെ പിൻഭാഗം പൂർണമായി വ്യക്തമാകുന്നു. ഡിവൈസിനറെ മുൻവശത്ത്, വളരെ സ്ലിം ആയ ബെസലുകളുള്ള ഇൻഫിനിറ്റി-യു (വാട്ടർ ഡ്രോപ്പ് നോച്ച്) ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. സ്ലിം ബേസലുകൾ ആയതിനാൽ തന്നെ ഡിവൈസിന് പ്രത്യേക ഭംഗി ഉണ്ട്. പക്ഷേ ബേസൽലെസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ ധാരാളമുള്ള കാലത്ത് ഇത്തരമൊരു ഡിസൈൻ എത്രത്തോളം ശ്രദ്ധ നേടുമെന്ന് സംശയമാണ്.

കളർ ഓപ്ഷനുകൾ

സാംസങ് ഗാലക്‌സി എ32 സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ നാല് ക്യാമറകളും ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. സിംഗിൾ-ടോൺ ഫിനിഷിലും രണ്ട് കളർ ഓപ്ഷനുകളിലുമാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുക. ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ടിപ്പ്സ്റ്റർ സുധാൻസു അംബോർ ട്വിറ്ററിലൂടെ അടുത്തിടെ പുറത്ത് വിട്ട ലീക്ക് ആയ ചിത്രങ്ങളിൽ നിന്നും നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എ32 പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തുന്നു. ബ്ലാക്ക്, വൈറ്റ് എന്നിവയ്ക്കൊപ്പം ബ്ലൂ, ലാവെൻഡർ കളർ ഓപ്ഷനുകളിലും ഡിവൈസ് ലഭ്യമാകും.

 പവർ, വോളിയം കീകൾ

പുതിയ റെൻഡർ റിപ്പോർട്ട് അനുസരിച്ച് ഗാലക്‌സി എ32 4ജി സ്മാർട്ട്ഫോണിന്റെ പവർ, വോളിയം കീകൾ വലതുവശത്തായിരിക്കും ഉണ്ടായിരിക്കുക. പവർ കീയിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കില്ലെന്നാണ് പുതിയ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറായിരിക്കും സ്മാർട്ട്ഫോണിൽ നൽകുന്നത്. റെൻഡർ ഇമേജുകൾ ഇൻ-ഡിസ്പ്ലെ ഫിങ്കർപ്രിന്റെ സെൻസർ ഉണ്ടായിരിക്കുമെന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഡിവൈസിൽ ഏത് ബയോമെട്രിക് ഓതന്റിക്കേഷനായിരിക്കുമെന്ന കാര്യം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

മീഡിയടെക് ഹീലിയോ ജി 85
 

സാംസങ് ഗാലക്സി എ32 4ജി സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിങിൽ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി 85 പ്രോസസറായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുയെന്ന് ലിസ്റ്റിങ് സ്ഥിരീകരിക്കുന്നു. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ആൻഡ്രോയിഡ് 11 ഒ.എസിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6 ജിബി റാമുള്ള ഈ ഡിവൈസായിരിക്കും ഇത്. ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഏത് രാജ്യത്താണ് ഡിവൈസ് ആദ്യം പുറത്തിറക്കുക എന്ന കാര്യവും വ്യക്തമല്ല.

Most Read Articles
Best Mobiles in India

English summary
Samsung Galaxy A32 4G smartphone will be launched soon. Leak reports suggest that the device will have a quad rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X