Home
Mobile

ഡിസ്കൗണ്ട് വെറും പ്രഹസനമോ? സാംസങ്ങിന്റെ പുതിയ 5ജി ഫോണിന് 4000 രൂപ ഡിസ്കൗണ്ടുണ്ട്, വാങ്ങും മുമ്പ് അ‌റിയാൻ

സാംസങ് അ‌ടുത്തിടെ പുറത്തിറക്കിയ തങ്ങളുടെ 5ജി സ്മാർട്ട്ഫോണിന് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയായി സാംസങ് തങ്ങളുടെ പുതിയ ഫോണുകൾക്ക് അത്ര പെട്ടെന്ന് ഡിസ്കൗണ്ട് പ്രഖ്യാപിക്കാറില്ല എന്നാണ് വിപണിയിലെ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഇപ്പോൾ തങ്ങളുടെ ഗാലക്സി എ34 ന് 4000 രൂപയുടെ ഡിസ്കൗണ്ട് സാംസങ് പ്രഖ്യാപിച്ചിരിക്കുന്നു.

സാംസങ് ഇന്ത്യയുടെ വെബ്​സൈറ്റിൽ നിന്ന് ഓൺ​ലൈനായി ഫോൺ വാങ്ങുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. മിഡ്റേഞ്ചിൽ സാംസങ് അ‌ടുത്തിടെ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോൺ ആണ് എ34. 30,999 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഒറ്റയടിക്ക് വില 26,999 രൂപയായി കുറച്ചിരിക്കുന്നു.

സാംസങ്ങിന്റെ പുതിയ 5ജി ഫോണിന് 4000 രൂപ ഡിസ്കൗണ്ടുണ്ട്

MOST READ: ഹാസൽബ്ലാഡ് ക്യാമറ, 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, എല്ലാമുണ്ട്; ഇതാണ് പുതിയ വൺപ്ലസ് ഫോൺ!

വിലയിൽ വരുത്തിയ 4000 രൂപയുടെ ഡിസ്കൗണ്ട് താൽക്കാലികം മാത്രമാണ് എന്നാണ് സാംസങ് പറയുന്നത്. അ‌തേസമയം ഡിസ്കൗണ്ട് സെയിലുകൾ വെറും പൊള്ള വാഗ്ദാനങ്ങൾ മാത്രമാണ് എന്നൊരു ആക്ഷേപം ചില ആളുകൾക്കുണ്ട്. വിൽക്കാത്ത ഫോണുകൾ വില കുറച്ച് തടിതപ്പുന്നു എന്നാണ് ഇവർ ഡിസ്കൗണ്ട് സെയിലുകളെ വിലയിരുത്താറുള്ളത്.

ആ നിലയ്ക്ക് നോക്കിയാൽ സാംസങ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്കൗണ്ടും വെറും പ്രഹസനമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ വിപണിയിൽ നിലവിലുള്ള മറ്റ് സ്മാർട്ട്ഫോണുകളുടെ വിലയും ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫോണിന്റെ വിലയും അ‌തിലെ ഫീച്ചറുകളും താരതമ്യം ചെയ്ത് ഡിസ്കൗണ്ടിൽ കിട്ടുന്ന സാധനം മൂല്യമുള്ളതാണോ എന്ന് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണ്.

അമോലെഡ് ഡിസ്‌പ്ലേ, ഐപി റേറ്റിംഗ്, സ്റ്റീരിയോ സ്പീക്കറുകൾ, ട്രിപ്പിൾ റിയർ ക്യാമറ, 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന 5ജി സ്മാർട്ട്ഫോൺ ആയ ഗാലക്സി എ34യുടെ 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് Samsung.in-ൽ 26,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുന്നു. 30000 രൂപയിൽ 5ജി ഫോൺ തേടുന്നവർക്ക് മാന്യമായി തെരഞ്ഞെടുക്കാവുന്ന ഒരോപ്ഷനാണിത്.

സാംസങ് ഗാലക്സി എ34 5ജിയുടെ പ്രധാന സവിശേഷതകൾ: FHD+ റെസല്യൂഷനുള്ള ഒരു വലിയ 6.6 ഇഞ്ച് സൂപ്പർ അ‌മോലെഡ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. മീഡിയടെക് ഡിമെൻസിറ്റി ചിപ്സെറ്റ് കരുത്തിൽ എത്തുന്ന എ34 ആൻഡ്രോയിഡ് 13ൽ ആണ് പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് പിന്തുണയും അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

മികച്ച ക്യാമറയാണ് എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബി​ലൈസേഷൻ പിന്തുണയോടു കൂടിയ ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് സാംസങ് ഇതിൽ നൽകിയിരിക്കുന്നത്. OIS ഉള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ട്രിപ്പിൾ റിയർ ക്യാമറ.

സാംസങ്ങിന്റെ പുതിയ 5ജി ഫോണിന് 4000 രൂപ ഡിസ്കൗണ്ടുണ്ട്

സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി ഫ്രണ്ടിൽ 13 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള മികവാണ് എടുത്തുപ​റയേണ്ട മറ്റൊരു ഫീച്ചർ. IP67 റേറ്റിങ്ങാണ് ഗാലക്സി എ34 ന് ഉള്ളത്. സ്റ്റീരിയോ ഇഫക്റ്റിനായി സാംസങ് ഡ്യുവൽ സ്പീക്കറുകളും നൽകിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിനായി 5,000mAh ബാറ്ററിയും ലഭിക്കും.

ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ: ദീർഘകാല ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ പിന്തുണ, മികച്ച ഈട്, മികച്ച ഡിസ്പ്ലേ, ഏറെ വലിയ ബാറ്ററി, വിശ്വസനീയമായ പെർഫോമൻസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 5ജി ഫോൺ അ‌ന്വേഷിക്കുന്നവർക്ക് പരിഗണിക്കാവുന്ന മാന്യമായ ഓപ്ഷനാണ് സാംസങ് ഗാലക്സി എ34 5ജി.

എ 34-ന്റെ ക്യാമറ പ്രകടനവും മികച്ചതാണ്. എന്നാൽ, ഈ ഫോണിന്റെ ബോക്സിൽ ഒരു ചാർജറിന്റെ അ‌ഭാവം കാണാം. കാരണം ഈ ഫോണിനൊപ്പം സാംസങ് ചാർജർ നൽകുന്നില്ല. ഉപയോക്താക്കൾക്ക് ഇതിനകം തങ്ങളുടെ ​കൈയിലുള്ള ചാർജർ ഉപയോഗിച്ച് ഈ ഫോൺ ചാർജ് ചെയ്യാം. എന്നാൽ ഫാസ്റ്റ് ചാർജിങ് വേണമെങ്കിൽ സാംസങ്ങിന്റെ 25W ഫാസ്റ്റ് ചാർജർ വാങ്ങേണ്ടിവരും.

Best Mobiles in India

English summary
The Galaxy A34 is now available at a huge discount on Samsung India's online store. A34 is the latest 5G smartphone launched by Samsung in the mid-range. The smartphone was launched in India at a starting price of Rs 30,999. Now available for one-time purchase for Rs 26,999. A discount of Rs.4000 will be available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X