ഇരട്ട പിൻ ക്യാമറയും ആൻഡ്രോയിഡ് പൈ ഓ.എസുമായി സാംസംഗ് ഗ്യാലക്‌സി എ40

|

സൗത്ത് കൊറിയൻ ഇലക്ട്രോണിക് ഭീമന്മാരായ സാംസംഗ് എ സീരീസിൽ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡൽ പുറത്തിറക്കി. ഗ്യാലക്‌സി എ40 എന്നാണ് മോഡലിന്റെ പേര്. നിലവിൽ യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചതെങ്കിലും ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളിൽ ഉടൻ പ്രതീക്ഷിക്കാം.

ഇരട്ട പിൻ ക്യാമറയും ആൻഡ്രോയിഡ് പൈ ഓ.എസുമായി സാംസംഗ് ഗ്യാലക്‌സി എ40

ബ്ലാക്ക്, വൈറ്റ്, ഓറഞ്ച് നിറഭേദങ്ങളിലാണ് ഫോൺ ലഭിക്കുക. 249 യൂറോയാണ് വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 19,520 രൂപ വില വരും. ഏപ്രിൽ 10 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ എ40യുടെ മറ്റ് സവിശേഷതകളെപ്പറ്റി ഔദ്യോഗികമായ അറിയിപ്പ് കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

സവിശേഷതകൾ

സവിശേഷതകൾ

ഗ്യാലക്‌സി എ30, എ50 എന്നീ മോഡലുകളിലെന്നപോലെ 3ഡി ഗ്ലാസ്റ്റിക് ബാക്കാണ് ഫോണിലുള്ളത്. 5.9 ഇഞ്ച് ഫുൾ എച്ച്.ഡി ഇൻഫിനിറ്റി യു സൂപ്പർ അമോലെഡ് ഡിസസ്‌പ്ലേ 1080X2280 പിക്‌സൽ റെസലൂഷൻ നൽകുന്നുണ്ട്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. സാംസംഗിന്റെ സ്വന്തം എക്‌സിനോസ് 7885 പ്രോസസ്സർ ഫോണിനു കരുത്തേകുന്നുണ്ട്.

4 ജി.ബി റാം കരുത്താണ് ഫോണിനുള്ളത്

4 ജി.ബി റാം കരുത്താണ് ഫോണിനുള്ളത്

ഫോണിനുള്ളത്ഫോണിനുള്ളത്

പിൻക്യാമറയിൽ ഇടംപിടിച്ചിരിക്കുന്നു

പിൻക്യാമറയിൽ ഇടംപിടിച്ചിരിക്കുന്നു

16 മെഗാപി്‌സലിന്റെ മെയിൻ സെൻസറും 5 മെഗാപിക്‌സലിന്റെ സെക്കന്ററി സെൻസറും പിൻക്യാമറയിൽ ഇടംപിടിച്ചിരിക്കുന്നു. എൽ.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുൻ ക്യാമറ 25 മെഗാപിക്‌സലിന്റേതാണ്. സുരക്ഷ വർദ്ധിപ്പിക്കാനെന്നോണം ഫിംഗർപ്രിന്റ് സെൻസറും ഘടിപ്പിച്ചിരിക്കുന്നു.

ബാറ്ററി കരുത്ത്
 

ബാറ്ററി കരുത്ത്

3,100 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഗ്യാലക്‌സി എ40 യിലുണ്ട്. 4ജി, വോൾട്ട്, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, എൻ.എഫ്.സി, തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഫോണിലുണ്ട്.

ഫോണിലുണ്ട്.

എ സീരീസിൽ ഗ്യാലക്‌സി എ20 എന്ന മോഡലും സാംസംഗ് പുറത്തിറക്കുകയുണ്ടായി. ബഡ്ജറ്റ് ശ്രേണിയിലാണ് ഈ മോഡൽ പെടുന്നത്. എക്‌സിനോസ് 7885 പ്രേസസ്സർ തന്നെയാണ് ഈ മോഡലിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇരട്ട പിൻ ക്യാമറയും ആൻഡ്രോയിഡ് 9.0 പൈ ഓ.എസും ഫോണിലുണ്ട്.

Best Mobiles in India

Read more about:
English summary
Samsung Galaxy A40 with dual rear cameras, Android Pie launched

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X