സാംസംഗ് ഗ്യാലക്‌സി എ50 മോഡലിന് 1,500 രൂപ വിലക്കുറവ്
കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ജനപ്രീയ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എ50ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. മാര്‍ക്കറ്റ് വിലയില്‍ നിന്നും 1,500 രൂപ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെ മോഡല്‍ വാങ്ങാനാകും. ബ്ലാക്ക്, വൈറ്റ്, ബ്ലൂ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

ലഭിക്കും.
6ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി ശേഷിയുള്ള വേരിയന്റിന് 22,990 രൂപയായിരുന്നു പുറത്തിറങ്ങിയപ്പോഴുണ്ടായിരുന്ന വില. 4 ജി.ബി റാം വേരിയന്റിന് 19,990 രൂപയുമുണ്ടായിരുന്നു. എന്നാലിപ്പേള്‍ പുതിയ ഓഫര്‍ പ്രകാരം 6ജി.ബി റാം വേരിയന്റ് 21,490 രൂപയ്ക്കും 4 ജി.ബി റാം വേരിയന്റ് 18,490 രൂപയ്ക്കും ലഭിക്കും.

ഫോണിലുള്ളത്.
6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഇന്‍ഫിനറ്റി യു സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 2.3 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തേകും. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് സുരക്ഷയ്ക്കായി ഫോണിലുള്ളത്.

സെല്‍ഫി ക്യാമറ കരുത്ത്.
പിന്നില്‍ 25+5+8 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് എ50 ലുള്ളത്. 25 മെഗാപിക്‌സലിന്റേത് പ്രധാന സെന്‍സറാണ്. 8 മെഗാപിക്‌സലിന്റെ സെന്‍സര്‍ വൈഡ് ആംഗിള്‍ ചിത്രീകരിക്കാനും 5 മെഗാപിക്‌സലിന്റേത് ഡെപ്ത്ത് സെന്‍സറുമാണ്. 25 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ കരുത്ത്.

ബാറ്ററി കരുത്ത്.
രണ്ടു വേരിയന്റുകളും 512 ജി.ബി വരെ എക്‌സ്റ്റേണല്‍ മെമ്മറി ഉയര്‍ത്താവുന്നതരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.


Click it and Unblock the Notifications








