Home
Mobile

സാംസങ് ഗാലക്‌സി A51 8 ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

സാംസങ് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി എ 51ന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ വേരിയന്റ് പ്രഖ്യാപിക്കുന്നതിനൊപ്പം ഡിവൈസിന്റെ സവിശേഷതകളും വിലയും കമ്പനി പുറത്ത് വിട്ടു. നേരത്തെ പുറത്തിറങ്ങിയ ഗാലക്സി എ51 ഡിവൈസുകളുടെ സമാന സവിശേഷതകൾ തന്നെയാണ് പുതിയ ഡിവൈസിലും കമ്പനി നൽകിയിട്ടുള്ളത്. റാം മാത്രമാണ് പുതിയ വേരിയന്റിലെ മാറ്റം.

ഗാലക്‌സി എ 51

നേരത്തെ പുറത്തിറങ്ങിയ ഗാലക്‌സി എ 51ന് 6 ജിബി റാം ആണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 8 ജിബി റാം ഉള്ള വേരിയന്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്‌സി എ 51 സ്മാർട്ട്‌ഫോൺ ജനുവരിയിലാണ് അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് കമ്പനി 8 ജിബി റാം വേരിയൻറ് പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വില, ലഭ്യത തുടങ്ങിയ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല. 8ജിബി റാം വേരിയന്റിന് 27,999 രൂപയാണ് വില.

സാംസങ് ഗാലക്‌സി എ 51 8 ജിബി റാം വേരിയന്റ്

സാംസങ് ഗാലക്‌സി എ 51 8 ജിബി റാം വേരിയന്റ്

മുകളിൽ സൂചിപ്പിച്ചതുപോലെ ഗാലക്‌സി എ 51ന്റെ 8 ജിബി വേരിയന്റിന് 27,999 രൂപയ്ക്കാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ 6 ജിബി വേരിയന്റ് 25,250 രൂപയ്ക്കാണ് വിൽക്കുന്നത്. പുതിയ വേരിയന്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ, വ്യത്യസ്ത ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ, സാംസങ്.കോം എന്നിവയിൽ വിൽപ്പനയ്‌ക്കെത്തും. പുതിയ വേരിയന്റിലും കമ്പനി 128 ജിബി സ്റ്റോറേജ് തന്നെയാണ് നൽകിയിട്ടുള്ളത്. പ്രത്യേകം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ 51: സവിശേഷതൾhttps://malayalam.gizbot.com/mobile/vivo-y70s-launched-with-5g-support-features-price-017150.html

സാംസങ് ഗാലക്‌സി എ 51: സവിശേഷതൾhttps://malayalam.gizbot.com/mobile/vivo-y70s-launched-with-5g-support-features-price-017150.html

സാംസങ് ഗാലക്‌സി എ 51 വാട്ടർ ഡ്രോപ്പ് ഡിസൈനിന് പകരം പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായിട്ടാണ് അവതരിപ്പിച്ചത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഈ ഡിവൈസിൽ ഉണ്ട്. ഫോട്ടോഗ്രാഫിക്കായി ഹാൻഡ്‌സെറ്റിന്റെ പിന്നിൽ മൊത്തം നാല് ക്യാമറകൾ ഉണ്ട്. ഈ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ ഉള്ളത്.

ക്യാമറ

സാംസങ് ഗാലക്‌സി എ 51യുടെ മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. 240fps വേഗതയുള്ള സ്ലോ മോഷൻ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കുന്ന ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ടും കമ്പനി ഇതോടപ്പം നൽകുന്നുണ്ട്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0ലാണ് A51 പ്രവർത്തിക്കുന്നത്. 10 എൻഎം എക്‌സിനോസ് 9611 64-ബിറ്റ് ഒക്ടാ കോർ SoC യുടെ കരുത്താണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. ഡിവൈസിൽ ഫെയ്സ് അൺലോക്ക് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ള മറ്റൊരു ഘടകം. ഡിവൈസ് സാംസങ് പേ, നോക്സ് സുരക്ഷ എന്നിവയും സപ്പോർട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Smartphone giant Samsung has just launched a new variant of its mid-range smartphone, the Samsung Galaxy A51 in India. The company shared the specifications, pricing, and availability details regarding the variant as part of the announcement. This new variant will sport similar specifications as observed in past Galaxy A51 devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X