സാംസങ് ഗാലക്‌സി എ51, ഗാലക്‌സി എ71 സ്മാർട്ട്ഫോണുകൾ ഇനി കുറഞ്ഞ വിലയ്ക്ക് വാങ്ങാം
സാംസങ് ഗാലക്‌സി എ 51, ഗാലക്‌സി എ 71 എന്നീ സ്മാർട്ട്ഫോണുകളുടെ വില ഇന്ത്യയിൽ സ്ഥിരമായി കുറച്ചു. രണ്ട് ഡിവൈസുകളുടെയും വില സാംസങ്ങിന്റെയും ആമസോണിന്റെയും വെബ്‌സൈറ്റിൽ പുതുക്കിയിട്ടുണ്ട്. രണ്ട് സമാർട്ട്ഫോണുകളും ഈ വർഷം ആദ്യമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തപ്പോൾ ഗാലക്സി എ51 സ്മാർട്ട്ഫോണിന് 23,999 രൂപയും ഗാലക്സി എ71ന് 29,999 രൂപയുമായിരുന്നു വില. ജിഎസ്ടി വർദ്ധനവ് മൂലം പിന്നീട് ഈ രണ്ട് ഹാൻഡ്‌സെറ്റുകൾക്കും വില വർധിപ്പിച്ചിരുന്നു.

പുതിയ വില
സാംസങ് ഗാലക്‌സി എ71 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 30,999 രൂപയാണ് വില. സാംസങ് ഗാലക്‌സി എ51 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 23,999 രൂപയാണ് വില. ഇതേ ഡിവൈസിന്റെ 8 ജിബി റാമുള്ള വേരിയന്റിന് 25,999 രൂപ വിലയുണ്ട്. നേരത്തെ ഈ 8ജിബി റാം വേരിയന്റിന് 27,999 രൂപയായിരിരുന്നു വില.

സാംസങ് ഗാലക്‌സി എ71: സവിശേഷതകൾ
ഗാലക്‌സി എ71 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. അഡ്രിനോ 618 ജിപിയു, 8 ജിബി റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 730 പ്രോസസറാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഗാലക്സി എ71ന്റെ ക്യാമറ പരിശോധിച്ചാൽ, ഈ ഡിവൈസിൽ 64 എംപി പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം 12 എംപി വൈഡ് ആംഗിൾ ലെൻസും നൽകിയിട്ടുണ്ട്. രണ്ട് 5 എംപി ഡെപ്ത്, മാക്രോ ലെൻസുകളാണ് ഡിവൈസിന്റെ പിന്നിലുള്ള മറ്റ് ക്യാമറകൾ. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 എംപി സെൽഫി ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

വില കണക്കിലെടുക്കുമ്പോൾ ഗാലക്സി എ71 മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ്. എന്നാൽ നിങ്ങൾക്ക് കൂടുതൽ സമയം പ്രവർത്തിക്കുന്ന ബാറ്ററിയാണ് വേണ്ടതെങ്കിൽ ഏതാണ് ഇതേ വില നിലവാരത്തിൽ പുതിയ ഗാലക്സി എം51 സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിൽ 7,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി പായ്ക്ക് ചെയ്യുന്നത്.

സാംസങ് ഗാലക്‌സി എ51: സവിശേഷതകൾ
ഗാലക്‌സി എ51 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് നൽകിയിട്ടുള്ളത്. എക്സിനോസ് 9611 SoCയാണ് ഡിവൈസിന്റെ കരുത്ത്. ഇതിനൊപ്പം മാലി-ജി 72 ജിപിയുവും നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിലും ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 എംപിയാണ്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ സാസംങ് നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഡിവൈസിൽ ഉള്ളത്.


Click it and Unblock the Notifications