Samsung Galaxy A51: സാംസങ് ഗാലക്സി എ51 നാളെ ഇന്ത്യയിൽ അവതരിപ്പിക്കും

|

സാംസങിന്റെ ഗാലക്‌സി എ സീരീസിലെ പുതിയ സ്മാർട്ട്‌ഫോണായ ഗാലക്‌സി എ 51 നാളെ (ജനുവരി 29) ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് സാംസങ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ആഴ്ച്ച തന്നെ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് ഇവന്റ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് ഡിവൈസുകളാണ് ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം വിയറ്റനാമിൽ വച്ചാണ് ഗാലക്സി എ സീരിസ് പുറത്തിറക്കിയത്.

ഇൻഫിനിറ്റി-ഒ ഡിസ്പ്ലെ

നാളെ പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ഡിവൈസുകൾക്കും പുതിയ ഡിസൈനിനൊപ്പം ഇൻഫിനിറ്റി-ഒ ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരംഗാലക്സി എ 51ന്റെ ഇന്ത്യയിലെ വില എൻ‌ട്രി വേരിയൻറിന് റീട്ടെയിലിൽ 22,990 രൂപയായിരിക്കുമെന്നാണ്. ഗ്ലോബൽ വേരിയന്റിന് വിപരീതമായി ഇന്ത്യയിൽ ഇത് 6 ജിബി + 128 ജിബിയുടെ റാം സ്റ്റോറേജ് കോൺഫിഗറേഷനോടെയും പുറത്തിറക്കും.

ഗാലക്സി എ 71

കമ്പനി പുറത്തിറക്കുന്ന മറ്റൊരു മോഡലായ ഗാലക്സി എ 71 എ51നെക്കാൾ വില കൂടിയ മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അപ്പർ മിഡ് സെഗ്‌മെന്റിലേക്കാണ് ഈ ഫോൺ സാംസങ് പുറത്തിറക്കുന്നത്. ഗാലക്സി എ71ന്റെ എൻട്രി ലെവലായ 6 ജിബി + 128 ജിബി വേരിയന്റിന് ഇന്ത്യയിൽ 29,990 രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. 8 ജിബി + 128 ജിബി കോൺഫിഗറേഷനുമായി മറ്റൊരു വേരിയന്റും കമ്പനി പുറത്തിറക്കും. പക്ഷേ ഈ രണ്ടാമത്തെ വേരിയന്റിനെ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യം റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.

കൂടുതൽ വായിക്കുക: അമേരിക്കയെ പിന്നിലാക്കി ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യകൂടുതൽ വായിക്കുക: അമേരിക്കയെ പിന്നിലാക്കി ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ

സവിശേഷതകൾ

സവിശേഷതകൾ പരിശോധിക്കുമ്പോൾ ആഗോള പതിപ്പുകളിൽ കാണുന്ന അതേ ഹാർഡ്‌വെയറിലായിരിക്കും ഇന്ത്യയിലും ഡിവൈസ് പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി എ 51 ന്റെ ഇന്ത്യൻ മോഡലിന് 6.5 ഇഞ്ച് എഫ്‌എച്ച്‌ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയും അതിൽ നടുഭാഗത്തായി പഞ്ച്-ഹോൾ കട്ട്ഔട്ടും ഉണ്ടായിരിക്കും.

8 ജിബി വരെ റാം

8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള 2.3 ജിഗാഹെർട്‌സ് ഒക്ടാ കോർ എക്‌സിനോസ് 9611 പ്രോസസറായിരിക്കും ഫോണിന്റെ കരുത്ത്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാന്റ് ചെയ്യാൻ സാധിക്കും. പ്രിസം ക്രഷ് ബ്ലാക്ക്, വൈറ്റ്, ബ്ലൂ, പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാക്കും. ക്വാഡ് ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്.

ക്യാമറ

48 മെഗാപിക്സൽ പ്രൈമറി ലെൻസിനൊപ്പം 5 എംപി മാക്രോ ലെൻസ്, 12 എംപി വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസിങിനുള്ള 5 എംപി ക്യാമറ എന്നിവ ക്യാമറ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 15W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടുള്ള 4,000mAh ബാറ്ററിയായിരിക്കും ഡിവൈസ് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചുകൂടുതൽ വായിക്കുക: ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചു

എ 71

പ്രീമിയം ലെവൽ എന്ന് പറയാവുന്ന എ 71 ന് വലിയ കേന്ദ്രീകൃത പഞ്ച്-ഹോൾ 6.7 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി പെയർ ചെയ്ത 2.2 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രോസസറാണ് ഡിവൈസിന്റെ കരുത്ത്. പ്രിസം ക്രഷ് ബ്ലാക്ക്, സിൽവർ, ബ്ലൂ, പിങ്ക് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എ 71 വരുന്നത്. ക്യാമറ പരിശോധിച്ചാൽ 64 എംപി ലെൻസ് കൂടാതെ 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ലെൻസ്, 12 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവയും നൽകും.

Best Mobiles in India

Read more about:
English summary
Samsung has finally announced the launch dates for its upcoming Galaxy A series smartphones, the Galaxy A51. The smartphone has been confirmed for launch on January 29 by a social media post shared by the company yesterday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X