Home
Mobile

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എ 52 5 ജി സ്മാർട്ഫോൺ വരുന്നു

ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി പുതിയ മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണുകൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ബിൽറ്റ്-ഇൻ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടും മിഡ്-റേഞ്ച് ഹാർഡ്‌വെയറുമായി സൗത്ത് കൊറിയൻ കമ്പനി സാംസങ് ഗാലക്‌സി എ 52 5 ജി സ്മാർട്ഫോൺ അവതരിപ്പിക്കും. ഗാലക്‌സി എ 52 ൻറെ 4 ജി വേരിയന്റിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഗാലക്‌സി എ 72 നൊപ്പം ഈ സ്മാർട്ഫോണും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ടെന മൊബൈൽ വെബ്‌സൈറ്റിൽ ഈ സ്മാർട്ഫോൺ വീണ്ടും പ്രത്യക്ഷപ്പെട്ടതിനാൽ ഉടൻ തന്നെ ബ്രാൻഡ് ഗാലക്‌സി എ 52 5 ജി അവതരിപ്പിച്ചേക്കും.

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എ 52 5 ജി

സാംസങ് ഗാലക്‌സി എ 52 5 ജി സവിശേഷതകൾ ടെനയിൽ ചോർന്നു

സാംസങ് ഗാലക്‌സി എ 52 5 ജി സ്മാർട്ഫോൺ ടെന മൊബൈൽ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റായ എസ്എം-എ 5260 മോഡൽ നമ്പറുമായി വീണ്ടും വന്നിരുന്നു. മുമ്പത്തെ ലിസ്റ്റിംഗ് ഹാർഡ്‌വെയറുകളുടെ കാര്യങ്ങൾ ഒന്ന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സാംസങ് ഗാലക്‌സി എ 52 5 ജി യുടെ പ്രധാന സവിശേഷതകൾ വിശദീകരിക്കുന്നുണ്ട്. ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിൻറെ ചില റെൻഡറുകളും സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: വിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളും

ഗാലക്സി എ 52 5 ജിക്ക് ഒരു ഇൻഫിനിറ്റി ഒ-ഡിസ്പ്ലേയ് ഒരു പഞ്ച്-ഹോളുമായി വരുന്നു. വോള്യവും പവർ കീകളും വലത് പാനലിൽ നൽകിയിട്ടുണ്ട്. ഗാലക്സി എ 52 5 ജി യുടെ പിൻഭാഗത്ത് ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് കാണുവാൻ സാധിക്കും. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വൈറ്റ്, ഓസം പർപ്പിൾ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് വരുമെന്ന് ലിസ്റ്റിംഗ് കാണിക്കുന്നു. ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനർ നേരിട്ട് നിൻഹലേക്ക് ഇതിൽ കാണുവാൻ സാധിക്കുന്നതല്ല. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുത്താനുള്ള പരിപാടിയായിരിക്കും ഈ ബ്രാൻഡ് നോക്കുന്നത്.

കൂടുതൽ വായിക്കുക: ബജറ്റ് സ്മാർട്ട്ഫോണായ ഐടെൽ എ47 ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസറുമായി സാംസങ് ഗാലക്‌സി എ 52 5 ജി

ഗാലക്സി എ 52 5 ജിയിലെ എല്ലാ പ്രധാന ഹാർഡ്‌വെയർ സവിശേഷതകളും ടെന ലിസ്റ്റിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്. സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് അനുസരിച്ച്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായിട്ടായിരിക്കും ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. 6 ജിബി / 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളെ ഈ ചിപ്‌സെറ്റുമായി ജോടിയാക്കും. ഗാലക്‌സി എ 52 5 ജി ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്. ഇതിന് പുതിയ വൺ യുഐ 3.0 സ്‌കിൻ ഓവർലേയും ഉണ്ടാകും.

ഈ ഹാൻഡ്‌സെറ്റിന് 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ പാനലും ഉണ്ടാകും. ഇത് മിക്കവാറും ഒരു എഫ്എച്ച്ഡി+ റെസൊല്യൂഷനിലായിരിക്കും വരുന്നത്. പിൻ ക്യാമറയിൽ 64 എംപി പ്രൈമറി സെൻസറും 4,500 എംഎഎച്ച് ബാറ്ററിയും വരുന്നു. 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുമെന്ന് ലിസ്റ്റിംഗ് പറയുന്നു.

കൂടുതൽ വായിക്കുക: ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ

Best Mobiles in India

English summary
In the coming months, Samsung is gearing up to launch many new mid-range 5G smartphones for the masses. The Samsung Galaxy A52 5G is among the South Korean giant's upcoming deals that will come with 5G network support and mid-tier hardware built-in.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X