ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ

|

ഷവോമിയുടെ സ്മാർട്ട്‌ഫോണുകളായ എംഐ 10 ടി, റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9, റെഡ്മി 9 പ്രൈം, റെഡ്മി 8 ഡ്യുവൽ എന്നിവയുടെ വില ഇപ്പോൾ കുറച്ചിരിക്കുകയാണ്. നിങ്ങൾ ഏതെങ്കിലും മിഡ് റേഞ്ച് അല്ലെങ്കിൽ ബജറ്റ് ഷവോമി സ്മാർട്ട്‌ഫോൺ വാങ്ങാൻ താത്പര്യമുണ്ടെകിൽ ഇത് അതിന് ഉചിതമായ ഒരു സമയമായിരിക്കാം.

ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം വിലക്കുറവിൽ

കൂടുതൽ വായിക്കുക: ലാവ Z1 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഫെബ്രുവരി 5 മുതൽ ആമസോൺ വഴി

ഈ കാലയളവിൽ, നിങ്ങൾക്ക് 3,000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. 91 മൊബൈൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ, ഫെബ്രുവരി 15 വരെ ഈ വില കുറവ് ലഭ്യമാകുമെന്ന് പറയുന്നത്. എന്നാൽ, ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിൽ ഈ ഹാൻഡ്‌സെറ്റുകൾ യഥാർത്ഥ വിലയ്ക്ക് വിൽക്കുന്നതിനാൽ ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് മാത്രമേ ഈ കിഴിവ് ലഭ്യമാകൂകയുള്ളു.

ഷവോമി ഡിവൈസുകളുടെ പുതിയ വിലകൾ

ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം വിലക്കുറവിൽ

റെഡ്മി 8 എ ഡ്യുവൽ ബജറ്റ് സ്മാർട്ഫോണിന് ഇപ്പോൾ 7,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിൻറെ 3 ജിബി റാമിനും 64 ജിബി സ്റ്റോറേജ് വേരിയന്റിനും 8,999 രൂപയാണ് യഥാർത്ഥ വില വരുന്നത്. ഇതുകൂടാതെ, നിങ്ങൾക്ക് റെഡ്മി 9 പ്രൈം 1,000 രൂപ വില കിഴിവിൽ 10,999 രൂപയ്ക്ക് ലഭ്യമാകും. ഈ ഹാൻഡ്‌സെറ്റിന് 11,999 രൂപയാണ് യഥാർത്ഥ വിലയായി വരുന്നത്. റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയുൾപ്പെടെ റെഡ്മി നോട്ട് 9 സീരീസ് സ്മാർട്ട്‌ഫോണുകൾ 2,000 രൂപ വരെ വില കിഴിവിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: സാംസങ് അഞ്ച് പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ ഉടൻ അവതരിപ്പിക്കും

റെഡ്മി നോട്ട് 9 സ്മാർട്ഫോണിൻറെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും, 6 ജിബി + 128 ജിബി മോഡലിന് 13,999 രൂപയും വില വരുന്നു. റെഡ്മി നോട്ട് 9 പ്രോ 4 ജിബി + 64 ജിബി വേരിയന്റിന് 12,999 രൂപയും, 4 ജിബി + 64 ജിബി മോഡലിന് 13,999 രൂപയും വില വരുന്നു. മാത്രമല്ല, റെഡ്മി 9 പ്രോ മാക്‌സിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 14,999 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ഹൈ എൻഡ് മോഡലിന് 17,499 രൂപയും വില വരുന്നു.

3,000 രൂപ വരെ കിഴിവ് ലഭിക്കുന്ന എംഐ10 ടിയുടെ രണ്ട് സ്റ്റോറേജ് വേരിയന്റുകൾക്കും കിഴിവ് ലഭ്യമാണ്. എംഐ 10 ടി യുടെ 6 ജിബി + 128 ജിബി മോഡൽ 35,999 രൂപയ്ക്ക് പകരം 32,999 രൂപയ്ക്കും, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ ഇപ്പോൾ 37,999 രൂപയ്ക്ക് പകരം 34,999 രൂപയ്ക്കും ലഭ്യമാണ്.

കൂടുതൽ വായിക്കുക: പോക്കോ എം3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

Best Mobiles in India

English summary
The prices of its few smartphones, such as the Mi 10T, Redmi Note 9 Pro Max, Redmi Note 9 Pro, Redmi Note 9, Redmi 9 Prime and Redmi 8 Dual, have been reduced by Xiaomi. It might be the ideal time if you are looking to buy a mid-range or budget Xiaomi smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X