Home
Mobile

സാംസങ് ഗാലക്‌സി എ52 5ജി ഇന്ത്യയിലെത്തുന്നു; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

കഴിഞ്ഞ മാസമാണ് സാംസങ് തങ്ങളുടെ ഗാലക്സി എ സീരിസിൽ രണ്ട് ഡിവൈസുകൾ ഇന്ത്യയിലെത്തിച്ചത്. ഗാലക്‌സി എ72, ഗാലക്‌സി എ52 എന്നിവയായിരുന്നു ഈ സ്മാർട്ട്ഫോണുകൾ. ഈ ഡിവൈസുകൾ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തപ്പോൾ ഇവയ്ക്കൊപ്പം ഗാലക്സി എ52 5ജി എന്ന ഡിവൈസ് കൂടി ഉണ്ടായിരുന്നു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാലിപ്പോൾ ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡിവൈസ് ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തി.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്

SM-A526B / DS എന്ന മോഡൽ നമ്പരിലാണ് ഗാലക്സി എ52 5ജി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 91 മൊബൈൽസാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയല്ലാതെ ഡിവൈസിന്റെ പ്രധാന വിവരങ്ങളൊന്നും ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നില്ല. ഗാലക്സി എ52 5ജി യൂറോപ്പിൽ ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുള്ളതിനാൽ ഇതിന്റെ സവിശേഷതകൾ വ്യക്തമാണ്.

സാംസങ് ഗാലക്‌സി എ52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ52 5ജി: സവിശേഷതകൾ

ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് എസ്-അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. ഫുൾ എച്ച്ഡി + റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി ചിപ്‌സെറ്റാണ്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. എ52 5ജി ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഫോണിനുള്ളത്.

ക്വാഡ്-റിയർ ക്യാമറ

ഡിവൈസിൽ ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ ഒ‌ഐ‌എസ് സപ്പോർട്ടുള്ള 64 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 32 എംപി ക്യാമറയും നൽകിയിട്ടുണ്ട്. വാട്ടർ, ഡസ്റ്റ് റസിറ്റൻസ് സർട്ടിഫിക്കറ്റും ഡിവൈസിൽ ഉണ്ട്. സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഓഡിയോ ജാക്ക്, സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ52 5ജി: വില

സാംസങ് ഗാലക്‌സി എ52 5ജി: വില

ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോണിന് യൂറോപ്പിൽ 429 യൂറോ മുതലാണ് വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ 37,000 രൂപയോളം വരും. അന്താരാഷ്ട്ര വിപണിയിലെ വില കണക്കിലെടുക്കുമ്പോൾ രാജ്യത്ത് ഏതാണ്ട് സമാനമായ വിലയുമായി തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന്റെ ഔദ്യോഗിക തിയ്യതി സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം തന്നെ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4ജി

സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിന്റെ 4ജി വേരിന്റിന് ഇന്ത്യൻ വിപണിയിൽ വില ആരംഭിക്കുന്നത് 26,499 രൂപ മുതലാണ്. 6 ജിബി റാമും 128 ജിബി റോമുമുള്ള മോഡലിനാണ് ഈ വില വരുന്നത്. ഡിവൈസിന്റെ 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപ വിലയുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A52 5G will be launched in India soon. This device was found on the BIS certification website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X