Home
Mobile

സാംസങ് ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ക്വാഡ് ക്യാമറ സെറ്റപ്പുമായി

സാംസങ് ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ കുറച്ച് കാലമായി പുറത്ത് വരുന്നുണ്ട്. അടുത്തിടെ ഹാൻഡ്‌സെറ്റിന്റെ വില ഐഡിയലോ എന്ന ജർമ്മൻ വില താരതമ്യം ചെയ്യുന്ന ലിസ്റ്റിംഗിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രധാന സവിശേഷതകളും ഡിവൈസിന്റെ ഡിസൈനും ഈ ചിത്രത്തിൽ നിന്നും വ്യക്തമാകുന്നു. പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിട്ടായിരിക്കും ഇത് പുറത്തിറങ്ങുക.

സാംസങ് ഗാലക്‌സി എ52 5ജി: പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എ52 5ജി: പ്രതീക്ഷിക്കുന്ന വില

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി എ 52 ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 369 യൂറോ വിലയുണ്ട്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 32,700 രൂപയോളം വരും. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ഹൈ എൻഡ് മോഡലിന് 429 യൂറോയാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 38,000 രൂപയോളം വരും. ഈ വില വിവരങ്ങളും ലീക്ക് റിപ്പോർട്ടുകൾ വഴി പുറത്ത് വന്നതാണ്. ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സാംസങ് ഗാലക്‌സി എ52 5ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എ52 5ജി: സവിശേഷതകൾ

പുതിയ സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഡിവൈസ് കറുപ്പ് നിറത്തിൽ പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്തുന്നു. ഡെനിം ബ്ലൂ, ഐസി വൈറ്റ് വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസിന്റെ പിന്നിൽ മൂന്ന് വലിയ സെൻസറുകളും ഒരു ചെറിയ സെൻസറും അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. ഈ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും.

ഡിസ്‌പ്ലേ

സാംസങ് ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോണിന്റെ മുൻവശത്ത് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഇതിനൊപ്പം പവർ, വോളിയം ബട്ടണുകൾ ഡിവൈസിന്റെ വലതുവശത്ത് ഉണ്ടായിരിക്കും. കണക്റ്റിവിറ്റിക്കായി താഴെയായി 3.5 എംഎം ജാക്ക്, ടൈപ്പ്-സി പോർട്ട് എന്നിവ നൽകും. സുരക്ഷയ്‌ക്കായി, ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ സെൻസർ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഡിവൈസിന്റെ സ്ക്രീൻ 6.5 ഇഞ്ച് ആയിരിക്കുമെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ്

3സി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റ് പ്രകാരം സാംസങ് ഗാലക്‌സി എ52 5ജി സ്മാർട്ട്ഫോണിൽ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 720ജി ചിപ്പ്സെറ്റിന്റെയോ 750ജി ചിപ്‌സെറ്റിന്റെയോ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 11 ഒ.എസിലാണ് ഡിവൈസ് പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാർച്ചിൽ ഡിവൈസ് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലീക്ക് റിപ്പോർട്ടുകൾ

സാംസങ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളായി പുറത്ത് വന്ന കാര്യങ്ങളെന്നാം ലീക്ക് റിപ്പോർട്ടുകൾ മാത്രമാണ്. ഡിവൈസിന്റെ ലോഞ്ച് ദിവസം മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് സാംസങ് അവതരിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.

Best Mobiles in India

English summary
Samsung is all set to introduce a new device to Galaxy A series smartphone line. The Galaxy A52 5G smartphone will be launched soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X