സാംസങ് ഗാലക്സി എ52, ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72 സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി
സാംസങ് ഗാലക്സി എ52, ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72 എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി. മൂന്ന് ഫോണുകളിലും ഐപി 67 സർട്ടിഫൈഡ് ഡസ്റ്റ്- വാട്ടർ റെസിസ്റ്റന്റ് ഡിസൈനുമായിട്ടാണ് വരുന്നത്. ഗാലക്‌സി എ52 മോഡലുകളിലും ഗാലക്‌സി എ72 സ്മാർട്ട്ഫോണിലും ക്വാഡ് റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ഉണ്ട്. ഈ ഡിവൈസുകളുടെ പ്രധാന പ്രധാന സവിശേഷതകൾ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ, 800 നൈറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ്.

സാംസങ് ഗാലക്സി എ52, ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72: വിലയും ലഭ്യതയും
സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് യൂറോ 349 (ഏകദേശം 30,200 രൂപ) മുതലാണ്. സാംസങ് ഗാലക്സി എ52 5ജിക്ക് യൂറോ 429 (ഏകദേശം 37,100 രൂപ), സാംസങ് ഗാലക്സി എ 72ന് യൂറോ 449 (ഏകദേശം 38,800 രൂപ) എന്നിങ്ങനെയാണ് വില. മൂന്ന് ഫോണുകളും ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഈ ഡിവൈസുകൾ യൂറോപ്യൻ വിപണിയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ലോഞ്ച് വിവരങ്ങൾ വ്യക്തമല്ല.

സാംസങ് ഗാലക്സി എ52: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ എസ്ഒസിയാണ്. 256 ജിബി വരെ ഓൺബോർർ് സ്റ്റോറേജുള്ള ഡിവൈസിൽ 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) എഫ് / 1.8 ലെൻസുമുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും. 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

കണക്റ്റിവിറ്റി ഓപ്ഷനുകളായി സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിൽ 4ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നത്. ഫോണിന് 189 ഗ്രാം ഭാരമാണ് ഉള്ളത്.

സാംസങ് ഗാലക്സി എ52 5ജി: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്നു സാംസങ് ഗാലക്സി എ52 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ട് ഉണ്ട്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാ കോർ എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 8ജിബി വരെ റാമും ഉണ്ട്. 4ജി പതിപ്പിൽ ലഭ്യമായ അതേ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിലും ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്സി എ 52 5ജിയിൽ 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഡിവൈസിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.

സാംസങ് ഗാലക്സി എ72: സവിശേഷതകൾ
സാംസങ് ഗാലക്സി എ72ൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്. 8 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ എസ്ഒസിയാണ്. എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി സെൻസറാണ് സാംസങ് ഗാലക്സി എ 72 സ്മാർട്ട്ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 128 ജിബി റാം 256 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








