Home
Mobile

സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോൺ മാർച്ച് അവസാനം പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

സാംസങ് ഗാലക്‌സി എ52 മാർച്ച് അവസാന വാരത്തിൽ പുറത്തിറങ്ങും. വിയറ്റ്നാം വിപണിയിലായിരിക്കും ഈ ഡിവൈസ് ആദ്യം പുറത്തിറങ്ങുകയെന്ന് ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോഞ്ച് വിവരങ്ങൾക്കൊപ്പം പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളും വിലയും ലീക്ക് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനുമായിട്ടായിരിക്കും ഡിവൈസ് വരുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

സർട്ടിഫിക്കേഷൻ

നിരവധി സർട്ടിഫിക്കേഷൻ സൈറ്റുകളിൽ ഗാലക്സി എ52 സ്മാർട്ട്ഫോൺ കണ്ടെത്തി. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിവൈസ് വിപണിയിൽ മത്സരിക്കുന്നത് ഓപ്പോ റെനോ 5 4ജി സ്മാർട്ട്ഫോണുമായിട്ടായിരിക്കും. ട്വിറ്ററിൽ ഒരു ടിപ്പ്സ്റ്ററാണ് സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിന്റെ 4ജി വേരിയന്റിന് വിയറ്റനാമിൽ വിഎൻ‌ഡി 9,300,000 (ഏകദേശം 29,000 രൂപ) വിലയുണ്ടായിരിക്കും. 5ജി വേരിയന്റിന് 11,000,000 (ഏകദേശം 34,900 രൂപ) വിലയുണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്‌സി എ52

മുകളിൽ സൂചിപ്പിച്ചത് പോലെ സാംസങ് ഗാലക്‌സി എ52 മാർച്ച് അവസാന വാരത്തിലായിരിക്കും വിയറ്റ്നാമിൽ ലോഞ്ച് ചെയ്യുന്നച്. യൂറോപ്യൻ വിപണിയിൽ സാംസങ് ഗാലക്‌സി എ52 പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ലെങ്കിലും യൂറോപ്പിലെ ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഡിവൈസ് വിവിധ സർട്ടിഫിക്കേഷൻ സൈറ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഡിവൈസിന്റെ 4ജി വേരിയന്റിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എ52: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ടിപ്‌സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം സാംസങ് ഗാലക്‌സി എ52 ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കും. 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. 4ജി വേരിയന്റിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720ജി എസ്ഒസിയായിരിക്കും കരുത്ത് നൽകുന്നത്. സാംസങ് ഗാലക്‌സി എ52 5ജി മോഡലിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്വാഡ് റിയർ ക്യാമറ

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ സെൻസർ, രണ്ട് 5 മെഗാപിക്സൽ സെൻസറുകൾ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി എ52 സ്മാർട്ട്ഫോണിൽ ഉള്ളത്. സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ.

25W ഫാസ്റ്റ് ചാർജിങ്

സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിൽ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരിക്കുക. ബ്ലാക്ക്, ബ്ലൂ, ലാവെൻഡർ, വൈറ്റ് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകും. അടുത്തിടെ ഓൺലൈനിൽ കണ്ട റെൻഡറുകളിൽ സമാന നിറങ്ങളിലുള്ള സാംസങ് ഗാലക്‌സി എ52 കണ്ടെത്തിയിരുന്നു. ഈ ഡിവൈസിന്റെ സവിശേഷതകൾ, ലോഞ്ച് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലീക്ക് റിപ്പോർട്ടുകളായിട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കമ്പനിയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Best Mobiles in India

English summary
Samsung Galaxy A52 will be released in the last week of March. According to leaked reports, the device will be the first to hit the Vietnamese market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X