സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് 5,000 രൂപ വില കുറച്ചു

|

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോൺ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിനകം തന്നെ രാജ്യത്തെ സാംസങിന്റെ ജനപ്രിയ സ്മാർട്ട്ഫോണായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് രാജ്യത്ത് വില കുറച്ചിരിക്കുകയാണ് കമ്പനി. 5000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. പുതിയ ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

 

സാംസങ്

സാംസങ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗാലക്സി എ സീരീസിൽ പുതിയ ഡിവൈസുകൾ അവതരിപ്പിച്ചത്. ഗാലക്‌സി എ53 ഉൾപ്പെടെയുള്ള ഡിവൈസുകളാണ് ഈ സീരിസിൽ ഉള്ളത്. അതുകൊണ്ട് തന്നെയാണ് സാംസങ് ഗാലക്സി എ52എസ് 5ജി ഫോണിന് വില കുറച്ചിരിക്കുന്നത്. രണ്ട് കോൺഫിഗറേഷനുകളിലാണ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ അടിസ്ഥാന വേരിയന്റിന് 35,999 രൂപയായിരുന്നു വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 37,999 രൂപയായിരുന്നു വില. ഈ രണ്ട് മോഡലുകൾക്കും ഇപ്പോൾ വില കുറച്ചു.

പുതുക്കിയ വില
 

സാംസങ് വെബ്സൈറ്റിലും മറ്റുമുള്ള പുതുക്കിയ വില പ്രകാരം സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന്റെ രണ്ട് സ്റ്റോറേജ് വേരിയന്റുകൾക്കും 5,000 രൂപ വീതമാണ് കുറച്ചിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ ഇപ്പോൾ 30,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇപ്പോൾ 32,499 രൂപയാണ് വില. ഈ പുതുക്കിയ വില ഓൺലൈനായാലും ഓഫ്‌ലൈനായാലും എല്ലായിടത്തും ബാധകമാണ്. ഇത് കൂടാതെ റീട്ടെയിലർമാരിൽ നിന്നും അധിക കിഴിവുകളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

സാംസങ് ഗാലക്‌സി

പുതുക്കിയ വില അനുസരിച്ച് സാംസങ് ഗാലക്‌സി എ52എസ് 5ജി സ്മാർട്ട്ഫോണിന് പുതിയ ഡിവൈസായ ഗാലക്‌സി എ53 5ജിയേക്കാൾ വിലകുറവാണ്. പുതിയ ഗാലക്സി എ53 5ജി സ്മാർട്ട്ഫോമും രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 34,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 35,999 രൂപയാണ് വില. വില കുറച്ചതിനാൽ തന്നെ അധികം പണം മുടക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾക്ക് ഈ രണ്ട് ഡിവൈസുകളിൽ വച്ച് ഗാലക്സി എ52എസ് തന്നെ തിരഞ്ഞെടുക്കാം.

സാംസങ് ഗാലക്സി എ52എസ് 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ52എസ് 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ52എസ് 5ജി ജനുവരിയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിൽ 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും 800 നിറ്റ്സ് വരെ ബൈറ്റ്നസും ഉണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡിവൈസിൽ 8 ജിബി വരെ റാമാണ് ഉള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3യിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എ52എസ് 5ജി വരുന്നത്. എഫ്/1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 5 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറുമാണ് പിൻ ക്യാമറ സെറ്റപ്പിലുള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ്/2.2 ലെൻസും ഈ ഡിവൈസിൽ ഉണ്ട്.

നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തിനാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

കണക്റ്റിവിറ്റി

സാംസങ് ഗാലക്‌സി എ52എസ് 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 128ജിബി വരെ സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി 1ടിബി വരെയുള്ള മൈക്രോ എസ്ഡികാർഡ് സപ്പോർട്ടും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഡിവൈസിൽ സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 4,500mAh ബാറ്ററിയാണ് ഉള്ളത്.

പുതിയ സാംസങ് ഗാലക്സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ

പുതിയ സാംസങ് ഗാലക്സി എ സീരീസ് സ്മാർട്ട്‌ഫോണുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സാംസങ് തങ്ങളുടെ ഗാലക്സി എ സീരിസിൽ പുതിയ അഞ്ച് ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗാലക്സി എ53, ഗാലക്സി എ73, ഗാലക്സി എ33, ഗാലക്സി എ23, ഗാലക്സി എ13 സ്മാർട്ട്ഫോണുകളാണ് ഇതിലുള്ളത്. ഗാലക്സി എ52എസ് 5ജി എന്ന മൂന്ന് മാസം മുമ്പ് അവതരിപ്പിച്ച ഡിവൈസും ഗാലക്സി എ53 5ജിയും താരതമ്യം ചെയ്യുമ്പോൾ, ഏറ്റവും പുതിയ ഡിവൈസിൽ എക്സിനോസ് 1280 എസ്ഒസിയാണ് ഉള്ളത് എന്ന് കാണാം. എ52എസിൽ ഉള്ല സ്‌നാപ്ഡ്രാഗൺ 778ജിയുമായി താരതമ്യം ചെയ്യുമ്പോൾ പഴയ ഡിവൈസ് തന്നെയാണ് കൂടുതൽ കരുത്തുള്ളത്.

ക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾ

ഗാലക്‌സി എ53

സാംസങ് ഗാലക്സി എ53എസ് 5ജി സ്മാർട്ട്ഫോണിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഉണ്ട്, അത് ഗാലക്‌സി എ53യിൽ ഇല്ല. രണ്ട് സ്മാർട്ട്ഫോണുകൾക്കും സമാനമായ ക്യാമറയും സോഫ്റ്റ്വെയർ ഫീച്ചറുകളുമാണ് ഉള്ളത്. രണ്ട് ഡിവൈസുകളും 5ജി കണക്റ്റിവിറ്റിയോടെയാണ് വരുന്നത്. ഇരു ഡിവൈസുകളിലും വെള്ളവും പൊടിയും പ്രതിരോധിക്കാൻ ഐപി67 റേറ്റിങ് നൽകിയിട്ടുണ്ട്. 4500എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്ന ഗാലക്‌സി എ52എസ് 5ജിയേക്കാൾ വലിയ 5000എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എ53യിൽ ഉള്ളത്.

Best Mobiles in India

English summary
Samsung has slashed the price of its Galaxy A52s 5G smartphone in India. Both the variants of this device gets Rs 5,000 price cut. The price drop comes after the launch of new phones in the Galaxy A series

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X