കിടിലൻ ഫീച്ചറുകളുമായി സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

|

സാംസങ് തങ്ങളുടെ എ സീരിസിലെ പുതിയ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി എ52എസ് 5ജി എന്ന ഡിവൈസാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച സവിശേഷതകളുള്ള ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ലഭ്യമാകും. 6.5-ഇഞ്ച് ഫുൾ-HD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസി, 4500 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്.

 

സാംസങ് ഗാലക്സി എ52എസ് 5ജി: വിലയും ലഭ്യതയും

സാംസങ് ഗാലക്സി എ52എസ് 5ജി: വിലയും ലഭ്യതയും

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ രണ്ട് റാം വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 35,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 37,499 രൂപ വിലയുണ്ട്. സാംസങിന്റെ ഈ പുതിയ 5ജി സ്മാർട്ട്ഫോൺ ആമസോൺ, സാംസങ് വെബ്സൈറ്റ് എന്നിവ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഓസം ബ്ലാക്ക്, ഓസം വയലറ്റ്, ഓസം വൈറ്റ് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി എ52എസ് 5ജി: ഓഫറുകൾ

സാംസങ് ഗാലക്സി എ52എസ് 5ജി: ഓഫറുകൾ

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ 3,000 രൂപയുടെ അപ്ഗ്രേഡ് ബോണസും ലഭിക്കും. ഈ ബോണസ് ലഭിക്കാൻ സാംസങ് ഗാലക്സി എ52എസ് 5ജി വാങ്ങുമ്പോൾ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യണം. സാംസങ് എ സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസമാണ് യുകെയിൽ അവതരിപ്പിച്ചത്.

സാംസങ് ഗാലക്സി എ52എസ് 5ജി: സവിശേഷതകൾ
 

സാംസങ് ഗാലക്സി എ52എസ് 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. 800 നിറ്റ്സ് വരെ ബൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി എസ്ഒസിയാണ്. ഡിവൈസിൽ 8ജിബി വരെ റാമാണ് ഉള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3യിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറകൾ

സാംസങിന്റെ പുതിയ 5ജി സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് ഉള്ളത്. ഇതിൽ f/1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഉള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം f/2.2 അൾട്രാ വൈഡ് ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 5 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറുമാണ് ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ സെൻസറും f/2.2 ലെൻസും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

സാംസങ് ഗാലക്‌സി എ52എസ് 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 128ജിബി വരെ സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി 1ടിബി വരെയുള്ള മൈക്രോ എസ്ഡികാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിലുണ്ട്. 25W സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഫോണിൽ ഐപി 67 സർട്ടിഫൈഡ് ബിൽഡും ഉണ്ട്, അത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Samsung has launched its new A series 5G smartphone in India. Samsung has launched the Galaxy A52S5G in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X