വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

|

സാംസങ് തങ്ങളുടെ എ സീരിസ് സ്മാർട്ട്ഫോണുകൾക്കായി നടത്തിയ ഗാലക്സി എ ഇവന്റിൽ രണ്ട് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. സാംസങ്, ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി എന്നീ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ ലോഞ്ച് ചെയ്ത ഗാലക്സി എ52 5ജിയുടെ പിൻഗാമിയാണ് ഗാലക്സി എ53 5ജി. സാംസങ് ഗാലക്സി എ33 5ജി ആവട്ടെ കഴിഞ്ഞ വർഷം ജനുവരിയിൽ അവതരിപ്പിച്ച ഗാലക്സി എ32 5ജി ഫോണിന്റെ പിൻഗാമിയായാണ് വരുന്നത്. രണ്ട് പുതിയ മോഡലുകളിലും ക്വാഡ് റിയർ ക്യാമറകളും ഒക്ടാ കോർ പ്രൊസസറുകളുമാണ് ഫീച്ചർ ചെയ്യുന്നത്.

സാംസങ്

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജിസ്മാർട്ട്ഫോണുകളിൽ മിഡ്റേഞ്ച് വിഭാഗം പിടിച്ചെടുക്കാൻ പോന്ന മികച്ച സവിശേഷതകളെല്ലാം സാംസങ് നൽകിയിട്ടുണ്ട്. 25W ഫാസ്റ്റ് ചാർജിങുമായിട്ടാണ് ഡിവൈസുകൾ വരുന്നത്. ആൻഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്ന രണ്ട് ഫോണുകൾക്കും വൺ യുഐയുടെയും ആൻഡ്രോയിഡ് ഒഎസിന്റെയും നാല് തലമുറ വരെ അപ്‌ഗ്രേഡുകളും അഞ്ച് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്പ്ലെ ഡിസൈനിന്റെ കാര്യത്തിലാണ്. ഗാലക്‌സി എ53 5ജിയിൽ ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനും ഗാലക്‌സി എ33 5ജിയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചുമാണ് ഉള്ളത്.

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി: വില, ലഭ്യത

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 449 യൂറോ മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,800 രൂപയോളമാണ്. അതേസമയം സാംസങ് ഗാലക്സി എ33 5ജിയുടെ വില ആരംഭിക്കുന്നത് 369 യൂറോ മുതലാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 31,000 രൂപയോളം വരും. രണ്ട് ഫോണുകളും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിലും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് വേരിയന്റിലും ലഭ്യമാകും.

15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി15,499 രൂപ വിലയുമായി iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ഇന്ത്യയിലെ ലോഞ്ച്

സാംസങ് ഗാലക്‌സി എ53 5ജി, ഗാലക്‌സി എ33 5ജി എന്നിവയുടെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏപ്രിൽ 1 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ ഗാലക്സി എ53 5ജി വിൽപ്പനയ്ക്ക് എത്തുമ്പോൾ ഗാലക്സി എ33 5ജി ഏപ്രിൽ 22 മുതൽ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. രണ്ട് മോഡലുകളും ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം പീച്ച്, ഓസം വൈറ്റ് നിറങ്ങളിൽ ലഭ്യമാകും. പുതിയ ഗാലക്‌സി എ സീരീസ് ഫോണുകൾക്കൊപ്പം സാംസങ് ഗാലക്‌സി ബഡ്‌സ് 2ന്റെയും ഗാലക്‌സി ബഡ്‌സ് ലൈവിന്റെയും പുതിയ ഓനിക്‌സ് കളർ മോഡൽ അവതരിപ്പിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എ53 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ53 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിൽ 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ എസ്ഒസിയാണ്. 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും. സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1 ആണ് നൽകിയിട്ടുള്ളത്.

ക്യാമറകൾ

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്നതാണ് ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. എഫ്/2.2 ലെൻസാണ് ഈ ക്യാമറയ്ക്ക് ഉള്ളത്.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഷവോമി 12 സീരീസ് വിപണിയിൽ

കണക്റ്റിവിറ്റി

സാംസങ് ഗാലക്സി എ53 5ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഫിംഗർപ്രിന്റ്, ഗൈറോ, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺ ബോർഡ് സെൻസറുകൾ. IP67-സർട്ടിഫൈഡ് ബിൽഡും ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി എ33 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഉള്ളത്. 8 ജിബി വരെ റാമുള്ള ഫോണിൽ ഒക്ടാ കോർ എസ്ഒസിയാണ് ഉള്ളത്. 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി 1 ടിബി വരെ സപ്പോർട്ട് ചെയ്യുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സാംസങ് നൽകിയിട്ടുണ്ട്. ഗാലക്സി എ53 5ജിയിൽ ഉള്ളത് പോലെ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

നാല് ക്യാമറകൾ

നാല് ക്യാമറകൾ തന്നെയാണ് ഗാലക്സി എ33 5ജി സ്മാർട്ട്ഫോണിലും കമ്പനി നൽകിയിട്ടുള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/1.8 ലെൻസും ഈ പിൻക്യാമറ സെറ്റപ്പിൽ ഉണ്ട്. ക്യാമറ സെറ്റപ്പിൽ 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നീ ക്യാമറകളും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 13-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്. ഇതിന് എഫ്/2.2 ലെൻസുമുണ്ട്. കണക്റ്റിവിറ്റിയും സെൻസറുകളും ബാറ്ററിയുമെല്ലാം ഗാലക്സി എ53 5ജിക്ക് സമാനമാണ്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്റെഡ്മി നോട്ട് 11 പ്രോ+ 5ജി റിവ്യൂ: വിപണി പിടിക്കാൻ വേണ്ടതെല്ലാം ഈ ഫോണിലുണ്ട്

Best Mobiles in India

English summary
Samsung has unveiled two smartphones at their Galaxy A event. Samsung has introduced the Galaxy A53 5G and Galaxy A33 5G in the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X