നാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഘടകങ്ങളിൽ ഒന്ന് ക്യാമറകളായിരിക്കും. മികച്ച ക്യാമറ സെറ്റപ്പുകളുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് എല്ലാ വില വിഭാഗത്തിലും ലഭ്യമാണ്. വിവിധ തരത്തിലുള്ള ഫോട്ടോകൾ എടുക്കാൻ ഡിഎസ്എൽആർ ക്യാമറകളിൽ വിവിധ ലെൻസുകൾ ഉപയോഗിക്കുന്നത് പോലെ പോട്രൈറ്റ്, മാക്രോ, ടെലി എന്നിങ്ങനെയുള്ള ലെൻസുകളുമായി വരുന്ന ക്യാമറകൾ ഇന്ന് സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറുണ്ട്. നാല് പിൻ ക്യാമറകളുള്ള ഫോണുകളിലാണ് ഇത്തരം ക്യാമറകൾ ഉണ്ടാകാറുള്ളത്.

 

ക്വാഡ് റിയർ ക്യാമറ

നിങ്ങൾ നാല് പിൻ ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ സ്വന്തമാക്കാവുന്ന മികച്ച ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ വിപണിയിൽ ലഭ്യമായ മികച്ചതും പുതിയതുമായ ഡിവൈസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാംസങ്, ഓപ്പോ, വിവോ, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ പട്ടികയിൽ ഉണ്ട്.

വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്വൺപ്ലസ് 9 5ജി, വൺപ്ലസ് 9 പ്രോ 5ജി എന്നിവയ്ക്ക് വില കുറച്ചു, നീക്കം വൺപ്ലസ് 10 പ്രോ 5ജി ലോഞ്ചിന് തൊട്ട് മുമ്പ്

സാംസങ് ഗാലക്സി എ53 5ജി
 

സാംസങ് ഗാലക്സി എ53 5ജി

വില: 35,999 രൂപ
പ്രധാന സവിശേഷതകൾ


• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്സിനോസ് 1280 5nm പ്രോസസർ, മാലി-G68 ജിപിയു
• 6ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ

സാംസങ് ഗാലക്സി എസ്22 അൾട്രാ

വില: 1,09,999 രൂപ
പ്രധാന സവിശേഷതകൾ


• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറകൾ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടംറിയൽമി 9 പ്രോ 5ജി vs പോക്കോ എക്സ്4 പ്രോ 5ജി; മിഡ്റേഞ്ചിലെ മികവുറ്റ പോരാട്ടം

ഓപ്പോ റെനോ 6 പ്രോ 5ജി

ഓപ്പോ റെനോ 6 പ്രോ 5ജി

വില: 38,900 രൂപ
പ്രധാന സവിശേഷതകൾ


• 6.55 ഇഞ്ച് എഫ്എച്ച്ഡി+ 90Hz ഒലെഡ് ഡിസ്‌പ്ലേ
• 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• 12 ജിബി റാം, 256 ജിബി റോം
• ഡ്യുവൽ സിം
• 64 എംപി +8 എംപി +2 എംപി + 2 എംപി റിയർ ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ
• ഡ്യുവൽ 4ജി വോൾട്ടി
• വൈഫൈ 6
• ബ്ലൂടൂത്ത് 5.2
• 4500mAh ബാറ്ററി

വിവോ എക്സ്70 പ്രോ

വിവോ എക്സ്70 പ്രോ

വില: 52,990 രൂപ
പ്രധാന സവിശേഷതകൾ


• 6.56-ഇഞ്ച് (2376×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 19.8:9 അമോലെഡ് എച്ച്ഡിആർ 10+ ഡിസ്പ്ലേ
• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ, എആർഎം G77 MC9 ജിപിയു
• 8 ജിബി LPDDR4X റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി / 12 ജിബി LPDDR4X റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം
• 50 എംപി + 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,450 mAh ബാറ്ററി

പിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെപിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെ

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

വില: 39,999 രൂപ
പ്രധാന സവിശേഷതകൾ


• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 402 ppi 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം
• 128 ജിബി (UFS 3.1) സ്റ്റോറേജ് 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്. 12 ജിബി LPDDR4X റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11
• ഡ്യുവൽ സിം (നാനോ + നാനോ)
• 48 എംപി + 16 എംപി + 5 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

Best Mobiles in India

English summary
If you want to buy a smartphone with four rear cameras, here are the best quad rear camera setup devices available. This includes phones from the Samsung Galaxy A53 5G to the OnePlus 9R.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X