ആകർഷകമായ വിലയും മികച്ച സവിശേഷതകളുമായി സാംസങ് ഗാലക്സി A70s ഇന്ത്യയിൽ അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിലെ അഭ്യൂഹങ്ങൾക്കും ലീക്കുകൾക്കും വിരാമമിട്ട് സാംസങ് ഗാലക്‌സി A70s ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ഏപ്രിലിൽ രാജ്യത്ത് പുറത്തിറക്കിയ ഗാലക്‌സി A70 യുടെ തുടർച്ചയാണ് A70s പുറത്തിറക്കിയത്. പിൻവശത്തുള്ള ട്രിപ്പിൾ ക്യാമറകൾ, ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളാണ് ഗാലക്സി A70s ൽ നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്‌സി A70s വിലയും ലഭ്യതയും
പ്രിസം ക്രഷ് വൈറ്റ്, പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് റെഡ് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് ഗാലക്‌സി A70s പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം + 128 ജിബി റോം, 8 ജിബി റാം + 128 ജിബി റോം എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. 6 ജിബി റാം + 128 ജിബി റോം വേരിയൻറിന് 28,999 രൂപയും 8 ജിബി റാം + 128 ജിബി റോം വേരിയൻറിന് 30,999 രൂപയുമാണ് വില. ഗാലക്സി A70s സെപ്റ്റംബർ 28 മുതൽ ഓഫ്‌ലൈൻ സ്റ്റോറുകളിലും പ്രമുഖ ഓൺലൈൻ പോർട്ടലുകളിലും ലഭ്യമാകും.

ഡിസ്പ്ലെ, പ്രോസസർ, സ്റ്റോറേജ്
6.7 ഇഞ്ച് എഫ്എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്‌പ്ലേ 2400 x 1080 പിക്‌സൽ റെസല്യൂഷനും 20: 9 റേഷിയോട് കൂടിയാണ് സാംസങ് ഗാലക്‌സി A70sന് നൽകുന്നത്. 2 ജിഗാഹെർട്‌സ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 675 SoC, അഡ്രിനോ 612 ജിപിയു പ്രോസസർ ഈ സ്മാർട്ട്ഫോണിന് കരുത്തേകും. 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്‌പേസ് എന്നിവയ്ക്കൊപ്പം മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കുന്ന 512 ജിബി അഡീഷണൽ സ്റ്റോറേജ് സ്പൈസും സാംസങ് ഗാലക്‌സി A70sൻറെ സവിശേഷതയാണ്.

ഓപ്പറേറ്റിങ് സിസ്റ്റവും ക്യാമറയും
ഗാലക്സി A70s ആൻഡ്രോയിഡ് 9 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ വൺ UI ഔട്ട്-ഓഫ്-ബോക്സും ഫോണിന് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ഡെഡിക്കേറ്റഡ് ഡ്യൂവൽ സിം കാർഡ് സ്ലോട്ടുകളും ഫോണിലുണ്ട്. ഫോണിൻറെ റിയർക്യാമറകൾ ഇടത് ഭാഗത്ത് വെർട്ടിക്കലായാണ് സ്ഥാപിച്ചിരിക്കുന്നത്. f/1.8 അപ്പേർച്ചറും എൽഇഡി ഫ്ലാഷും ഉള്ള 64 എംപി പ്രൈമറി ക്യാമറ, f/2.2 അപ്പേർച്ചറുള്ള 5എംപി സെക്കൻററി ഡെപ്ത്ത് സെൻസർ, f/2.2 അപ്പേർച്ചറുള്ള 8 എംപി ടെർഷ്യറി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് ക്യാമറ ഫീച്ചറിൽ നിൽകിയിരിക്കുന്നത്. സെൽഫി ക്യാമറയായി f/2.0 അപ്പേർച്ചറുള്ള 32 എംപി ക്യാമറയും നൽകിയിരിക്കുന്നു.

കണക്ടിവിറ്റിയും ബാറ്ററിയും
ഗാലക്‌സി A70sൽ കണക്റ്റിവിറ്റിക്കായി ഡ്യുവൽ 4 ജി വോൾട്ട്, ബ്ലൂടൂത്ത് 5, വൈ-ഫൈ, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുൾപ്പെടെ ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. 25W സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4500mAh ബാറ്ററിയും സാംസങ് ഗാലക്‌സി A70sനെ മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ചേർക്കാഴ സഹായിക്കുന്നു. കൂടാതെ ഫോണിൻറെ പിറകുവശത്ത് യൂണിക്കായ ജിയോമെട്രിക്ക് പാറ്റേണുകളും ഹോളോഗ്രാഫിക്ക് എഫക്ടുകളും നൽകിയിരിക്കുന്നു.

A70s മികച്ച ഓപ്ഷൻ
സാംസങ് ഗാലക്‌സി A70s പുറത്തിറക്കിയിരിക്കുന്നത് മികച്ച സവിശേഷതകളോട് കൂടിത്തന്നെയാണ്. ഇതിനേക്കാൾ അല്പം ഉയർന്ന വിലയിൽ വൺപ്ലസ് 7 പോലുള്ള പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ ഉണ്ടെങ്കിലും 128 ജിബി സ്റ്റോറേജ് സ്പൈസ്, 64 എംപി പ്രൈമറി ക്യാമറ സെൻസർ, മറ്റ് മികച്ച സവിശേഷതകൾ എന്നിവയുള്ള A70s 30,000 രൂപയ്ക്ക് താഴെയുള്ള മികച്ച ഓപ്ഷൻ തന്നെയായിരിക്കും.


Click it and Unblock the Notifications








