സാംസങ് ഗാലക്‌സി എ 71 5ജിയുടെ വില ലോഞ്ചിന് മുമ്പ് ചോർന്നു
സാംസങ്ങിന്റെ നിരവധി ഡിവൈസുകൾ വരും മാസങ്ങളിൽ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വരാനിരിക്കുന്ന ലോഞ്ച് ഇവന്റിൽ സ്മാർട്ട്ഫോൺ വിപണിക്ക് പ്രതീക്ഷിക്കാനുള്ളത് ഗാലക്‌സി എ 71 5ജി, എ 51 5ജി എന്നീ 5ജി സ്മാർട്ട്ഫോണുകളെയാണ്. ഇവയുടെ ലോഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ലീക്കുകൾ നിരവധി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ഗാലക്സി എ 71 5 ജിയുടെ വില വെളിപ്പെടുത്തികൊണ്ട് പുതിയ ലീക്ക് പുറത്ത് വന്നു.

സാംസങ് ഗാലക്‌സി എ 71 5 ജി: പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി എ 71 5 ജി യുടെ വില ഏകദേശം 3,500 ചൈനീസ് യുവാൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 37,601 രൂപ വരും. ജനപ്രിയ ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് ആണ് വില ചോർത്തിയത്. ഇത് അന്തിമ വിലനിർണ്ണയമല്ലെന്നും വ്യത്യസ്ത വിപണികളിൽ ഈ ഡിവൈസ് വ്യത്യസ്‌ത വിലകളിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാംസങ് ഔദ്യോഗിക സ്ഥിരീകരിക്കുന്നത് വരെ ഈ വില ഉറപ്പിച്ച് പറയാൻ പ്രയാസമാണ്.

സാംസങ് ഗാലക്‌സി എ 71 5 ജിയുടെ ഹാർഡ്‌വെയർ പരിശോധിച്ചാൽ ടെന്ന സർട്ടിഫിക്കേഷൻ ലിസ്റ്റിംഗ് വഴി പുറത്ത് വന്ന വിവരങ്ങൾ പ്രകാരം 5 ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയുള്ള ഇൻ-ഹൌസ് എക്‌സിനോസ് 980 പ്രോസസറുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തുക. 8 ജിബി റാം ആയിരിക്കും ഡിവൈസി ഉണ്ടാവുക. ഈ ഫോൺ മറ്റേതെങ്കിലും സ്റ്റോറേജ് വേരിയന്റിൽ പുറത്തിറക്കുമോ എന്ന കാര്യം വ്യക്തമല്ല.

നിലവിൽ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയുടെ വലുപ്പത്തെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. ഊഹങ്ങൾ അനുസരിച്ച് സ്റ്റാൻഡേർഡ് മോഡലിന് സമാനമായ എഫ്എച്ച്ഡി + റെസലൂഷൻ വാഗ്ദാനം ചെയ്യുന്ന സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഈ സ്മാർട്ട്ഫോണിലും കമ്പനി ഉൾപ്പെടുത്തിയേക്കും. സെൽഫി ക്യാമറ ഉൾക്കൊള്ളുന്ന ഒരു പഞ്ച്-ഹോളും ഈ ഡിവൈസിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

ആൻഡ്രോയിഡ് 10 അധിഷ്ഠിത വൺ യുഐ 2.0 ആയിരിക്കും ഫോണിന്റെ ഒഎസ് എന്നാണ് റിപ്പോർട്ടുകൾ. 64 എംപി പ്രൈമറി ലെൻസും 12 എംപി സെക്കൻഡറി സെൻസറുമടങ്ങുന്ന ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. മറ്റ രണ്ട് ക്യാമറകൾ 5 എംപി മാക്രോയും 5 എംപി ഡെപ്ത് സെൻസറുമാണെന്നും റിപ്പോർട്ടുകളുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,370 mAh ബാറ്ററി യൂണിറ്റായിരിക്കും ഫോണിൽ ഉൾപ്പെടുത്തുക.


Click it and Unblock the Notifications