സാംസങ് ഗാലക്സി എ71 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

സാംസങ് ഗാലക്സി എ51 പുറത്തിറക്കി ആഴ്ച്ചകൾക്കകം ഗാലക്സി എ സീരിസിലെ പുതിയ സ്മാർട്ട്ഫോണും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. സാംസങ് ഗാലക്‌സി എ 71 ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്ന സവിശേഷതകളോടെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഗാലക്സി എ71ന് സാധിക്കുമെന്നാണ് ലോഞ്ചിങ് ഇവന്റിൽ വച്ച് കമ്പനി അവകാശപ്പെട്ടത്.

64 മെഗാപിക്സൽ ക്വാഡ് ക്യാമറയും ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയും
 

ഗാലക്‌സി എ 51 ന്റെ വൻ ജനപ്രീതിക്കും വിപണിയിലെ വിജയത്തിനും ശേഷം ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗാലക്‌സി എ 71 അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനിഅധികൃതർ വ്യക്തമാക്കി. മികച്ച ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, ആകർഷണീയമായ ക്യാമറ, എന്നിവയാണ് സാംസങ് ഗാല്ക്സി എ 71ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ.

സ്മാർട്ട്ഫോൺ

ഉപയോക്താക്കൾക്കായി ഏറ്റവും പുതുമയുള്ളതും പ്രയോജനപ്പെടുന്നതുമായ സവിശേഷതകളുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള സാംസങിന്റെ പരിശ്രമിത്തിന്റെ ഫലമാണ് ഗാലക്സി എ 71. ആകർഷകമായ രൂപകൽപ്പനയും മേക്ക് ഫോർ ഇന്ത്യ അലൈവ് സവിശേഷതകളും ഉള്ള ഗാലക്‌സി എ 71 പുതുതലമുറയുടെ സ്മാർട്ട്‌ഫോണുകൾ താല്പര്യത്തെ പുനർ‌നിർവചിക്കുമെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ഡയറക്ടർ ആദിത്യ ബബ്ബർ പറഞ്ഞു.

കൂടുതൽ വായിക്കുക: ഹോണർ 9എക്സ് എമറാൾഡ് ഗ്രീൻ കളർ വേരിയന്റ് പുറത്തിറങ്ങി

സാംസങ് ഗാലക്‌സി എ 71: വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി എ 71: വിലയും ലഭ്യതയും

ഫെബ്രുവരി 24 മുതൽ റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് ഓപ്പറ ഹൗസ്, സാംസങ് ഇ-ഷോപ്പ്, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിൽ ഗാലക്സി എ 71 ലഭ്യമാകും. പ്രിസം ക്രഷ് സിൽവർ, ബ്ലൂ, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നതെന്ന് സാംസങ് അറിയിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ സ്റ്റേറേജ് വേരിയന്റിലായിരിക്കും ഫോൺ ലഭ്യമാവുക. ഈ വേരിയന്റിന്റെ വില 29,999 രൂപയാണ്.

സാംസങ് ഗാലക്‌സി എ 71 സവിശേഷതകൾ
 

സാംസങ് ഗാലക്‌സി എ 71 സവിശേഷതകൾ

ഗാലക്‌സി എ 71ന് നൽകിയിരിക്കുന്നത് 6.7 ഇഞ്ച് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ഒക്ടാ കോർ ചിപ്‌സെറ്റാണ് ഗാലക്‌സി എ 71ന്റെ കരുത്ത്. മെച്ചപ്പെട്ട ഫ്രെയിം റേറ്റ്, സ്റ്റെബിലിറ്റി എന്നിവയിലൂടെ ഉപയോക്താക്കളുടെ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും AI- പവർ ഗെയിം ബൂസ്റ്ററിനൊപ്പം ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനും സ്മാർട്ട്‌ഫോണിന് സാധിക്കും.

സാംസങ് ഗാലക്‌സി എ 71 ക്യാമറകൾ

സാംസങ് ഗാലക്‌സി എ 71 ക്യാമറകൾ

സാംസങ് ഗാലക്‌സി എ 71ന്റെ ക്യാമറകൾ പരിശോധിച്ചാൽ 64 മെഗാപിക്സൽ ലെൻസുമായി ലോ ലൈറ്റ് ഫോട്ടോഗ്രഫിക്ക് എഫ് 1.8 അപ്പർച്ചർ നൽകുന്ന പ്രൈമറി ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിനൊപ്പം 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ് നൽകിയിരിക്കുന്നു. ഇത് 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം 5 മെഗാപിക്സൽ മാക്രോ ക്യാമറയും 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയും നൽകിയിരിക്കുന്നു. രസകരമായ മറ്റ് സവിശേഷതകൾക്കൊപ്പം സ്ലോ മോഷൻ വീഡിയോകൾ എടുക്കാനുള്ള സംവിധാനവും ഈ ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 8 പ്രോയ്ക്ക് വില കുറച്ചു, ഇപ്പോൾ പോക്കോ X2 വിനെക്കാൾ 2000 രൂപ കുറവിൽ സ്വന്തമാക്കാം

സാംസങ് ഗാലക്‌സി എ 71 ബാറ്ററിയും ഒഎസും

സാംസങ് ഗാലക്‌സി എ 71 ബാറ്ററിയും ഒഎസും

25W സൂപ്പർ-ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 2 ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ സാംസങ് പേയുടെ ഫുൾ വേർഷനെ സപ്പോർട്ട് പിന്തുണയ്ക്കുകയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
After launching the Galaxy A51 a few weeks ago, Samsung has now launched the Galaxy A71 in India. The phone maker today announced the Galaxy A71 as its newest A series phone that Samsung claims will complement the needs of consumers on-the-go.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X