അഞ്ച് ക്യാമറകളുമായി സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോൺ വരുന്നു

|

പിൻഭാഗത്ത് മാത്രം അഞ്ച് ക്യാമറകളുമായി സാംസങ് പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ഗാലക്സി എ72 അടുത്ത വർഷം വിപണിയിലെത്തും. 2021ന്റെ ആദ്യ പകുതിയിൽ തന്നെ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. പെന്റ-ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഡിവൈസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആയിരിക്കില്ല എന്നതാണ് ഏറ്റവും രസകരം. ഈ ഡിവൈസ് മിഡ് സെഗ്‌മെന്റിലുള്ള സ്മാർട്ട്ഫോണായിരിക്കും. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഗാലക്‌സി 71 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിരിക്കും ഗാലക്‌സി എ72.

പെന്റ-ക്യാമറ

സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോണിൽ പെന്റ-ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളതെന്ന് ദക്ഷിണ കൊറിയൻ മാധ്യമമായ ദി എലക് ആണ് റിപ്പോർട്ട് ചെയ്തത്. 64 മെഗാപിക്സൽ മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, ഒപ്റ്റിക്കൽ 3 എക്സ് സൂം ഉള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഇനി എളുപ്പം, ഓപ്പൺ സെയിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്വന്തമാക്കാൻ ഇനി എളുപ്പം, ഓപ്പൺ സെയിൽ ആരംഭിച്ചു

സെൽഫി ക്യാമ

സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക. ഗാലക്‌സി എ72 സ്മാർട്ട്ഫോണിനൊപ്പം ഗാലക്‌സി എ52 സ്മാർട്ട്ഫോണും പുറത്തിറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാലക്‌സി എ52 സ്മാർട്ട്ഫോണിൽ അതിന്റെ മുൻഗാമിയായ ഗാലക്‌സി എ51ന് സമാനമായ ക്വാഡ് റിയർ ക്യാമറക സെറ്റപ്പായിരിക്കും ഉണ്ടായിരിക്കും.

ലക്‌സി എ72
 

പെന്റ-ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങുന്ന സാംസങിന്റെ ആദ്യത്തെ ഡിവൈസാണ് ഗാലക്‌സി എ72 എങ്കിലും മറ്റ് ബ്രാന്റുകളുടെ ഡിവൈസുകൾ ഈ കാറ്റഗറിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. നോക്കിയ 9 പ്യുവർവ്യൂ ഇതിനകം അഞ്ച് ക്യാമറ സെറ്റപ്പുമായി വിപണിയിലെത്തിയ ഡിവൈസാണ്. അടുത്ത വർഷം മുതൽ ക്വാഡ് ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണുകളിൽ നിന്നും പെന്റ ക്യാമറ സെറ്റപ്പുള്ള ഡിവൈസുകളിലേക്കുള്ള മാറ്റവും പ്രതീക്ഷിക്കാവുന്ന കാര്യമാണ്.

കൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന സെപ്റ്റംബർ‌ 28ന്‌; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റിയൽ‌മി നാർ‌സോ 20 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽ‌പന സെപ്റ്റംബർ‌ 28ന്‌; വിലയും ഓഫറുകളും

ഇമേജ് സ്റ്റെബിലൈസേഷൻ

നേരത്തെ തന്നെ ഗാലക്സി എ72 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് പ്രകാരം ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള എ-സീരീസ് ഫോണുകളിൽ ഒന്നായിരിക്കും ഗാലക്സി എ72. അടുത്ത വർഷം ഹൈ-എൻഡ് ഗാലക്‌സി എ-സീരീസ് മോഡലുകളിലേക്ക് ഒ.ഇ.എസ് സാങ്കേതികവിദ്യ എത്തിക്കാൻ സാംസങ് ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രത്യേക ഹാർഡ്‌വെയറും സോഫ്റ്റ്വെയർ ട്വീക്കുകളുമുള്ള OIS സിസ്റ്റം മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും.

Best Mobiles in India

English summary
The Galaxy A72, Samsung's first smartphone with five cameras on the back, will hit the market next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X