സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

|

സാംസങ് ഗാലക്‌സി എ73 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് നടക്കും. സാംസങ് ഗാലക്‌സി എ33 5ജിയ്‌ക്കൊപ്പം മാർച്ച് 29 നാണ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിവൈസിന്റെ വിൽപ്പന ഇന്ന് വൈകുന്നേരം 6 മണി മുതലാണ് ആരംഭിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 778G എസ്ഒസി, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കാനായി ഐപി67-റേറ്റഡ് ബിൽഡും ഈ ഡിവൈസിൽ ഉണ്ട്. ഫോണിന്റെ വിലയും ഓഫറുകളും സവിശേഷതകളും നോക്കാം.

 

സാംസങ് ഗാലക്സി എ73 5ജി: വില, ഓഫറുകൾ

സാംസങ് ഗാലക്സി എ73 5ജി: വില, ഓഫറുകൾ

സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 41,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപ വിലയുണ്ട്. ഓസം ഗ്രേ, ഓസം മിന്റ്, ഓസം വൈറ്റ് എന്നീ മൂന്ന് കളർ ഓപ്‌ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ഇന്ന് വൈകുന്നേരം 6 മണി മുതലാണ് ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോണിന് ആദ്യ വിൽപ്പനയിലൂടെ ലഭിക്കുന്ന ഓഫറുകൾ സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ റീട്ടെയിൽ ചാനലുകളിൽ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകൾ അറിയാൻ 6 മണിക്ക് സാംസങ് ലൈവ് ഇവന്റ് കണ്ടാൽ മതി.

ഓഫറുകൾ
 

സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് 3000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച സാംസങ് വെളിപ്പെടുത്തിയിരുന്നു. സാംസങ് ഫിനാൻസ്+, ഐസിഐസിഐ ബാങ്ക് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴിയുള്ള വാങ്ങലുകൾക്കാണ് ഈ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. സ്‌മാർട്ട്‌ഫോൺ പ്രീ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് ഒരു ജോടി സാംസങ് ഗാലക്‌സി ബഡ്‌സ് ലൈവ് ട്രൂ വയർലെസ് ഇയർബഡ്സ് വെറു 499 രൂപയ്ക്ക് വാങ്ങാം. ഈ ഇയർബഡ്സിന്റെ യഥാർത്ഥ വില 6,990 രൂപയാണ്.

iQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകുംiQOO 9 സ്മാർട്ട്ഫോൺ ഇനി ഇന്ത്യയിൽ പുതിയ ഫീനിക്സ് ഓറഞ്ച് കളറിലും ലഭ്യമാകും

സാംസങ് ഗാലക്സി എ73 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എ73 5ജി: സവിശേഷതകൾ

6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയിൽ 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778G എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി റാമുമായിട്ടാണ് ഈ ചിപ്പ്സെറ്റ് ജോടിയാക്കിയിരിക്കുന്നത്. ഉപയോഗിക്കാത്ത ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് റാം എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.

ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1-ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. സാംസങ് നാല് വർഷത്തെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഡിവൈസിൽ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ക്യാമറകൾ

നാല് പിൻ ക്യാമറകളുമായിട്ടാണ് സാംസങ് ഗാലക്സി എ73 5ജി വരുന്നത്. എഫ്/1.8 അപ്പേർച്ചർ ലെൻസുള്ള 108-മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ. എഫ്/2.4 അപ്പേർച്ചർ ലെൻസുകളുള്ള രണ്ട് 5-മെഗാപിക്സൽ ഡെപ്ത്, മാക്രോ ക്യാമറകളുമാണ് ഈ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്.

108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി108 മെഗാപിക്സൽ ക്യാമറയുമായി റിയൽമി 9 4ജി ഇന്ത്യയിലെത്തി

ബാറ്ററി

സാംസങ് ഗാലക്സി എ73 5ജി സ്മാർട്ട്ഫോണിൽ 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി എക്സ്പാൻഡ് ചെയ്യാൻ കഴിയും. ഈ സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജാണ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഫോണിനൊപ്പം ചാർജർ ലഭിക്കുകയില്ല എന്ന കാര്യം ശ്രദ്ധിക്കുക. നമ്മൾ ചാർജർ പ്രത്യേകം വാങ്ങേണ്ടി വരും.

Most Read Articles
Best Mobiles in India

English summary
The first sale of the Samsung Galaxy A73 5G smartphone will take place today. The phone will go on sale from 6 pm. Prices for this smartphone start at Rs 41,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X