ഐഫോണിനെ നേരിടാന്‍ സാംസഗ് ഗ്യാലക്‌സി ആല്‍ഫാ ഇറക്കി...!

Written By:

സാംസഗ് ഇലക്ട്രോണിക്‌സ് 4ജി എല്‍ടിഇ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി ആല്‍ഫാ ലോഞ്ച് ചെയ്തു. ഇത് ഒക്ടോബറില്‍ ആദ്യത്തെ ആഴ്ച ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. 39,990 രൂപയാണ് ഇതിന്റെ വില. 42,000 രൂപയാണ് ഫോണിന്റെ എംആര്‍പിയെങ്കിലും വിപണിയില്‍ 39,990 രൂപയ്ക്ക് എത്തിക്കാനാണ് ഉദേശിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിവിഷന്‍ വൈസ് ചെയര്‍മാന്‍ അസിം വാര്‍സി പറഞ്ഞു.


വായിക്കൂ: വിജയദശമിയ്ക്ക് 10 മികച്ച ഗാഡ്ജറ്റ്‌സ് ഓണ്‍ലൈന്‍ ഓഫര്‍....!

ഹാന്‍ഡ്‌സെറ്റ് എംആര്‍പിയിലല്ല വില്‍ക്കുന്നത്, പകരം വിപണിയിലെ സമാന മൊബൈലുകളുടെ വില നിലവാരത്തിന് അനുസരിച്ചാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ ഇലക്ട്രോണിക്‌സ് കമ്പനി ഉടനെ മറ്റ് 4ജി സ്മാര്‍ട്ട്‌ഫോണുകളും ഇന്‍ഡ്യന്‍ വിപണിയിലെത്തിക്കാന്‍ ഉദേശിക്കുന്നുണ്ട്. അത് 4,000 രൂപയുടെ റേഞ്ചിലുളളതായിരിക്കുമെന്നും വാര്‍സി പറഞ്ഞു.
ഈ ഫോണുകളെ മറ്റ് സവിശേഷതകളോടെ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കാനാണ് ഉദേശിക്കുന്നത്. 4ജി-യോട് കൂടി 40,000 രൂപയ്ക്ക് മുകളിലോ, അതിനടുത്തോ ആയിരിക്കും വില, മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ ഭാരതി എയര്‍ടലുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍സി അറിയിച്ചു.

സാംസഗ് ഗ്യാലക്‌സി ആല്‍ഫയിലുളള സവിശേഷതകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സാംസഗ് ഗ്യാലക്‌സി ആല്‍ഫയില്‍ 4.7 ഇഞ്ചിന്റെ എച്ച്ഡി എമോള്‍ഡ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, ഇത് 720 X 1280 പിക്ചര്‍ റെസലൂഷനാണ് പിന്തുണക്കുന്നത്.

2

ഗ്യാലക്‌സി ആല്‍ഫയില്‍ 4.4.4 കിറ്റ്കാറ്റ് ഒഎസാണ് ഉളളത്.

3

ഫോണിന്റെ ഭാരം 115 ഗ്രാമും, സൈസ് 6.7 എംഎമും ആണ്.

4

ഗ്യാലക്‌സി ആല്‍ഫയില്‍ 12 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 2.1 മെഗാപിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയും ആണ് ഉളളത്.

5

ആല്‍ഫയില്‍ 1.3 ഗിഗാഹര്‍ട്ട്‌സിന്റെ ക്വാഡ് കോര്‍ പ്രൊസസ്സര്‍ എച്ച്എമി മോഡിലാണ് പ്രവര്‍ത്തിക്കുന്നത്.

6

ഗ്യാലക്‌സി ആല്‍ഫയെ മെറ്റല്‍ ഡിസൈനോട്് കൂടിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്, കാഴ്ചയില്‍ ഐഫോണിനോട് ചെറിയ സാമ്യവും ഉണ്ട്. ഇതിന്റെ വലുപ്പം വളരെ കംഫര്‍ട്ടബിള്‍ ആയതിനാല്‍ ഫോണ്‍ പിടിക്കുന്നതിന് വളരെ എളുപ്പമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot