സാംസങ് ഗാലക്സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി
സാംസങിന്റെ ഗാലക്‌സി എഫ്-സീരീസിലെ ഏറ്റവും പുതിയ ഡിവൈസുകളായ ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ചുമായിട്ടാണ് വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറകളുമായാണ് സാംസങ് ഗാലക്സി എഫ്02എസ് വരുന്നത്. ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഗാലക്സി എഫ്12ൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടാവുക.

സാംസങ് ഗാലക്സി എഫ്12, ഗാലക്സി എഫ്02: വില, ഓഫറുകൾ
സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയാണ് വില. ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ, ഡയമണ്ട് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകം. ഇന്ത്യയിൽ സാംസങ് ഗാലക്സി എഫ്12 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില. സെലസ്റ്റിയൽ ബ്ലാക്ക്, സീ ഗ്രീൻ, സ്കൈ ബ്ലൂ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ ഏപ്രിൽ 9ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്ക്ക് എത്തും. ഗാലക്‌സി എഫ്12 സ്മാർട്ട്ഫോൺ ഏപ്രിൽ 12ന് ഉച്ചയ്ക്ക് 12 മുതൽ (ഉച്ചയ്ക്ക്) വിൽപ്പനയ്‌ക്കെത്തും. രണ്ട് ഫോണുകളും ഫ്ലിപ്പ്കാർട്ട്, സാംസങ്.കോം തുടങ്ങിയവ വഴി ഈ ഡിവൈസ് ലഭ്യമാകും. സാംസങ് ഗാലക്സി എഫ്12ന് ലോഞ്ച് ഓഫറായി 1,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാകും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകൾ വഴി ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്കാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത്.

സാംസങ് ഗാലക്സി എഫ്02എസ്: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐയിൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും ഡിവൈസിൽ ഉണ്ട്. 4 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 എസ്ഒസിയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് ഉള്ളത്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്സി എഫ്02എസിന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 64 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടുണ്ട്. ഇതുവഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്സി എഫ്12: സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന ഗാലക്സി എഫ്12 സ്മാർട്ട്ഫോണിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടാണ് ഉള്ളത്. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ഉണ്ട്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ എക്‌സിനോസ് 850 എസ്ഒസിയാണ്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്.

എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ സാംസങ് ജിഎം 2 പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഉള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡിവൈസിന്റെ സൈഡിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








