Home
Mobile

സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 സ്മാർട്ട്ഫോണുകൾ ഏപ്രിൽ 5ന് ഇന്ത്യൻ വിപണിയിലെത്തും

സാംസങിന്റെ എഫ് സീരിസിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. സാംസങ് ഗാലക്സി എഫ്02എസ്, ഗാലക്സി എഫ്12 എന്നീ സ്മാർട്ട്ഫോണുകളാണ് ഏപ്രിൽ 5ന് രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്നത്. ഫ്ലിപ്പ്കാർട്ടിലെ മൈക്രോ സൈറ്റിലാണ് ലോഞ്ച് തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 എന്നിവയുടെ സവിശേഷതകളും ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് വ്യക്തമാക്കുന്നുണ്ട്.

ഡിസ്‌പ്ലേ

സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 എന്നീ സ്മാർട്ട്ഫോണുകൾ വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള ഡിസ്‌പ്ലേയുമായിട്ടായിരിക്കും വിപണിയിൽ എത്തുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ളഡിസ്‌പ്ലേയും ക്വാഡ് റിയർ ക്യാമറകളുമായിട്ടായിരിക്കും ഗാലക്‌സി എഫ്12 പുറത്തിറങ്ങുന്നത്. ഈ രണ്ട് ഡിവൈസുകളിൽ എഫ്12 ആയിരിക്കും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ. ഗാലക്‌സി എഫ്02എസിൽ 60 ഹെർട്സ് ഡിസ്‌പ്ലേയും ട്രിപ്പിൾ റിയർ ക്യാമറകളുമായിരിക്കും ഉണ്ടാവുക.

സാംസങ്

സാംസങ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 എന്നിവ ഏപ്രിൽ 5ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് ഫ്ലിപ്പ്കാർട്ട് അതിന്റെ ബാനറിൽ കാണിക്കുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓൺ‌ലൈൻ മാർക്കറ്റ് പ്ലേസ് ഡെഡിക്കേറ്റഡ് മൈക്രോസൈറ്റുകൾ ഉണ്ടാക്കുകയും രണ്ട് പുതിയ ഗാലക്സി എഫ്-സീരീസ് ഫോണുകളുടെയും പ്രധാനപ്പെട്ട സവിശേഷതകൾ ഈ മൈക്രോസൈറ്റുകളിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ്02എസ് : സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്02എസ് : സവിശേഷതകൾ

ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് അനുസരിച്ച്, 6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയായിരിക്കും സാംസങ് ഗാലക്‌സി എഫ്02 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ ഡിവൈസ് 1.8 ജിഗാഹെർട്‌സ് ക്ലോക്ക് ചെയ്യുന്ന ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 450 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കും. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക എന്നും ഈ ബാറ്ററി ഒരൊറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഫ്ലിപ്പ്കാർട്ട്

ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഗാലക്‌സി എം02എസ് സ്മാർട്ട്ഫോണിന്റെ റീബ്രാന്റഡ് പതിപ്പായിട്ടായിരിക്കും ഗാലക്സി എഫ്02എസ് പുറത്തിറങ്ങുക എന്നാണ് ഫ്ലിപ്പ്കാർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 8,999 രൂപ വിലയുമായിട്ടാണ് ഗാലക്സി എം02എസ് ഇന്ത്യയിലെത്തിയത്. ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയിരുന്നു. ഈ ഡിവൈസിന്റെ 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണായിരിക്കും ഇതെന്നാണ് സൂചനകൾ.

സാംസങ് ഗാലക്‌സി എഫ്12എസ്: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്12എസ്: സവിശേഷതകൾ

6.5 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെ എന്ന സവിശേഷതകളോടെയാണ് ഗാലക്സി എഫ്12എസ് പുറത്തിറങ്ങുക. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് വ്യക്തമാക്കുന്നു. ഗാലക്‌സി എഫ്12എസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ടായിരിക്കും. എക്‌സിനോസ് 850 എസ്ഒസിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 6,000mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും.

Best Mobiles in India

English summary
Samsung is preparing to introduce new devices in F series. The Samsung Galaxy F02s and Galaxy F12 will be launched in the country on April 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X