Home
Mobile

സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6.5 ഇഞ്ച് ഡിസ്പ്ലെയുമായി

സാംസങ് തങ്ങളുടെ ഗാലക്‌സി എഫ് സീരിസ് സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്ക് പുതിയൊരു ഡിവൈസ് കൂടി എത്തിക്കുകയാണ്. ഗാലക്സി എഫ്02എസ്, ഗാലക്സി എഫ്12 എന്നീ സ്മാർട്ട്ഫോണുകൾ ഏപ്രിൽ 5ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ലിസ്റ്റിങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ഡിവൈസിന്റെ കൂടുതൽ സവിശേഷതകൾ വെളിപ്പെടുത്തുന്ന ലീക്ക് റിപ്പോർട്ടും പുറത്ത് വന്നു.

സാംസങ് ഗാലക്‌സി എഫ്02എസ് റീട്ടെയിൽ ബോക്‌സ് ചിത്രങ്ങൾ

സാംസങ് ഗാലക്‌സി എഫ്02എസ് റീട്ടെയിൽ ബോക്‌സ് ചിത്രങ്ങൾ

സാംസങ് ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോണിന്റെ റീട്ടെയിൽ ബോക്സ് ചിത്രങ്ങൾ ലീക്കായി. ഈ ചിത്രങ്ങളിൽ നിന്നും ഡിവൈസിന്റെ ബാറ്ററി, ക്യാമറ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകൾ വ്യക്തമാകുന്നു. ലോഞ്ച് തിയ്യതി വെളിപ്പെടുത്തുന്നതിന് മുമ്പ് ഒരു ടിപ്പ്സ്റ്റർ ഹാർഡ്‌വെയർ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. റീട്ടെയിൽ ബോക്സിന്റെ ലൈവ് ചിത്രങ്ങളും പുറത്ത് വിട്ടു.

സാംസങ് ഗാലക്‌സി എഫ്02എസ് സ്മാർട്ട്ഫോണിന്റെ പുതിയ ലീക്ക് ആയ ചിത്രങ്ങളിൽ നിന്നും ഡിവൈസിന്റെ ഹാർഡ്വെയർ വിവരങ്ങൾ വെളിപ്പെടുത്തുന്നു. ടിപ്പ്സ്റ്റർ അഭിഷേക് യാദവാണ് ട്വിറ്ററിലൂടെ ഈ ഡിവൈസിന്റെ റീട്ടെയിൽ ബോക്സ് ചിത്രങ്ങൾ പുറത്ത് വിട്ടത്. ഈ ചിത്രങ്ങളിൽ കണ്ട റീട്ടെയിൽ ബോക്സിലുള്ള ഗാലക്സി എഫ്02എസ് സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. സ്റ്റാൻഡേർഡ് എച്ച്ഡി + റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന ഇൻഫിനിറ്റി-വി പാനലാണ് ഇത്.

റീട്ടെയിൽ ബോക്സ്

ലീക്ക് ആയ റീട്ടെയിൽ ബോക്സ് ഇമേജ് അനുസരിച്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള ഒരു ടിഎഫ്ടി പാനലായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുന്നത്. സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ലെൻസ് ക്യാമറ മൊഡ്യൂളും കമ്പനി നൽകും. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരുന്നു. 13 എംപി പ്രൈമറി ക്യാമറയായിരിക്കും ഈ ഡിവൈസിൽ ഉണ്ടായിരിക്കുക. മറ്റ് രണ്ട് സെൻസറുകളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെയായി ലഭ്യമായിട്ടില്ല.

ക്യാമറ

പ്രൈമറി ക്യാമറയ്‌ക്കൊപ്പം രണ്ട് 2 എംപി സെൻസറുകളായിരിക്കും ഉണ്ടാവുക എന്നും ഇവ ഡെപ്ത്, മാക്രോ സെൻസറുകൾ ആയിരിക്കുമെന്നും ലീക്ക് റിപ്പോർട്ട് സൂചന നൽകുന്നു. റീട്ടെയിൽ ബോക്സിന്റെ ചിത്രത്തിലെ മുൻവശത്ത് വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള ഡിവൈസ് വ്യക്തമായി കാണാം. ഡിസ്പ്ലേ വശങ്ങളിലും മുകളിലും നേർത്ത ബെസലുകളുള്ളതാണ്. ഗാലക്‌സി എഫ്02 എസ് സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ക്യാമറയായിരിക്കും ഉണ്ടാവുക.

5,000 mAh ബാറ്ററി

റീട്ടെയിൽ ബോക്സിന്റെ ചിത്രത്തിൽ നിന്നും ഈ ഡിവൈസിൽ 5,000 mAh ബാറ്ററിയായിരിക്കും ഉണ്ടാവുക എന്ന് വ്യക്തമാകുന്നു. ഫീസ്റ്റ് ചാർജിങ് സപ്പോർട്ടിനെ കുറിച്ച് വ്യക്തത ഇല്ല. ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് ഉണ്ടാകുമോ എന്ന കാര്യവും വ്യക്തമല്ല. പ്രോസസ്സറിന്റെ വിശദാംശങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല. ഡിവൈസിൽ ഇൻ-ഹൌസ് എക്‌സിനോസ് പ്രോസസറോ ക്വാൽകോം പ്രോസസറോ ആയിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. ഡിവൈസ് തിങ്കളാഴ്ച്ച ലോഞ്ച് ചെയ്യും എന്നതിനാൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം.

More from GizBot

Best Mobiles in India

English summary
Retail box pictures of Samsung Galaxy F02s smartphone leaked. These pictures show some of the key features of the device, including battery and camera details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X