തകർപ്പൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എഫ്22 ജൂലൈ 6ന് ഇന്ത്യൻ വിപണിയിലെത്തും

|

സാംസങ് തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ എഫ് സീരസിലെ പുതിയ ഡിവൈസായി ഗാലക്സി എഫ്22 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. ജൂലൈ 6ന് ഈ ഡിവൈസ് ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുകയെന്ന് ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് വഴി വെളിപ്പെടുത്തി. ഈ മൈക്രോസൈറ്റിൽ ഡിവൈസിന്റെ പ്രധാന സവിശേഷതകളെ കുറിച്ചും ഡിസൈനിനെ കുറിച്ചുമുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ്22: ഡിസൈൻ

സാംസങ് ഗാലക്‌സി എഫ്22: ഡിസൈൻ

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിന്റെ ഡിസൈൻ ഗാലക്സി എ22 സ്മാർട്ട്ഫോണിന് സമാനമാണ്. ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിലുള്ള വിവരങ്ങൾ അനുസരിച്ച് ഈ ഡിവൈസ് ബ്ലാക്ക് കളർ വേരിയന്റിലായിരിക്കും വരുന്നത്. ചിലപ്പോൾ മറ്റ് കളർ വേരിയന്റുകൾ കൂടി ഈ ഡിവൈസിന് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഡിവൈസിന്റെ മുൻവശത്ത് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഉള്ളത്. ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളും നൽകിയിട്ടുണ്ട്. ഈ ക്യാമറ മൊഡ്യൂളിന് പുറത്തായി എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്.

കിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തികിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

സാംസങ് ഗാലക്‌സി എഫ്22: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്22: സവിശേഷതകൾ

6.4 ഇഞ്ച് എച്ച്ഡി + എസ്അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ഉണ്ട്. 48 എംപി ക്വാഡ് റിയർ ക്യാമറകളും 6,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നു. സാംസങ് ഗാലക്‌സി എ22ന്റെ പേര് മാറ്റിയ പതിപ്പാണ് ഈ ഡിവൈസ് എന്നാണ് റിപ്പോർട്ടുകൾ. എ22 സ്മാർട്ട്ഫോണിൽ ഉള്ളത് 5,000 എംഎഎച്ച് ബാറ്ററിയാണ്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ നിലവിലുള്ള ഗാലക്സി എ22 സ്മാർട്ട്ഫോണിന സമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടായിരിക്കും ഡിവൈസ് വരുന്നത്. ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി80 ചിപ്‌സെറ്റ് ആയിരിക്കും. 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി ഡെപ്ത്, മാക്രോ സെൻസറുകളും ഉണ്ടായിരിക്കും.

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

ആൻഡ്രോയിഡ് 11

ആൻഡ്രോയിഡ് 11 ഒഎസിലാണ് പുതിയ ഫോൺ പ്രവർത്തിക്കു എന്ന കാര്യത്തിൽ സംശയമില്ല. 15 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും സ്റ്റാൻഡേർഡ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കും. ഈ ഡിവൈസ് ഇന്ത്യയിൽ 15,000 രൂപ വില വിഭാഗത്തിൽ ആയിരിക്കും പുറത്തിറക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി, ഡിസ്പ്ലെ തുടങ്ങിയ ഘടകങ്ങൾ ഈ വില വിഭാഗത്തിലെ മികച്ച ഡിവൈസാക്കി ഗാലക്സി എഫ്22നെ മാറ്റും.

സാംസങ് ഗാലക്സി എഫ്22

റിപ്പോർട്ടുകൾ പ്രകാരം സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ 5ജി കണക്റ്റിവിറ്റി നൽകാൻ സാധ്യത കുറവാണ്. ഇതൊരു പോരായ്മയായിരിക്കും. മറ്റ് ബ്രാന്റുകൾ ഈ വില വിഭാഗത്തിൽ 5ജി കണക്ടിവിറ്റിയുള്ള ഡിവൈസുകൾ നൽകുമ്പോൾ 5ജി കണക്ടിവിറ്റിയില്ലാതെ ഫോൺ വന്നാൽ അതൊരു പോരായ്മ തന്നെയായിരിക്കും. എന്നാൽ മറ്റ് പല സവിശേഷതകളിലും വില വിഭാഗത്തിലെ മറ്റ് ബ്രാന്റുകളുടെ ഡിവൈസുകളെ പിന്നിലാക്കാൻ സാംസങിന്റെ പുതിയ സ്മാർട്ട്ഫോണിന് സാധിക്കും.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Samsung is launching the Galaxy F22 in the Indian market as the latest device in its popular smartphone F-Series. The company has confirmed that the device will launch on July 6th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X