Home
Mobile

സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി, വില 12,499 രൂപ മുതൽ

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ എഫ് സീരിസിൽ വില കുറഞ്ഞ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എഫ്22 എന്ന് ഈ സ്മാർട്ട്ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. 6.4 ഇഞ്ച് ഡിസ്പ്ലെ, നാല് പിൻ ക്യാമറകൾ, 6,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി എഫ്22: വില, ലഭ്യത

സാംസങ് ഗാലക്‌സി എഫ്22: വില, ലഭ്യത

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,499 രൂപ വിലയുണ്ട്. ഈ ഡിവൈസിന് ലോഞ്ച് ഓഫറായി മികച്ച കിഴിവും ലഭിക്കും. പ്രീപെയ്ഡ് ഇടപാടുകളിൽ ബേസ് മോഡൽ 11,499 രൂപയ്ക്കും 6ജിബി മോഡൽ 13,499 രൂപയ്ക്കും സ്വന്തമാക്കാൻ സാധിക്കും. ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

വിൽപ്പന

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത് ജൂലൈ 13 മുതലാണ്. ഫ്ലിപ്പ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ, മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. നേരത്തെ പുറത്ത് വന്ന ലീക്ക് റീപ്പോർട്ടുകളെ ശരിവയ്ക്കുന്ന വിധത്തിൽ 15,000 രൂപയിൽ താഴെ വിലയുമായി വന്ന ഗാലക്സി എഫ്22 സ്മാർട്ട്ഫോൺ റിയൽ‌മി 8 5ജി, റിയൽ‌മി നാർ‌സോ 30 5ജി, പോക്കോ എം3 പ്രോ 5ജി, ഗാലക്‌സി എം32 എന്നിവയുമായിട്ടായിരിക്കും വിപണിയിൽ മത്സരിക്കുന്നത്.

സാംസങ് ഗാലക്‌സി എഫ്22: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്22: സവിശേഷതകൾ

സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ ഫോൺ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് എച്ച്ഡി + ഡിസ്പ്ലെയാണ് ഉള്ളത്. ഇതിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും ഉണ്ട്. 90 റിഫ്രഷ് റേറ്റാണ് ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുള്ളത്. 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഡിവൈസന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി80 ചിപ്പ് സെറ്റാണ്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡികാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

ക്യാമറ

ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ ഫീച്ചറുകളും ഇതിൽ ഉണ്ട്.

6,000 എംഎഎച്ച് ബാറ്ററി

ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. എഐ ഫെയ്‌സ് അൺലോക്ക്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ, സാംസങ് പേ മിനി സപ്പോർട്ട് എന്നിവയും സാംസങ് ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് പതിപ്പ് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, എൻ‌എഫ്‌സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Best Mobiles in India

English summary
Samsung has introduced a new affordable smartphone in its F series. Samsung Galaxy F22 comes with great features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X