സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തി

|

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്‌ഫോണിന്റെ പുതിയ കോപ്പർ ബ്ലഷ് കളർ ഓപ്ഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 4ജിബി, 6 ജിബി റാം ഓപ്ഷനുകളും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള രണ്ട് മോഡലുകളിലാണ് പുതിയ കളർ വേരിയന്റ് ലഭ്യമാകുന്നത്. ഈ ഡിവൈസിന് 15,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇപ്പോൾ സാംസങ് ഗാലക്സി എഫ്23 5ജി കോപ്പർ ബ്ലഷ് കളർ മോഡൽ വാങ്ങുന്ന ആളുകൾക്ക് ഐസിഐസി കാർഡുകൾ ഉപയോഗിച്ചാൽ പ്രത്യേക കിഴിവുകളും ലഭിക്കും.

സാംസങ് ഗാലക്സി എഫ്23 5ജി കോപ്പർ ബ്ലഷ്

സാംസങ് ഗാലക്സി എഫ്23 5ജി കോപ്പർ ബ്ലഷ് മോഡലിൽ നിറത്തിന് പുറമെ മറ്റെല്ലാ ഫീച്ചറുകളും നേരത്തെ പുറത്തിറങ്ങയ വേരിയന്റുകൾക്ക് സമാനമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 16,999 രൂപ വിലയുണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി പുതിയ കളർ വേരിയന്റ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകുന്നുണ്ട്.

ഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കുംഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും

ഡിസ്കൌണ്ട്

1000 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകാനായി സാംസങ് ഐസിഐസിഐ ബാങ്കുമായിട്ടാണ് സഹകരിച്ച് പ്രവർത്തിക്കുന്നത്. ഐസിഐസിഐ കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4 ജിബി റാമുള്ള മോഡൽ 14,999 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാമുള്ള ടോപ്പ് എൻഡ് മോഡലിന്റെ വില 15,999 രൂപയായി കുറയുയും. അക്വാ ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് സാംസങ് ഗാലക്‌സി എഫ്23 5ജി ആദ്യം പുറത്തിറക്കിയത്. കോപ്പർ ബ്ലഷ് വേരിയന്റിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, സാംസങ്.കോം, രാജ്യത്ത് ഉടനീളമുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ആരംഭിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്23 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എഫ്23 5ജി: സവിശേഷതകൾ

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമുള്ള മികച്ച ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസി പ്രോസസറാണ്. 6 ജിബി വെർച്വൽ റാം എക്സ്പാൻഡിങ് സപ്പോർട്ടം ഈ ഫോണിൽ ഉണ്ട്. ഇതിലൂടെ സ്റ്റോറേജിനെ വിർച്വൽ റാമായി മാറ്റാം. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1ലാണ് പ്രവർത്തിക്കുന്നത്.

മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾമോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ

ക്യാമറ

മൂന്ന് പിൻക്യാമറകളാണ് സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ സാംസങ് ഐസോസെൽ JN1 പ്രൈമറി സെൻസറും എഫ്/1.8 ലെൻസുമുള്ള ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

സാംസങ്

സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും സാംസങ് ഗാലക്‌സി എഫ്23 5ജിയിൽ നൽകിയിട്ടുണ്ട്. അഡാപ്റ്റീവ് പവർ സേവിംഗ് സാങ്കേതികവിദ്യയും ഫോണിന്റെ സവിശേഷതയാണ്.

മെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung has introduced the new copper blush color option of the Galaxy F23 5G smartphone in India. The device is available from Rs 15999 onwards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X