സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ മാർച്ച് 8ന് ഇന്ത്യൻ വിപണിയിലെത്തും

|

സാംസങ് ഗാലക്സി എഫ് സീരീസിലെ അടുത്ത സ്മാർട്ട്ഫോണായ ഗാലക്സി എഫ്23 5ജി മാർച്ച് 8ന് ഇന്ത്യൻ വിപണിയിലെത്തും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എഫ്22 ഫോണിന്റെ പിൻഗാമിയാണ് ഈ ഡിവൈസ്. രാജ്യത്ത് ഏറെ ജനപ്രിതി നേടിയ സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എഫ്22. പിൻഗാമിയായി ഗാലക്സി എഫ്23 5ജി എത്തുമ്പോൾ സവിശേഷതകളുടെയും മറ്റും കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കും. ഇതിനകം തന്നെ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളും മറ്റുമായി പുറത്ത് വന്നിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്23 5ജി ലോഞ്ച്

സാംസങ് ഗാലക്സി എഫ്23 5ജി ലോഞ്ച്

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് മാർച്ച് 8ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് സാംസങ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഗാലക്‌സി എഫ്23ന് വേണ്ടി ഫ്ലിപ്പ്കാർട്ട് ഒരു സമർപ്പിത മൈക്രോസൈറ്റും നിർമ്മിച്ചിട്ടുണ്ട്. ഈ മൈക്രോസൈറ്റിൽ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളും ഡിസൈനുമെല്ലാം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഫ്ലിപ്പ്കാർട്ടിലൂടെയും കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെയും ഫോൺ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഇവന്റ് സാംസങിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയും തത്സമയം സ്ട്രീം ചെയ്യും.

സാംസങ് ഗാലക്സി എഫ്23 5ജി: ഡിസൈനും സവിശേഷതകളും

സാംസങ് ഗാലക്സി എഫ്23 5ജി: ഡിസൈനും സവിശേഷതകളും

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇളം നീല, പച്ച എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തുക എന്നാണ് സൂചനകൾ. ഫോണിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഉള്ളത്. ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കുമെന്നും ഫ്ലിപ്പ്കാർട്ടിലെ സാംസങ് മൈക്രോസൈറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിന് വാട്ടർഡ്രോപ്പ് നോച്ചും നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

 ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് എൽഇഡി ഫ്ലാഷോട് കൂടിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ആയിരിക്കും ഉണ്ടായിരിക്കുക. ഡിവൈസിൽ കണക്റ്റിവിറ്റിക്കായി യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, താഴത്തെ ഭാഗത്ത് 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും നൽകും. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത്രയും കാര്യങ്ങളാണ് ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിലുള്ള ലിസ്റ്റിങിൽ നൽകിയിട്ടുള്ളത്. ഇനി ലീക്ക് റിപ്പോർട്ടുകളിൽ വന്ന ഫീച്ചറുകൾ കൂടി നോക്കാം.

സാംസങ് ഗാലക്സി എഫ്23 5ജി: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

സാംസങ് ഗാലക്സി എഫ്23 5ജി: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോർട്ടിൽ സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളെ കുറിച്ചുള്ള സൂചനകൾ ഉണ്ട്. ഈ ഡിവൈസിൽ ഒരു ഫുൾ എച്ച്ഡി+ റെസല്യൂഷൻ സപ്പോർട്ടുള്ള ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെ പാനൽ അമോലെഡ് ആണോ അതോ എൽസിഡി ആണോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഈ ഡിവൈസിന്റെ മുൻഗാമിയായ ഗാലക്സി എഫ്22 ഒരു സൂപ്പർ അമോലെഡ് പാനലുമായിട്ടാണ് വിപണിയിലെത്തിയിരിക്കുന്നത്.

50എംപി പ്രൈമറി സെൻസർ

സാംസങ് ഗാലക്സി എഫ്23 5ജിയുടെ പിൻ ക്യാമറ സെറ്റപ്പിൽ 50എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ക്യാമറ എന്നിവ ഉണ്ടായിരിക്കും എന്നും സൂചനകൾ ഉണ്ട്. ഗാലക്‌സി എഫ്22നേക്കാൾ നിരവധി അപ്‌ഗ്രേഡുകൾ പുതിയ ഡിവൈസിൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 5ജി സപ്പോർട്ട് തന്നെയാണ്. എഫ്എച്ച്ഡി+ റസലൂഷനും പുതിയ ഡിവൈസിൽ ഉണ്ടായിരിക്കും. ഗാലക്സി എഫ്22 സ്മാർട്ട്ഫോണിൽ എച്ച്ഡി+ ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്.

സ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാംസ്‌മാർട്ട്‌ഫോൺ ക്യാമറകളിലെ ഇമേജ് സെൻസറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബാറ്ററിയും ചാർജിങ് വിവരങ്ങളും

ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിൽ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് 50എംപി ക്യാമറ സെറ്റപ്പാണ് ഉള്ളത്. എന്നാൽ എഫ്22 സ്മാർട്ട്ഫോണിൽ ഉള്ളത് 48 എംപി ക്യാമറയാണ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ ബാറ്ററിയും ചാർജിങ് വിവരങ്ങളും സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ ഡിവൈസ് 5,000 mAh ബാറ്ററിയോ 6,000 mAh ബാറ്ററിയോ പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഫ്22 സ്മാർട്ട്ഫോണിൽ 6,000 mAh ബാറ്ററിയാണ് ഉള്ളത്.

Best Mobiles in India

English summary
Samsung Galaxy F23 5G, the next smartphone in the Samsung Galaxy F series, will be launched in India on March 8. The phone will have a 120 Hz display and a triple rear camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X