6,000 mAh ബാറ്ററിയുമായി സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

|

സാംസങ് ഗാലക്‌സി എഫ് സീരീസിലെ ആദ്യത്തെ സ്മാർട്ട്ഫോണായ ഗാലക്സി F41 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലുമാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്‌പ്ലേ നോച്ച്, ട്രിപ്പിൾ റിയർ ക്യാമറകൾ 6,000 എംഎഎച്ച് ബാറ്ററി, 32 മെഗാപിക്സൽ സെൽഫി ക്യാമറ, ഒക്ടാകോർ എക്‌സിനോസ് 9611 എസ്ഒസി എന്നീ പ്രധാന സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 20,000 രൂപയിൽ താഴെ വിലയുള്ള ഈ സ്മാർട്ട്ഫോൺ ഇന്ത്യയിലെ യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

സാംസങ് ഗാലക്സി F41: വിലയും ഓഫറുകളും

സാംസങ് ഗാലക്സി F41: വിലയും ഓഫറുകളും

മുകളിൽ സൂചിപ്പിച്ചത് പോലെ സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ഡിവൈസിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 16,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17,999 രൂപ വിലയുണ്ട്. ഒക്ടോബർ 16 മുതൽ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിനിടെയായിരിക്കും ഈ സ്മാർട്ട്ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്നത്. സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ഡിവൈസിന്റെ വിൽപ്പന നടക്കും. ഫ്യൂഷൻ ഗ്രീൻ, ഫ്യൂഷൻ ബ്ലൂ, ഫ്യൂഷൻ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: റിയൽമി 7i സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 11,999 രൂപകൂടുതൽ വായിക്കുക: റിയൽമി 7i സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 11,999 രൂപ

ലോഞ്ച് ഓഫറുകൾ

സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഓഫറുകളിൽ പ്രധാനപ്പെട്ടത് ഇൻട്രോഡക്ടറി ഡിസ്കൌണ്ടാണ്. 1,500 രൂപയുടെ കിഴിവാണ് ഇതിലൂടെ സാംസങ് നൽകുന്നത്. അതായത് ഈ ഡിവൈസ് 15,499 രൂപ മുതളുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും. ഡിവൈസിന്റെ മൂല്യത്തിന്റെ 70 ശതമാനം നൽകി ഗാലക്സി F41 സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലുള്ള ഫ്ലിപ്പ്കാർട്ട് സ്മാർട്ട് അപ്‌ഗ്രേഡ് പ്ലാനും ലഭ്യമാണ്. ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങിയാൽ 12 മാസം കഴിയുമ്പോൾ ഈ ഫോൺ തിരിച്ച് നൽകി മറ്റൊരു ഡിവൈസ് സ്വന്തമാക്കാം.

സാംസങ് ഗാലക്സി F41: സവിശേഷതകൾ

സാംസങ് ഗാലക്സി F41: സവിശേഷതകൾ

രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളുമായാണ് സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസൈനിലുള്ള ഈ ഡിസ്പ്ലെയ്ക്ക് 420 നിറ്റ്സ് ബ്രൈറ്റ്നസ് വരെയുണ്ട്. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമുമായി ജോടിയാക്കിയ എക്‌സിനോസ് 9611 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി എം31 സീരീസ് ഫോണുകൾ ഉൾപ്പെടെയുള്ളവർക്ക് കരുത്ത് നൽകിയ പ്രോസസറാണ് ഇത്.

കൂടുതൽ വായിക്കുക: 5,000 രൂപ വരെ വിലക്കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഓഫറുകൾ 6 ദിവസം മാത്രംകൂടുതൽ വായിക്കുക: 5,000 രൂപ വരെ വിലക്കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഓഫറുകൾ 6 ദിവസം മാത്രം

ട്രിപ്പിൾ റിയർ ക്യാമറ

64 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 123 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവുള്ള അൾട്രാ-വൈഡ് ആംഗിൾ ലെൻസടങ്ങുന്ന 8 മെഗാപിക്സൽ സെക്കൻഡറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം ലൈഫ് ഫോക്കസ് സപ്പോർട്ടുള്ള 5 മെഗാപിക്സൽ ടെർഷ്യറി സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള ക്യാമറ സെറ്റപ്പാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിന്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്. ഈ സെൽഫി ക്യാമറയ്ക്കും ലൈവ് ഫോക്കസ് സപ്പോർട്ടുണ്ട്.

ബാറ്ററി

സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിൽ ഉള്ളത്. സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ബോക്സിൽ 15W ചാർജറും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് പുറത്തിറങ്ങും

Best Mobiles in India

English summary
Samsung has launched the Galaxy F41, the first smartphone in the Galaxy F series. The device is available in three different color options and two storage options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X