64 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെ സാംസങ് ഗാലക്‌സി എഫ്41 ഒക്ടോബർ 8ന് വിപണിയിലെത്തും

|

സാംസങ് ഗാലക്‌സി എഫ്41 സ്മാർട്ട്ഫോൺ ഒക്ടോബർ 8ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈസിന്റെ ക്യാമറ വിവരങ്ങൾ പുറത്ത്. പുതിയ സ്മാർട്ട്‌ഫോണിന്റെ ടീസർ ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റിലൂടെ പുറത്ത് വിട്ടു. ഈ ടീസറിലൂടെ ഡിവൈസിന്റെ ഡിസൈനുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കുന്നുണ്ട്. ടീസർ സൈറ്റ് സ്മാർട്ട്‌ഫോണിന്റെ ഡിസൈനിനൊപ്പം പിൻ ക്യാമറ സെറ്റപ്പുമായി ബന്ധപ്പെട്ട സൂചനകളും നൽകുന്നു.

ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ്

സാംസങ് ഗാലക്‌സി എഫ് 41 ന്റെ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങിൽ ഡിവൈസിന്റെ പുതിയ ഇമേജ് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. 64 എംപി പ്രൈമറി ക്യാമറ സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറങ്ങുക. നേരത്തെ ഇൻഫിനിറ്റി-യു നോച്ചുള്ള എസ്-അമോലെഡ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി, പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസർ എന്നീ സവിശഷതകളോടെയായിരിക്കും ഡിവൈസ് പുറത്തിറങ്ങുക എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിരുന്നു.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 750 SoCയുടെ കരുത്തോടെകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 10 പുറത്തിറങ്ങുക സ്‌നാപ്ഡ്രാഗൺ 750 SoCയുടെ കരുത്തോടെ

ഗൂഗിൾ പ്ലേ കൺസോൾ

അടുത്തിടെ സാംസങ് ഗാലക്‌സി എഫ്41 സ്മാർട്ട്ഫോൺ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ കണ്ടെത്തിയിരുന്നു. ഈ ലിസ്റ്റിങ് ഡിവൈസിന്റെ പ്രധാന സവിശേഷതകളെ കുറിച്ച് ചില സൂചനകൾ നൽകുന്നു. എഫ്‌എച്ച്‌ഡി + ഡിസ്‌പ്ലേ, ഇൻ-ഹൌസ് എക്‌സിനോസ് 9611 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 10 ഒ.എസ്, 6 ജിബി റാം എന്നിവയുമായിട്ടായിരിക്കും പുതിയ സാംസങ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 64 എംപി പ്രൈമറി റിയർ ക്യാമറ സെൻസറും 32 എംപി സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ടാകുമെന്നും ഈ ലിസ്റ്റിങ് സ്ഥിരീകരിച്ചിരുന്നു.

സ്റ്റോറേജ്
 

ഗാലക്‌സി എഫ്41 സ്മാർട്ട്ഫോണിനെ സംബന്ധിച്ച വന്ന റിപ്പോർട്ടുകളിൽ ഈ ഡിവൈസിൽ 64 ജിബി / 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടായിരിക്കുമെന്നും സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടാകുമെന്നും സൂചനകൾ നൽകുന്നു. ഡിവൈസിന്റെ പിൻഭാഗത്ത് 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും മറ്റൊരു മാക്രോ അല്ലെങ്കിൽ ഡെപ്ത് സെൻസറും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: നാല് പിൻ ക്യാമറകളുമായി ടെക്നോ സ്പാർക്ക് 6 ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: നാല് പിൻ ക്യാമറകളുമായി ടെക്നോ സ്പാർക്ക് 6 ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

ബാറ്ററി

ഡ്യുവൽ 4 ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് 5, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്‌സി എഫ്41 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്ന് പറയുന്ന സവിശേഷതകൾ. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അധികം വൈകാതെ തന്നെ സ്മാർട്ട്ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയിൽ സാംസങ്

റിയൽമി, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകൾ വിപണിയിൽ കടുത്ത മത്സരം കാഴ്ച്ചവയ്ക്കുമ്പ്ൾ സാംസങ് കൂടുതൽ സജീവമാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് സാംസങ് ഗാലക്‌സി എഫ് സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നത്. 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലുള്ള സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിലായിരിക്കും പുതിയ ഡിവൈസുകൾ അവതരിപ്പിക്കുകയെന്നും സൂചനകളുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31 എസ്, ഗാലക്‌സി എം11, ഗാലക്‌സി എം01 എന്നിവയുടെ വില കുറച്ചുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം31 എസ്, ഗാലക്‌സി എം11, ഗാലക്‌സി എം01 എന്നിവയുടെ വില കുറച്ചു

Best Mobiles in India

English summary
Samsung Galaxy F41 will be launched in India on October 8. The device will feature 64mp triple camera setup

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X