Home
Mobile

കാത്തിരിപ്പ് അവസാനിപ്പിച്ച് സാംസങ് ഗാലക്‌സി F41 ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

സാംസങ് ഗാലക്‌സി F41 ഇന്ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. സാംസങ് പുതുതായി പ്രഖ്യാപിച്ച എഫ് സീരീസിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. 6,000 എംഎഎച്ച് ബാറ്ററിയും സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങുക. ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഫ്ലിപ്പ്കാർട്ട് പ്രത്യേക പേജും അവതരിപ്പിച്ചിട്ടുണ്ട്.

ഫ്ലിപ്പ്ർട്ടിലെ ടീസർ പേജ്

ഫ്ലിപ്പ്ർട്ടിലെ ടീസർ പേജ് അനുസരിച്ച് സാംസങ് ഗാലക്‌സി F41 ഇന്ന് വൈകുന്നേരം 5:30നാണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്. ഒരു വെർച്വൽ ലോഞ്ച് ഇവന്റിലൂടെയായിരിക്കും ഡിവൈസ് പുറത്തിറക്കുക എന്നാണ് സൂചനകൾ. 6,000 എംഎഎച്ച് ബാറ്ററി, സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുൾപ്പെടെയുള്ള ഡിവൈസിന്റെ ചില സവിശേഷതകൾ ഫ്ലിപ്പ്കാർട്ട് ടീസർ പേജിലൂടെ വ്യക്തമാകുന്നു.

ഗാലക്‌സി F41

മുകളിലും വശങ്ങളിലും നേർത്ത ബെസലുകളോടെയായിരിക്കും ഗാലക്‌സി F41 സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നാണ് സൂചനകൾ. ടീൽ-ഇഷ് കളർ ഓപ്ഷനിൽ ഈ ഡിവൈസ് പുറത്തിറക്കും. മറ്റ് കളർ ഓപ്ഷനുകളെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ ആഴ്ച, ഗാലക്‌സി F41 എന്ന് തോന്നിക്കുന്ന മോഡൽ നമ്പർ SM-F415F ഉള്ള ഒരു ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിങ്ങിൽ കണ്ടെത്തി. ഈ ലിസ്റ്റിങ് അനുസരിച്ച് ഡിവൈസിൽ എക്സിനോസ് 9611 എസ്ഒസി, 6ജിബി റാം, ആൻഡ്രോയിഡ് 10 എന്നീ സവിശേഷതകളാണ് ഉള്ളത്.

സ്റ്റോറേജ്

ഗാലക്‌സി എഫ്41 സ്മാർട്ട്ഫോണിനെ സംബന്ധിച്ച വന്ന റിപ്പോർട്ടുകളിൽ ഈ ഡിവൈസിൽ 64 ജിബി / 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടായിരിക്കുമെന്നും സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടാകുമെന്നും സൂചനകൾ നൽകുന്നു. ഡിവൈസിന്റെ പിൻഭാഗത്ത് 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും മറ്റൊരു മാക്രോ, ഡെപ്ത് സെൻസറുകളും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ലീക്ക് റിപ്പോർട്ടുകൾ

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി F41 സ്മാർട്ട്ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, സിംഗിൾ ബോട്ടം ഫയറിംഗ് സ്പീക്കർ എന്നിവ ഉണ്ടായിരിക്കും. ഫോൺ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുമെന്നും രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകുമെന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കറുപ്പ്, നീല, പച്ച എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് ലഭ്യമാകുക എന്നും സൂചനയുണ്ട്.

സാംസങ്

സാംസങ് ഗാലക്‌സി F41 സ്മാർട്ട്ഫോൺ ഗാലക്‌സി M31 സ്മാർട്ട്ഫോണിന്റെ റീബാഡ്ജ് ചെയ്ത പതിപ്പായിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. കാരണം ഗാലക്‌സി F41 സ്മാർട്ട്ഫോണിന് ഗാലക്‌സി M31മായി വളരെ ഏറെ സാമ്യതകളുണ്ട്. സാംസങിന്റെ പുതിയ എഫ് സീരീസ് ഫോണിന് 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സാംസങ് ഔദ്യോഗികമായി ഇതുവരെ ഷെയർ ചെയ്തിട്ടില്ല.

Best Mobiles in India

English summary
Samsung Galaxy F41 to launch in India today. This is the first smartphone in Samsung's galaxy F series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X