Home
Mobile

സാംസങ് ഗാലക്‌സി എഫ്42 5ജി ഇന്ത്യയിൽ, ആദ്യം വാങ്ങിയാൽ 3,000 രൂപ ലാഭിക്കാം

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഉത്സവ സീസൺ സെയിൽ സമയത്ത് വമ്പിച്ച വിലക്കിഴിവിലാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഈ പുതിയ സാംസങ് ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയുമായിട്ടാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എഫ് സീരിസിൽ നിന്നും 5ജി കണക്റ്റിവിറ്റിയുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. 12 വ്യത്യസ്ത ബാൻഡുകൾക്കുള്ള സപ്പോർട്ടും ഈ ഡിവൈസിന്റെ സവിശേഷതയാണ്. സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്‌സി എഫ്42 5ജി: വില

സാംസങ് ഗാലക്‌സി എഫ്42 5ജി: വില

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റായ 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയാണ് വില. 8 ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 22,999 രൂപ വിലയുണ്ട്. ഈ രണ്ട് ഓപ്ഷനുകളും മാറ്റ് അക്വ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. സാംസങ് ഗാലക്‌സി എഫ്42 5ജി ഒക്ടോബർ 3 ഞായറാഴ്ച മുതൽ വിൽപ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാർട്ട്, സാംസങ് ഓൺലൈൻ സ്റ്റോർ, രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

സാംസങ് ഗാലക്‌സി എഫ്42 5ജി: 3,000 രൂപ കിഴിവ്

സാംസങ് ഗാലക്‌സി എഫ്42 5ജി: 3,000 രൂപ കിഴിവ്

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച്നൊപ്പം ഈ ഡിവൈസിന്റെ ലോഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റിനെ ശ്രദ്ധേയമാക്കുന്നത്. ആദ്യ വിൽപ്പനയിലൂടെ സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ വരെ കിഴിവാണ് സാംസങ് നൽകുന്നത്. ഇത് ഇന്റഡ്രോക്ടറി ഓഫറാണ്. ഈ ഓഫറിലൂടെ 6 ജിബി വേരിയന്റിന് 17,999 രൂപയ്ക്കും 8ജിബി ഓപ്ഷൻ 19,999 രൂപയ്ക്കും ലഭ്യമാകും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭിക്കും.

സാംസങ് ഗാലക്‌സി എഫ്42 5ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്42 5ജി: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചുമുള്ള ഡിസ്പ്ലെയാണ് ഇത്. മീഡിയാടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 15W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

ക്യാമറ

മൂന്ന് പിൻക്യാമറകളാണ് സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ അൾട്രാ-വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്. പിൻ ക്യാമറ സെറ്റപ്പ് ഹൈപ്പർലാപ്സ്, സ്ലോ മോഷൻ, ഫുഡ് മോഡ്, നൈറ്റ് മോഡ്, പനോരമ, പ്രോ മോഡ് എന്നിവയുൾപ്പെടെ വിവിധ മോഡുകളും സപ്പോർട്ട് ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഉള്ളത്.

കണക്റ്റിവിറ്റി

സാംസങ് ഗാലക്‌സി എഫ്42 5ജി സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഈ ഡിവൈസിലെ സെൻസറുകൾ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. വയർഡ്, ബ്ലൂടൂത്ത് ഹെഡ്‌ഫോണുകൾ എന്നിവയിലൂടെ മികച്ച അനുഭവം നൽകുന്നതിന് ഡോൾബി അറ്റ്മോസ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Samsung has launched the Galaxy F42 5G smartphone in India. You can get a discount of up to Rs 3,000 on the first sale of this smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X