സാംസങ് ഗാലക്സി എഫ്52 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
സാംസങ് തങ്ങളുടെ പുതിയ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോണായ ഗാലക്‌സി എഫ്52 പുറത്തിറക്കി. ചൈനയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ ഡിവൈസ് വിപണിയിലെത്തിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 750ജി പ്രൊസസറുള്ള ഈ ഡിവൈസിൽ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനാണ് സാംസങ് നൽകിയിട്ടുള്ളത്. എഫ് സീരിസിലെ ഡിസൈവുകളെല്ലാം ജനപ്രീതി നേടിയവയാണ്. അതുകൊണ്ട് തന്നെ ഗാലക്സി എഫ്52 5ജി സ്മാർട്ട്ഫോൺ നൽകുന്ന പ്രതീക്ഷയും വലുതാണ്.

സാംസങ് ഗാലക്സി എഫ്52 5ജി: വില
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷൻ മോഡലിലാണ് സാംസങ് ഗാലക്സി എഫ്52 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് സിഎൻവൈ 1,999 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 22,700 രൂപയോളം വരും. ഡസ്‌കി ബ്ലാക്ക്, മാജിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ചൈനയിൽ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്52 5ജി: സവിശേഷതകൾ
6.6 ഇഞ്ച് അളവുള്ള 1080 x 2408 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന ടിഎഫ്ടി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എഫ്52 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ പാനലിന് 120Hz റിഫ്രഷ് റേറ്റ് ഉണ്ട്. ഇത് മികച്ച റിഫ്രഷ് റേറ്റ് ലെവലാണ്. നേരിയ ബെസെലുകളാണ് ഡിസ്പ്ലെയ്ക്ക് ചുറ്റും ഉള്ളത്. ഇത് സ്മാർട്ട്ഫോണിന്റെ ഭംഗി വർധിപ്പിക്കുന്ന ഘടകമാണ്.

പിന്നിൽ ലംബമായി സ്ഥാപിച്ചിട്ടുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 എംപി പ്രൈമറി ലെൻസും 8 എംപി സെക്കൻഡറി ക്യാമറയും (വൈഡ് ആംഗിൾ), രണ്ട് 2 എംപി സെൻസറുകളും നൽകിയിട്ടുണ്ട്. ഇത് മികച്ചൊരു പിൻ ക്യാമറ സെറ്റപ്പ് തന്നെയാണ്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി സ്മാർട്ട്ഫോണിൽ 16 എംപി ക്യാമറയാണ് സാംസങ് നൽകിയിട്ടുള്ളത്.

2.2GHz ക്ലോക്ക് സ്പീഡുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 750ജി പ്രോസസറാണ് സാംസങ് ഗാലക്‌സി എ52 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം അഡ്രിനോ 619 ജിപിയു, 8 ജിബി റാം എന്നിവയും നൽകിയിട്ടുണ്ട്. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് നൽകിയിട്ടുണ്ട്. 5ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് ഡിവൈസ് വരുന്നത്. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ആദ്യത്തെ ഗാലക്‌സി എഫ് സീരീസ് സ്മാർട്ട്‌ഫോണാണിത്.

സാംസങ് ഗാലക്സി എഫ്52 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1 സ്കിന്നാണ് ഉള്ളത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. 4,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണ് നൽകിയിട്ടുള്ളത്. ഈ ഡിവൈസ് ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് അവതരിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും സാംസങ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മിഡ് റേഞ്ച് 5ജി ഡിവൈസ് ആയതിനാൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








