ക്വാഡ് ക്യാമറ സെറ്റപ്പുമായി വരുന്ന സാംസങ് ഗാലക്‌സി എഫ് 62 ഡിസൈൻ വിശദാംശങ്ങൾ ഓൺ‌ലൈനിൽ

|

സാംസങ് ഗാലക്‌സി എസ് 21 എന്ന മുൻനിര സ്മാർട്ട്‌ഫോണിന് പുറമെ സാംസങ് ഗാലക്‌സി എഫ് 62 (Samsung Galaxy F62) പോലുള്ള സ്മാർട്ഫോണുകളും കമ്പനി ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്യു 1 2021 ൽ സാംസങ് ഗാലക്‌സി എഫ് 62 അവതരിപ്പിക്കുമെന്ന് മുൻപ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ, ഈ സ്മാർട്ട്ഫോണിന്റെ പുറകിൽ വരുന്ന പാനലും രൂപകൽപ്പനയും ചോർന്ന ചിത്രങ്ങളിലൂടെ വെളിപ്പെടുത്തി.

സാംസങ് ഗാലക്‌സി എഫ് 62 ഡിസൈൻ വിശദാംശങ്ങൾ ഓൺ‌ലൈനിൽ

സാംസങ് ഗാലക്‌സി എഫ് 62 ഡിസൈൻ

ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ പാനലിൻറെ ചിത്രങ്ങൾ പുറത്തിറക്കിയ 91 മൊബൈൽസിൽ നിന്നാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ഈ ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ സാംസങ് ഗാലക്‌സി എഫ് 62 പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വരുന്നതായി നിങ്ങൾക്ക് കാണുവാൻ സാധിക്കും. മാത്രമല്ല, ഈ ഹാൻഡ്‌സെറ്റിന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് വരുന്നതെന്ന കാര്യവും ഈ ചിത്രങ്ങളിലൂടെ മനസിലാക്കാവുന്നതാണ്. കൂടാതെ, ഈ പാനലിൻറെ രൂപകൽപ്പന ഒരു നീല-ടീൽ കളർ മോഡൽ വെളിപ്പെടുത്തുന്നു.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

അഭ്യുഹങ്ങളിലുള്ള സാംസങ് ഗാലക്‌സി എഫ് 62 ന്റെ ചിത്രങ്ങൾ ഫിംഗർപ്രിന്റ് റീഡർ വരുമോ ഇല്ലയോ എന്ന കാര്യം വെളിപ്പെടുത്തുന്നില്ല. എന്നാൽ, അഭ്യൂഹങ്ങൾ ഇതിൽ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ വരുമെന്ന കാര്യമാണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണിന് ഉയർന്ന റിഫ്രഷ് റേറ്റിൽ അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. ചിത്രങ്ങളിലൂടെ വെളിപ്പെടുത്തിയ മറ്റ് വിശദാംശങ്ങൾ ചുവടെയുള്ള ഫ്രെയിമിൽ 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ഇല്ലാത്തതും വാട്സ്ആപ്പിലുള്ളതുമായ മികച്ച ചില ഫീച്ചറുകൾ

മുകളിലുള്ള ചിത്രങ്ങൾ നോക്കുമ്പോൾ, വരാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോൺ ഉടൻ തന്നെ അവതരിപ്പിക്കും. ചോർന്ന ചിത്രം പുറകിലത്തെ പാനലിലെ 'F62' ലോഗോ വെളിപ്പെടുത്തുന്നു. എന്നാൽ, മറ്റ് റിപ്പോർട്ടുകൾ പറയുന്നത് ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്ന സമയത്ത് മറ്റൊരു പേര് നൽകാമെന്ന് സൂചിപ്പിക്കുന്നു. സാംസങ് ഗാലക്‌സി ഇ 62 എന്ന പുതിയ ഗാലക്‌സി സീരീസായി അവതരിപ്പിക്കുമെന്ന അഭ്യൂഹമുണ്ട്.

സാംസങ് ഗാലക്‌സി എഫ് 62: എന്താണ് പ്രതീക്ഷിക്കുന്നത്

സാംസങ് ഗാലക്‌സി എഫ് 62 മുമ്പ് രണ്ട് തവണ ലിസ്റ്റിംഗിൽ കണ്ടെത്തിയിട്ടുണ്ട്. SM-E625F എന്ന മോഡൽ നമ്പറിലേക്ക് പോകുമ്പോൾ ഈ സ്മാർട്ട്ഫോൺ BIS ലിസ്റ്റിംഗിലും ഗീക്ക്ബെഞ്ച് സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമിലും പ്രത്യക്ഷപ്പെട്ടു. ഈ വിശദാംശങ്ങൾ അനുസരിച്ച്, വരാനിരിക്കുന്ന ഗാലക്‌സി എഫ് 62 സ്മാർട്ഫോണിന് കരുത്ത് പകരുന്നത് എക്‌സിനോസ് 9825 ചിപ്‌സെറ്റായിരിക്കും. സാംസങ് ഗാലക്‌സി നോട്ട് 10, ഗാലക്‌സി നോട്ട് 10 പ്ലസ് എന്നിവയ്ക്ക് ശക്തി നൽകുന്ന അതേ ചിപ്‌സെറ്റാണ് ഇത്. വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ 6 ജിബി റാമുമായി ജോടിയാക്കുമെന്നും ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുമെന്നും ബെഞ്ച്മാർക്ക് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.

Best Mobiles in India

English summary
Other smartphones, such as the Samsung Galaxy F62, are also in production, apart from the flagship smartphone. Previous studies indicate that the Samsung Galaxy F62 will debut in Q1 2021. Now, via leaked images, the phone's rear panel and design have been released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X