Home
Mobile

സാംസങ് ഗാലക്‌സി F62, F12, A72, A52 5ജി സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

സാംസങിന്റെ ബജറ്റ് സ്മാർട്ട്‌ഫോണായ ഗാലക്‌സി M02 ഫെബ്രുവരി 2ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഫെബ്രുവരിയിൽ മറ്റ് ചില ഡിവൈസുകൾ കൂടി പുറത്തിറക്കാൻ സാംസങ് പദ്ധതിയിടുന്നു എന്ന റിപ്പോർട്ട് കൂടി പുറത്ത് വന്നു. നാല് ഡിവൈസുകൾ കൂടി സാംസങ് അടുത്ത മാസം വിപണിയിൽ എത്തിക്കുമെന്ന സൂചനകളാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്നത്. ഇവ ബജറ്റ് ഡിവൈസുകൾ ആയിരിക്കില്ല.

ഗാലക്‌സി സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി F62, ഗാലക്‌സി F12, ഗാലക്‌സി A72, ഗാലക്‌സി A52 5ജി എന്നീ സ്മാർട്ട്ഫോണുകളാണ് അടുത്ത മാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ. ഈ സ്മാർട്ട്‌ഫോണുകളുടെ ഔദ്യോഗിക സപ്പോർട്ട് പേജുകൾ ഇതിനകം ലൈവ് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിവൈസുകൾ വൈകാതെ പുറത്തിറങ്ങുമെന്ന് ഉറപ്പിക്കാം. രണ്ട് സീരിസുകളിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ടിൽ എ സീരിസിൽ പുറത്തിറങ്ങുന്ന A52 സ്മാർട്ട്ഫോൺ 5ജി എനേബിൾഡ് ഡിവൈസ് ആയിരിക്കുമെന്നും ഉറപ്പിക്കുന്നു.

പുതിയ എഫ് സീരിസ് സ്മാർട്ട്ഫോണുകൾ

പുതിയ എഫ് സീരിസ് സ്മാർട്ട്ഫോണുകൾ

2020 ഡിസംബറിൽ സാംസങ് ഗാലക്‌സി F12 സ്മാർട്ട്ഫോണിന്റെ സപ്പോർട്ട് പേജ് ഇന്ത്യയിൽ ലൈവ് ആയിരുന്നു. ഗാലക്‌സി M02, ഗാലക്‌സി F62 എന്നിവയുടെ സപ്പോർട്ട് പേജുകൾ അടുത്തിലെ ഇന്ത്യയിൽ ലൈവ് ആവുകയും ചെയ്തു. ഇതിന് പിന്നാലെ ഗാലക്സി M02 സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ഗാലക്സി F62, F12 സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയ്യതിയും വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ.

ഗാലക്‌സി F41

ഗാലക്‌സി F41 സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് എക്‌സ്‌ക്ലൂസീവ് ആയിട്ടാണ് ലോഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഈ ലൈനപ്പിൽ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളും ഫ്ലിപ്പ്കാർട്ട് പോർട്ടലിലൂടെ മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഗാലക്‌സി F12 സ്മാർട്ട്ഫോൺ ഗാലക്‌സി M12ന് സമാനമായ വേരിയന്റായിരിക്കാമെന്നും ഇത് ആമസോൺ ഇന്ത്യ വഴി ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുതിയ എ സീരിസ് സ്മാർട്ട്‌ഫോണുകൾ

പുതിയ എ സീരിസ് സ്മാർട്ട്‌ഫോണുകൾ

ഗാലക്‌സി എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്ക് ഗാലക്‌സി A72 4ജി സ്മാർട്ട്ഫോൺ വരുന്നു. എസ്എം-എ 725 എഫ് / ഡിഎസ് എന്ന മോഡൽ നമ്പരുള്ള ഈ സ്മാർട്ട്ഫോൺ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഔദ്യോഗിക സാംസങ് റഷ്യ സപ്പോർട്ട് പേജിൽ കണ്ടെത്തിയിരുന്നു. സമാന സ്മാർട്ട്‌ഫോണിനുള്ള സപ്പോർട്ട് പേജ് സാംസങ് കരീബിയൻ വെബ്‌സൈറ്റിലും കണ്ടെത്തി. SM-A526B / DS എന്ന മോഡൽ നമ്പറുള്ള സാംസങ് ഗാലക്‌സി A52 5ജി സ്മാർട്ട്ഫോണിന്റെ സപ്പോർട്ട് പേജ് ഓസ്ട്രിയൻ സാംസങ് സൈറ്റിലാണ് കണ്ടെത്തിയത്.

സാംസങ് ഗാലക്‌സി A32

ഈ മാസം ആദ്യം ഔദ്യോഗിക സപ്പോർട്ട് പേജിൽ സാംസങ് ഗാലക്‌സി A32 കണ്ടെത്തിയിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയും ചെയ്തു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണുകളും വൈകാതെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങൾ ഉറപ്പിക്കാൻ സാധിക്കുകയുള്ളു.

Best Mobiles in India

English summary
Samsung Galaxy F62, Galaxy F12, Galaxy A72 and Galaxy A52 5G are expected to hit the market next month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X