സാംസങ് ഗാലക്സി എഫ്62 റിവ്യൂ; കരുത്തൻ ഫോൺ പക്ഷേ ഭാവിയിലേക്ക് ഉപകാരപ്പെടില്ല

|

30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ സാംസങ് പുറത്തിറക്കിയ പുതിയ ഗാലക്സി എഫ്62 സ്മാർട്ട്‌ഫോൺ ഈ സീരിസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണാണ്. ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോൺ വിവോ വി20 പ്രോ, വി 20, വി 20 എസ്ഇ, റിയൽ‌മി എക്സ് 7 പ്രോ / എക്സ് 7, വൺ‌പ്ലസ് നോർഡ്, ഷവോമി എംഐ 10ഐ, മോട്ടറോള മോട്ടോ ജി 5ജി എന്നീ സ്മാർട്ട്ഫോണുകളോട് മത്സരിക്കും.

 

സാംസങ് ഗാലക്‌സി എഫ്62 ഫസ്റ്റ് ഇംപ്രഷൻ

സാംസങ് ഗാലക്‌സി എഫ്62 ഫസ്റ്റ് ഇംപ്രഷൻ

2019ലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്‌സി നോട്ട് 10+ൽ കണ്ട സാംസങ്ങിന്റെ മുൻനിര 7 എൻഎം എക്‌സിനോസ് 9825 പ്രോസസറിന്റെ കരുത്തിലാണ് പുതിയ ഗാലക്‌സി എഫ്62 പ്രവർത്തിക്കുന്നത്. 7000 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. 64 എംപി ക്വാഡ് ക്യാമറയാണ് ഡിവൈസിന്റെ മറ്റൊരു സവിശേഷത. 25,000 രൂപ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ഗാലക്‌സി സ്മാർട്ട്‌ഫോണായി ഈ ഡിവൈസിനെ കാണാം. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 6/128 ജിബി, 8 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാണ്. ഇതിന് യഥാക്രമം 23,999 രൂപ, 25,999 രൂപ എന്നിങ്ങനെയാണ് വില.

സാംസങ് ഗാലക്‌സി എഫ്62: മികച്ച സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്62: മികച്ച സവിശേഷതകൾ

വലിയ അമോലെഡ് ഡിസ്പ്ലേ

ഗാലക്സി എഫ്62 റിവ്യൂ ചെയ്ത ഗിസ്ബോട്ട് ടീമിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച സവിശേഷതകളിലൊന്നാണ് വലിയ ഡിസ്പ്ലെ. ഗെയിമുകൾ കളിക്കുന്നതിനും വീഡിയോ സ്ട്രീങിനുമുള്ള മികച്ച സ്‌ക്രീനാണ് ഇത്. ഈ 6.7 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് പാനൽ മികച്ച കളറുകൾ ഉൽ‌പാദിപ്പിക്കുകയും മികച്ച 1000000: 1 എന്ന മികച്ച കോൺട്രാസ്റ്റ് റേഷ്യോ നൽകുകയും ചെയ്യുന്നു. വെയിലത്തും മറ്റും ഉപയോഗിക്കുമ്പോൾ പീക്ക് ബ്രൈറ്റ്നെസ് ലെവൽസ് 420 നിറ്റസ് വരെ ലഭിക്കും.

അടിസ്ഥാനകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത പ്രീമിയം ഡിസൈൻ
 

അടിസ്ഥാനകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത പ്രീമിയം ഡിസൈൻ

ഗാലക്‌സി എഫ്62 പ്രീമിയം ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. കരുത്തുള്ള ബോഡിയാണ് ഫോണിന്റേത്. ബെസെൽ-ലെസ് ഡിസ്പ്ലേ മുൻവശത്തെ മികച്ചതാക്കുന്നു. പിന്നിലെ പാനലിന് ലേസർ ഗ്രേഡിയന്റ് ഫിനിഷ് നൽകിയിട്ടുണ്ട്. ലേസർ ഗ്രീൻ, ലേസർ ബ്ലൂ, ലേസർ ഗ്രേ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. വലിയ 7000 എംഎഎച്ച് ബാറ്ററി സെൽ ഉണ്ടായിട്ടും ഡിവൈസിന് വലിപ്പം കുറവാണ്. ഭാരവും സാധാരണ മാത്രമാണ് ഉള്ളത്. ഡിവൈസിൽ ക്യാമറ പൊങ്ങി നിൽക്കുന്ന വിധത്തിലല്ല നൽകിയിട്ടുള്ളത്. ഗാലക്സി എഫ് 62 അടിസ്ഥാനകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്റ്റോറേജിനായി ​​മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകുന്ന ഡിവൈസാണ് ഇത്. ഇതേ വിഭാഗത്തിൽ വരുന്ന വൺപ്ലസ് നോർഡിലും റിയൽമി എക്സ് 7 പ്രോയിലും ഈ രണ്ട് ഫീച്ചറുകളും ഇല്ല.

മികച്ച പെർഫോമൻസ്

മികച്ച പെർഫോമൻസ്

സാംസങ് ഗാലക്‌സി എഫ് 62 ഉപയോഗിച്ച് നോക്കിയതിൽ നിന്നും പെർഫോമൻസിന്റെ കാര്യത്തിൽ വലിയ പരാതികൾ പറയാനില്ല. 4കെ വീഡിയോകൾ ഷൂട്ട് ചെയ്യുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴും പിന്നിലെ പാനലിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഗാലക്‌സി നോട്ട് 10+ ന് കരുത്ത് നൽകിയ എക്‌സിനോസ് 9825 ഒക്ടാ കോർ സിപിയു ആണ് ഡിവൈസിൽ ഉള്ളത് എന്നതിനാൽ പെർഫോമൻസിൽ സംശയിക്കാനില്ല. 6 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമുമായിട്ടാണ് ഡിവൈസ് വരുന്നത്.രണ്ട് വേരിയന്റുകളും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമുണ്ട്. ഗ്രാഫിക്സിനായി ഫോണിൽ മാലി ജി76 എംപി 12 ജിപിയുവാണ് ഉള്ളത്.

ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ്

ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ്

ഗാലക്സി എഫ്62 സ്മാർട്ട്ഫോണിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് ബേസ്ഡ് വൺയുഐ 3.1 ആണ് ഉള്ളത്. അടുത്തിടെ പുറത്തിറങ്ങിയ റിയൽ‌മി എക്സ് 7-സീരീസ് ഇപ്പോഴും ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ ഗാലക്സി എഫ്62 സ്മാർട്ട്ഫോണി്റെ വലിയ നേട്ടാണ് ഇത്. ഈ ഡിവൈസിന് അടുത്ത ചില അപ്ഡേറ്റുകളും കൃത്യമായി ലഭിക്കും.

മികച്ച ക്യാമറ ഹാർഡ്‌വെയർ

മികച്ച ക്യാമറ ഹാർഡ്‌വെയർ

ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിൽ സാംസങ് മികച്ച ക്യാമറ ഹാർഡ്‌വെയർ പായ്ക്ക് ചെയ്തിട്ടുണ്ട്. ഫോണിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിൽ സോണി ഐ‌എം‌എക്സ് 682 സെൻസറുള്ള 64 എംപി പ്രൈമറി ക്യാമറ, 23 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12 എംപി അൾട്രാ-വൈഡ് ലെൻസ്, 15 എംപി ഡെപ്ത് ലെൻസ്, 5 എംപി മാക്രോ സെൻസർ എന്നിവ ഉൾക്കൊള്ളുന്നു. സെൽഫികൾക്കായി ഗാലക്സി എഫ്62 സ്മാർട്ട്ഫോണിൽ 32 എംപി ക്യാമറയാണ് ഉള്ളത്. മുന്നിലും പിന്നിലുമുള്ള ക്യാമറകളിൽ 4കെ 30 എഫ്പിഎസ് വീഡിയോകൾ റെക്കോർഡുചെയ്യാനാകും. നൈറ്റ് ഹൈപ്പർലാപ്സ്, സിംഗിൾ ടേക്ക്, പോർട്രെയിറ്റ് വീഡിയോ, സൂപ്പർ സ്ലോ-മോ, ഫുഡ് മോഡ് മുതലായ ഫീച്ചറുകൾ ഡിവൈസിൽ ഉണ്ട്.

സാംസങ് ഗാലക്‌സി എഫ്62: പോരായ്മകൾ

സാംസങ് ഗാലക്‌സി എഫ്62: പോരായ്മകൾ

ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ്

വൺപ്ലസ് നോർഡിലും റിയൽമി എക്സ് 7-സീരീസ് ഫോണുകളിലും കണ്ട മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളിൽ നിന്നും വ്യത്യസ്തമായി ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ അമോലെഡ് ഡിസ്പ്ലേ സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റുമായിട്ടാണ് വരുന്നത്. 60Hz അമോലെഡ് പാനൽഒട്ടും മോശമല്ല, പക്ഷേ ഉയർന്ന റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയുള്ള ഡിവൈസുകൾ ഈ ഡിവൈസിന്റെ വില വിഭാഗത്തിൽ ഉണ്ടായിരിക്കുമ്പോൾ ഇതൊരു പോരായ്മയാണ്.

5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ഇല്ല

5 ജി കണക്റ്റിവിറ്റി സപ്പോർട്ട് ഇല്ല

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ മറ്റൊരു വലിയ പോരായ്മ 5ജി കണക്റ്റിവിറ്റി ഇല്ലാത്തതാണ്. ഒന്നോ രണ്ടോ വർഷത്തിൽ കൂടുതൽ ഒരു ഡിവൈസ് ഉപയോഗിക്കുന്ന ആളുകൾക്ക് 5ജി ഇല്ലാത്ത ഫോൺ വാങ്ങുന്നത് ഈ അവസരത്തിൽ ഗുണം ചെയ്യില്ല എന്നതിനാൽ തന്നെ 5ജി ആവശ്യമായിരുന്നു. സമാനമായ വില-വിഭാഗത്തിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും 5 ജി കണക്ടിവിറ്റിയുമുള്ള ഡിവൈസുകൾ ലഭിക്കും.

സാംസങ് ഗാലക്‌സി എഫ്62; ആകർഷിക്കുന്ന ഘടകങ്ങൾ

സാംസങ് ഗാലക്‌സി എഫ്62; ആകർഷിക്കുന്ന ഘടകങ്ങൾ

ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 7000 എംഎഎച്ച് ബാറ്ററി സെല്ലാണ്. വലിയ സ്‌ക്രീനിന് പവർ നൽകിയിട്ടും കരുത്തുറ്റ എക്‌സിനോസ് 9825 എസ്ഒസി ഉണ്ടായിരുന്നിട്ടും രണ്ട് ദിവസം എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയാണ് ഇത്. വീഡിയോകൾ സ്ട്രീം ചെയ്തിട്ടും ഗെയിമുകൾ കളിച്ചിട്ടും രണ്ട് ദിവസത്തെ ഉപയോഗത്തിന് ശേഷവും ഫോണിൽ ചാർജ് ബാക്കിയുണ്ട്. ഫോൺ 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്.

ഗാലക്സി എഫ്62 വാങ്ങണോ

ഗാലക്സി എഫ്62 വാങ്ങണോ

ഭാവിയിലേക്ക് ശ്രദ്ധ കൊടുക്കാത്ത ഡിവൈസാണ് സാംസങ് ഗാലക്‌സി എഫ്62. റിഫ്രഷ് റേറ്റ് കുറഞ്ഞ പാനലും 5ജി ഇല്ലാത്തതുമാണ് ഡിവൈസിന്റെ പോരായ്മകൾ. അടിസ്ഥാനകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു ഹെവി-ഡ്യൂട്ടി ബാറ്ററി ഡിവൈസാണ് തിരയുന്നതെങ്കിൽ ഈ സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കാം. എന്നാൽ കൂടുതൽ കാലം ഉപയോഗിക്കുന്നവർക്കും ഗെയിമർമാർക്കും ഇതിനെക്കാൾ മികച്ച ഡിവൈസുകൾ വിപണിയിൽ ലഭ്യമാണ്.

Most Read Articles
Best Mobiles in India

English summary
The new Galaxy F62 smartphone released by Samsung is the second smartphone in this series. Galaxy F62 is powered by a flagship 7Nm Exynos 9825 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X