Home
Mobile

സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്; വിലയും ഓഫറുകളും

സാംസങ് കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് ഡിവൈസായ ഗാലക്സി എഫ്62 സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങിന്റ ഔദ്യോഗിക വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ഗാലക്സി എഫ് സീരിസിലെ ഈ രണ്ടാമത്തെ സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ്, റിയൽമി എക്സ്7 എന്നീ സ്മാർട്ട്ഫോണുകളോടായിരിക്കും ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.

വിലയും ഓഫറുകളും

വിലയും ഓഫറുകളും

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 23,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 25,999 രൂപ വിലയുണ്ട്. ഫോൺ ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആദ്യ വിൽപ്പനയിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് മികച്ച ഓഫറുകൾ ലഭിക്കും. റീചാർജ് ഡിസ്കണ്ട് കൂപ്പണുകളിൽ 3,000 ക്യാഷ്ബാക്ക്, ജിയോ ഉപയോക്താക്കൾക്ക് 7,000 രൂപ വിലയുള്ള ബ്രാൻഡ് കൂപ്പണുകൾ എന്നിവ ലഭിക്കും.

ക്യാഷ്ബാക്ക്

ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 2,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് പ്രോഗ്രാമിലൂടെ ഗാലക്സി എഫ് 62 ഫോണിന്റെ വിലയുടെ 70 ശതമാനം നൽകി നിങ്ങൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാം. ഒരു വർഷത്തിനുശേഷം ഡിവൈസ് മടക്കി നൽകി അപ്പോഴുള്ള ഏറ്റവും പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോൺ വാങ്ങാം. അതല്ലെങ്കിൽ ഈ ഫോൺ തന്നെ വേണമെന്നാണെങ്കിൽ 30 ശതമാനം പണം അധികം നൽകിയാൽ മതി.

സാംസങ് ഗാലക്‌സി എഫ്62: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്62: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുള്ള ഡിവൈസിൽ 8 ജിബി വരെയാണ് റാം. എക്‌സിനോസ് 9825 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്ഫോൺ ഡ്യുവൽ സിം (നാനോ) സപ്പോർട്ട് ചെയ്യുന്നു.

ക്വാഡ് ക്യാമറ

സാംസങ് ഗാലക്സി എഫ്62 സ്മാർട്ട്ഫോണിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 123 ഡിഗ്രി ഫീൽഡ്-വ്യൂവിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറുണ്ട്.

4കെ

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിന്റെ മുന്നിലും പിന്നിലുമുള്ള ക്യാമറകൾക്ക് 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഉണ്ട്. 14 വ്യത്യസ്ത ഔട്ട്‌പുട്ടുകൾ - 10 ഫോട്ടോകളും 4 വീഡിയോകളും വരെ ക്യാപ്ച്ചർ ചെയ്യാനുള്ള സിംഗിൾ ടേക്ക് ഫീച്ചർ എന്നിവയും ക്യാമറ സെറ്റപ്പിലുണ്ട്. 

7,000 എംഎഎച്ച് ബാറ്ററി

വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

Best Mobiles in India

English summary
The first sale of the Galaxy F62 smartphone, a mid-range device launched by Samsung in the Indian market last week, will take place this afternoon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X