Home
Mobile

സാംസങ് ഗാലക്‌സി എഫ്62 പുറത്തിറങ്ങുക ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിൽ

കഴിഞ്ഞ ഒക്ടോബറിലാണ് സാംസങ് പുതിയ ഗാലക്‌സി എഫ് സീരീസ് ആരംഭിച്ചത്. ഗാലക്‌സി എഫ്41 എന്ന ഡിവൈസിലൂടെയാണ് ഈ സീരിസിന് കമ്പനി തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഈ സീരിസിലെ രണ്ടാമത്തെ ഡിവൈസ് പുറത്തിറക്കാനൊരുങ്ങുകയാണ് സാംസങ്. ഗാലക്സി എഫ്62 എന്ന പേരിലായിരിക്കും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. ഗാലക്സി എഫ്41 സ്മാർട്ട്ഫോൺ ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. പുതിയ എഫ് സീരിസ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുട്ടിയിട്ടില്ലെങ്കിലും ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ടീസ് ചെയ്തിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ്62 വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

സാംസങ് ഗാലക്‌സി എഫ്62 വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി എഫ് സ്മാർട്ട്‌ഫോണിനായി ഒരു പ്രത്യേക പ്രോമോ പേജ് ഉണ്ടാക്കിയിട്ടുണ്ട്. ഈ പേജിൽ ഡിവൈസിന്റെ പേര് വ്യക്തമാക്കുന്നില്ലെങ്കിലും ഇത് ഗാലക്‌സി എഫ്62 ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘# ഫുൾഓൺസ്പീഡി', ‘ഫുൾ ഓൺ' എന്ന ടാഗ്‌ലൈനിലൂടെ ഈ ഡിവൈസ് അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്. ഡിവൈസിന്റെ പേരും ലോഞ്ച് തിയ്യതിയും അധികം വൈകാതെ തന്നെ സ്ഥിരീകരിക്കും.

എഫ് സീരിസ്

പുതിയ എഫ് സീരിസ് സമാർട്ട്ഫോണിന്റെ പേര് വ്യക്തമല്ലെങ്കിലും ലോഞ്ചിന് മുന്നോടിയായി പുറത്തിറക്കിയ ടീസറിൽ ഡിവൈസിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ചില സൂചനകൾ നൽകുന്നുണ്ട്. ഡിവൈസിന്റെ പിന്നിൽ മുകളിൽ ഇടത് വശത്തായിട്ടാണ് റിയർ ക്യാമറ സെറ്റപ്പ് നൽകിയിട്ടുള്ളത്. ഇത് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ്. എൽഇഡി ഫ്ലാഷോടൊപ്പം നാല് ക്യാമറ സെൻസറുകൾ ഈ മൊഡ്യൂളിൽ ഉണ്ടായിരിക്കും.

ടീസർ

പവർ ഓൺ / ഓഫ് ബട്ടൺ, വോളിയം റോക്കർ എന്നിവ ഡിവൈസിന്റെ വലതുവശത്ത് നൽകുമെന്നാണ് ടീസർ ഇമേജിൽ നിന്നും വ്യക്തമാകുന്നത്. ടീസർ ഇമേജ് ഡിവൈസിന്റെ പെർഫോമൻസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. ഡിവൈസിൽ ഒരു പോപ്പ്-അപ്പ് ഫ്രണ്ട് ക്യാമറയോ ഡിസ്പ്ലേ സെൽഫി ഷൂട്ടറോ ഉണ്ടായിരിക്കും. ബജറ്റ് വില വിഭാഗത്തിലാണ് ഡിവൈസ് പുറത്തിറങ്ങുക എന്നതിനാൽ തന്നെ ഡിസ്പ്ലേയ്ക്ക് താഴെ ക്യാമറ ഉണ്ടായിരിക്കില്ല.

എഫ് സീരിസ്

സാംസങ് ഗാലക്സി എഫ് സീരിസ് സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ ഫെബ്രുവരി 8ന് വെളിപ്പെടുത്തുമെന്ന് ലിസ്റ്റിങിൽ നിന്നും വ്യക്തമാകുന്നു. ഈ ലിസ്റ്റിങ് ഡിവൈസ് എപ്പോൾ ലോഞ്ച് ചെയ്യുമെന്ന വിവരങ്ങളും നൽകുന്നുണ്ട്. ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. എന്തായാലും ഈ ഡിവൈസ് 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോൺ ആയിരിക്കുമെന്നാണ് സൂചനകൾ.

ഗാലക്സി എഫ് 41

ഗാലക്സി എഫ് 41 സ്മാർട്ട്ഫോണിൽ കണ്ടത് പോലെ സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സിനോസ് 9825 ആയിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ഡിവൈസിന്റെ മുൻഗാമിയായ എഫ്41ൽ ഉണ്ടായിരുന്ന എക്‌സിനോസ് 9611നെ അപേക്ഷിച്ച് മികച്ച പ്രോസസറായിരിക്കും. ഡിവൈസ് ഗാലക്സി എം51 സ്മാർട്ട്ഫോണിന്റെ റീവർക്ക്ഡ് ഡിവൈസായിരിക്കും എന്നും സൂചനകളുണ്ട്.

ക്വാഡ് റിയർ ക്യാമറ

ഗാലക്‌സി എം51 സ്മാർട്ട്ഫോണിൽ ചെറിയ മാറ്റം വരുത്തിയാണ് ഡിവൈസ് പുറത്തിറങ്ങുകയെങ്കിൽ എം51ൽ ഉള്ളത് പോലെ 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, 6 ജിബി റാം സപ്പോർട്ട്, 128 ജിബി സ്റ്റോറേജ്, 7,000 എംഎഎച്ച് ബാറ്ററി എന്നിവ പുതിയ ഡിവൈസിലും പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1ലായിക്കും ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുണ്ടായിരിക്കാനും സാധ്യതയുണ്ട്.

Best Mobiles in India

English summary
Flipkart has created a special promo page for the Samsung Galaxy F smartphone. Although the name of the device is not specified on this page, it is reported that it will be the Galaxy F62.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X