സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യൻ വിപണിയിൽ വിലകുറച്ചു

|

സാംസങിന്റെ രണ്ട് സ്മാർട്ട്ഫോണുകൾക്ക് കൂടി ഇന്ത്യയിൽ വില കുറച്ചു. സാംസങ് ഗാലക്‌സി എം01 കോർ, ഗാലക്‌സി എം01എസ് എന്നിവയ്ക്കാണ് വില കുറച്ചത്. 500 രൂപ വീതമാണ് ഇരു ഡിവൈസുകൾക്കും കുറച്ചിരിക്കുന്നത്. നേരത്തെ ഗാലക്സി എം01 കോർ സ്മാർട്ട്ഫോണിന്റെ ബേസിക്ക് വേരിയന്റിന് 5,499 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസിന്റെ 1 ജിബി റാം + 16 ജിബി സ്റ്റോറേജ് വേരിയൻറിന് 4,999 രൂപയാണ് വില. 2 ജിബി റാം മോഡലിന് ഇപ്പോൾ 5,999 രൂപ വിലയുണ്ട്. നേരത്തെ ഇതിന് 6,999 രൂപയായിരുന്നു വില. ആയിരം രൂപയാണ് ഈ മോഡലിന് കുറച്ചിരിക്കുന്നത്.

വില കുറച്ചു

ഗാലക്സി എം01എസ് സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് നേരത്തെ 9,999 രൂപയായിരുന്നു വില. ഇപ്പോൾ ഈ ഡിവൈസ് 500 രൂപ വിലക്കിഴിവിൽ 9,499 രൂപയ്ക്ക് ലഭിക്കും. എം01 സീരിസിലെ ഈ രണ്ട് എൻട്രി ലെവൽ ഡിവൈസുകളും 2020 ജൂലൈയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിവൈസുകളുടെ പുതുക്കിയ വിലകൾ ഇതിനകം തന്നെ സാംസങ് ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഗാലക്‌സി എം01 കോർ കറുപ്പ്, നീല, ചുവപ്പ് കളർ ഓപ്ഷനുകളിലും ഗാലക്‌സി എം01എസ് ഗ്രേ, ബ്ലൂ കളർ ഓപ്ഷനുകളിളും ലഭ്യമാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ 4,000 രൂപ കുറച്ചു

സാംസങ് ഗാലക്‌സി എം01 കോർ: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം01 കോർ: സവിശേഷതകൾ

5.3 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്‌സി എം01 കോർ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് പവർവിആർ റോഗ് ജിഇ 8100 ജിപിയു, 2 ജിബി വരെ റാം ജോടിയാക്കിയ മീഡിയടെക് എംടി 6739 SoC എന്നിവയാണ്. ഈ ഡിവൈസിൽ ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സംവിധാനമുണ്ട്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് ഡിവൈസുകൾ പ്രവർത്തിക്കുന്നത്.

ക്യാമറ

സാംസങ് ഗാലക്‌സി എം01 കോർ സ്മാർട്ട്ഫോണിൽ 3,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിൽ 8 എംപി പിൻ ക്യാമറയും എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 5 എംപി മുൻ ക്യാമറയും ഡിവൈസിൽ ഉണ്ട്. കണക്റ്റിവിറ്റി ഫീച്ചറുകളായി 4 ജി VoLTE, Wi-Fi 802.11 b / g / n, ബ്ലൂടൂത്ത് 5.0, GPS + GLONASS എന്നിവയും സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നു. വില കണക്കിലെടുക്കുമ്പോൾ ഈ ഡിവൈസിലെ സവിശേഷതകൾ മികച്ചതാണ്.

കൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5000എംഎഎച്ച് ബാറ്ററിയുമായി റിയൽമി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വില, സവിശേഷതകൾ

സാംസങ് ഗാലക്സി എം01എസ്: സവിശേഷതകൾ

സാംസങ് ഗാലക്സി എം01എസ്: സവിശേഷതകൾ

സാംസങ് ഗാലക്സി എം01എസ് സ്മാർട്ട്ഫോണിൽ 6.2 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനാണ് ഡിവൈസിൽ ഉള്ളത്. മീഡിയടെക് ഹീലിയോ പി 22 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയും സാംസങ് നൽകിയിട്ടുണ്ട്. സ്റ്റേറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്കായി 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ട്.

ഡ്യൂവൽ റിയർ ക്യാമറ

13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് ലെൻസും അടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. സ്മാർട്ട്ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി ക്യാമറയാണ് ഉള്ളത്. ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ കൂടി സാംസങ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നു.

കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്

Best Mobiles in India

English summary
Samsung has slashed the prices of two more smartphones in India. Samsung Galaxy M01 Core and Galaxy M01s re priced lower.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X