സാംസങ് ഗാലക്‌സി M01, ഗാലക്‌സി M11 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
സാംസങ് ഗാലക്‌സി M01, ഗാലക്‌സി M11 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാവുന്ന വില വിഭാഗത്തിലുള്ള എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളാണ് ഇവ. പിന്നിൽ ഡ്യൂവൽ ക്യാമറ മൊഡ്യൂളുമായി പുറത്തിറങ്ങുന്ന ഫോണുകൾ ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് വൺ യുഐ 2.0 ഔട്ട്-ഓഫ്-ബോക്സിലാണ് പ്രവർത്തിക്കുന്നത്. ഗാലക്‌സി M11 ഇതിനകം തന്നെ മറ്റ് വിപണിയികളിൽ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഗാലക്‌സി M01 പുറത്തിറക്കുന്ന ആദ്യത്തെ വിപണിയാണ് ഇന്ത്യ.

ഗാലക്‌സി M01, ഗാലക്‌സി M11: വില
3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്‌പെയ്‌സും ഉള്ള ഒറ്റ വേരിയന്റിലാണ് സാംസങ് ഗാലക്‌സി എം01 പുറത്തിറക്കിയിരിക്കുന്നത്. ഇതിന് 8,999 രൂപയാണ് വില വരുന്നത്. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സ്പേസ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്പേസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഗാലക്‌സി എം11 പുറത്തിറക്കിയിരിക്കുന്നത്

എം 11ന്റെ 3 ജിബി റാം വേരിയന്റിന് 10,999 രൂപയും 4ജിബി റാം വേരിയന്റിന് 12,999 രൂപയുമാണ് വില. മെറ്റാലിക് ബ്ലൂ, വയലറ്റ്, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ രണ്ട് സാംസങ് സ്മാർട്ട്‌ഫോണുകളും ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, സാംസങ് ഇന്ത്യ ഇസ്റ്റോർ, മറ്റ് പ്രധാന ഓൺലൈൻ പോർട്ടലുകൾ വഴി വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഈ സ്മാർട്ട്‌ഫോണുകളുടെ ഓഫ്‌ലൈൻ വിൽപ്പന എപ്പോൾ ആരംഭിക്കുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സാംസങ് ഗാലക്‌സി M01: സവിശേഷതകൾ
1560 x 720 പിക്‌സൽ റെസല്യൂഷനും 19.5: 9 ആസ്പാക്ട് റേഷിയോവുമുള്ള 5.71 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോണിലുള്ളത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പൈസുമുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 435 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 13 എംപി, 2 എംപി സെൻസറുകളുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പും 5 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്.

ഗാലക്സി M01 ന് സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി സവിശേഷതകളാണ് നൽകിയിട്ടുള്ളത്. ഇതിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോർട്ട്, ജിപിഎസ്, എഫ്എം റേഡിയോ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഇത് ഒരു എൻട്രി ലെവൽ ഫോണായതിനാൽ സ്മാർട്ട്‌ഫോണിന് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടില്ല. 4000mAh ബാറ്ററി സാൻസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ഗാലക്‌സി M11: സവിശേഷതകൾ
1560 x 720 പിക്‌സൽ റെസല്യൂഷനുള്ള 6.4 ഇഞ്ച് എച്ച്ഡി + ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എം 11 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി വരെ സ്റ്റോറേജ് സ്പൈസുമുള്ള ഡിവൈസ് ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 13 എംപി പ്രൈമറി സെൻസർ, 5 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

ഗാലക്സി M11ന്റെ മുൻവശത്ത് 8 എംപി സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ഗാലക്സി എം01 ന് സമാനമായി ഈ സ്മാർട്ട്ഫോണിലും സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി സവിശേഷതകളാണ് നൽകിയിട്ടുള്ളത്. ഇതിനുപുറമെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications