Home
Mobile

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോണിന്റെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളും

സാംസങ് ഗാലക്‌സി എം11 സ്മാർട്ട്ഫോണിനൊപ്പമാണ് സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 8,999 രൂപ എന്ന വിലയിലാണ് ഈ ഡിവൈസ് കമ്പനി പുറത്തിറക്കിയത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഇപ്പോഴിതാ ഈ ഡിവൈസിന്റെ ഇന്ത്യൻ വിപണിയിലെ വില വെട്ടികുറച്ചിരിക്കുകയാണ് സാംസങ്.

ആമസോൺ

അടുത്തിടെ ആമസോൺ സെയിലിനിടെ സാംസങ് ഗാലക്‌സി എം01 കുറഞ്ഞ വിലയക്ക് വിൽപ്പന നടത്തിയിരുന്നു. ഇപ്പോഴിതാ ഡിവൈസിന്റെ വില സ്ഥിരമായി കുറച്ചിരിക്കുകയാണ് കമ്പനി. 8,399 രൂപയാണ് ഇപ്പോൾ ഈ ഡിവൈസന്റെ വില. ബ്ലാക്ക്, റെഡ്, ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമണ്. ഓഫ്ലൈൻ സ്റ്റോറുകളിലും ഈ ഡിവൈസ് പുതുക്കിയ വിലയിൽ ലഭ്യമാകും.

ഇന്ത്യൻ വിപണി

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ജൂണിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഈ ഡിവൈസിന് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജുള്ള ഒരു സ്റ്റോറേജ് വേരിയന്റ് മാത്രമേ ഇതുവരെ പുറത്തിറക്കിയിട്ടുള്ളു. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീയത നേടിയിട്ടുള്ള ഈ സ്മാർട്ട്ഫോണിന് വില കുറയുന്നതോടെ എൻട്രി ലെവൽ ഡിവൈസുകളുടെ വിഭാഗത്തിൽ ഈ സ്മാർട്ട്ഫോണിന് കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും.

സാംസങ് ഗാലക്‌സി എം01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം01: സവിശേഷതകൾ

5.71 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി 19.5: 9 അസ്പക്ട് റേഷിയോ ഉള്ള ഇൻഫിനിറ്റി-വി ഡിസ്പ്ലേ പാനലാണ് സാംസങ് ഗാലക്സി എം01 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0വിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 439 SoCയാണ്. 4,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ക്യാമറകൾ

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോണിന്റെ പിന്നിൽ രണ്ട് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഇതിൽ പ്രൈമറ ക്യാമറ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ സെൻസറാണ്. രണ്ടാമത്തെ ക്യാമറ എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറാണ്. സെൽഫികൾക്കായി എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസ് എന്ന നിലയിൽ മികച്ച സവിശേഷതകൾ തന്നെയാണ് ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുള്ളത്.

സ്റ്റോറേജ്

512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി സ്ലോട്ടും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ എന്നിവയാണ് ഉള്ളത്. മൈക്രോ യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഉണ്ട്. സുരക്ഷയ്ക്കായി ഈ സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് കമ്പനി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടില്ല.

Best Mobiles in India

English summary
Samsung launched the Galaxy M01 back in June along with the Galaxy M11. The handset was launched with a price tag of Rs. 8,999 for the 3GB RAM + 32GB storage variant. Recently, the phone received a price cut during the Amazon sale. Now it is available at the same price in offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X