Home
Mobile

സാംസങ് ഗാലക്‌സി എം01 ആമസോണിലൂടെ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

നാളെ മുതൽ സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. വിലക്കുറവിലാണ് ഈ ഡിവൈസ് ആമസോണിൽ വിൽപ്പന നടത്തുന്നത്. വില കുറച്ചതുമായി ബന്ധപ്പെട്ട് ആമസോൺ ഒരു ടീസർ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിലയ്ക്ക് പകരം 8,399 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പന നടത്തുന്നത്. ആമസോണിലൂടെ മാത്രമേ ഡിവൈസ് ഈ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുകയുള്ളു.

വിലക്കിഴിവ്

നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ഡിവൈസിന് ലോഞ്ച് ചെയ്യുമ്പോൾ പ്രഖ്യാിച്ച വിലയായ 9,999 രൂപയ്ക്ക് തന്നെയാണ് ഡിവൈസ് ഇപ്പോഴും വിൽപ്പന നടത്തുന്നത്. ആമസോണിൽ മാത്രം നാളെ മുതൽ സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ 1,500 രൂപയോളം വില കുറച്ച് വിൽപ്പന നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്.

സ്റ്റോറേജ്

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോൺ ജൂണിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയത്. ഈ ഡിവൈസിന് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് ഇന്റേണൽ സ്റ്റോറേജുള്ള ഒരു സ്റ്റോറേജ് വേരിയന്റ് മാത്രമേ ഇതുവരെ പുറത്തിറക്കിയിട്ടുള്ളു.

സാംസങ് ഗാലക്‌സി എം01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം01: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0ലാണ് സാംസങ് ഗാലക്‌സി എം01 പ്രവർത്തിക്കുന്നത്. 5.71 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി 19.5: 9 അസ്പക്ട് റേഷിയോ ഉള്ള ഇൻഫിനിറ്റി-വി ഡിസ്പ്ലേ പാനലാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 439 SoCയാണ്. 4,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

ക്യാമറ

സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോണിൽ എഫ് / 2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. സെൽഫികൾക്കായി എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും ഈ സ്മാർട്ട്ഫോണിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് സ്മാർട്ട്ഫോൺ എന്ന നിലയിൽ മികച്ച സവിശേഷതകൾ തന്നെയാണ് ഗാലക്സി എം01ൽ ഉള്ളത്.

മൈക്രോ എസ്ഡി കാർഡ്

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം സാംസങ് ഗാലക്‌സി എം01 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി ഈ ഹാൻഡ്‌സെറ്റ് 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ എന്നിവ സപ്പോർട്ട് ചെയ്യുന്നു. മൈക്രോ യുഎസ്ബി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഉണ്ട്. ഫോണിന്റെ പിൻഭാഗത്ത് കമ്പനി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടില്ല.

Best Mobiles in India

English summary
Samsung Galaxy M01 smartphone sale starts in Amazon India tomorrow. The e-commerce website has put up a teaser poster with discounted sale price of Galaxy M01.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X