സാംസങിന്റെ ബജറ്റ് സ്മാർട്ട്ഫോണായ ഗാലക്‌സി M01s ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
ജനപ്രീയ സ്മാർട്ട്ഫോൺ ബ്രാന്റായ സാംസങിന്റെ ബജറ്റ് സെഗ്മെന്റിൽ ഏറെ ശ്രദ്ധ നേടിയ ഡിവൈസാണ് ഗാലക്‌സി M01. ഈ ഡിവൈസിന്റെ പുതിയ പതിപ്പായ ഗാലക്‌സി M01s പുറത്തിറങ്ങി. മീഡിയടെക് ഹെലിയോ പി 22 ചിപ്‌സെറ്റ് ഒഴികെ ഗാലക്‌സി M01s സ്മാർട്ട്ഫോണിൽ മറ്റെല്ലാ സവിശേഷതകളും പിൻതലമുറ ഡിവൈസിന്റേത് തന്നെയാണ്. ഇന്ത്യൻ വിപണിൽ ബജറ്റ് വിഭാഗത്തിൽ ലഭിക്കാവുന്ന സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന വിധത്തിൽ തന്നെയാണ് പുതിയ ഡിവൈസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി M01s: വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഈ ഡിവൈസിന് 9,999 രൂപയാണ് വില. ഇളം നീല, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. സാംസങിന്റെ ഔദ്യോഗിക സൈറ്റിലും ആമസോൺ ഇന്ത്യ സൈറ്റിലും ഗാലക്‌സി M01s സ്മാർട്ട്ഫോൺ ലഭ്യമാകും. തിരഞ്ഞെടുത്ത ഓഫ്‌ലൈൻ, ഓൺലൈൻ റീട്ടെയിലർമാർ വഴിയും ഈ ഡിവൈസ് കമ്പനി വിൽപ്പനയ്ക്ക് എത്തിക്കും.

സാംസങ് ഗാലക്‌സി M01s: സവിശേഷതകൾ
ഇൻഫിനിറ്റി വി-കട്ട് നോച്ച് ഉള്ള 6.2 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി പാനലാണ് സാംസങ് ഗാലക്‌സി എം01എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 22 പ്രോസസറാണ്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി സ്റ്റോറജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ സ്മാർട്ട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്.

13 എംപി പ്രൈമറി ഷൂട്ടർ, 2 എംപി സെക്കൻഡറി ക്യാമറ എന്നിവയുള്ള ഡ്യുവൽ ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിൽ ഉള്ളത്. ക്രിയേറ്റീവായി ഫോട്ടോകൾ എടുക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഈ ക്യാമറകൾ ലൈവ് ഫോക്കസ് സപ്പോർട്ടോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഇൻഫിനിറ്റി വി-കട്ട് നോച്ചിൽ 8 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്.

സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളായ ബ്ലൂടൂത്ത്, വൈ-ഫൈ, 4 ജി എൽടിഇ എന്നിവയെല്ലാം സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്‌ക്കായി, ഫെയ്‌സ് അൺലോക്ക് ഫീച്ചറും പിറകിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സറൗണ്ട് സൌണ്ട് എക്സ്പീരിയൻസിനായി ഡിവൈസിൽ ഡോൾബി അറ്റ്‌മോസ് സവിശേഷതയും കമ്പനി നൽകിയിട്ടുണ്ട്. പ്രീ-ഇൻസ്റ്റാൾഡ് സാംസങ് ഹെൽത്ത് ആപ്ലിക്കേഷനുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഗാലക്സി M01 അപ്‌ഗ്രേഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്ന ഡിവൈസാണ് ഗാലക്‌സി M01s. ഈ ഡിവൈസുകൾ തമ്മിലുള്ള പ്രധാനമായും വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത്. ഇരു ഡിവൈസുകളുടെയും മിക്ക സവിശേഷതകളും ഏകദേശം സമാനമാണ്. വ്യത്യാസത്തിൽ പ്രധാനപ്പെട്ടത് ചിപ്പ്സെറ്റിലാണ്. ഗാലക്സി M01s മീഡിയ ടെക് ഹെലിയോ പി 22 ചിപ്‌സെറ്റുമായി വരുമ്പോൾ അതിന്റെ മുൻഗാമിയായ ഗാലക്‌സി M01 സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 439 SoCയാണ് ഉള്ളത്.

സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിന് ഗാലക്‌സി M01 നെക്കാൾ വില കൂടുതാലാണ്. സാംസങ് ഗാലക്‌സി M01 8,999 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്. എന്നാൽ പുതിയ സ്മാർട്ട്‌ഫോൺ 9,999 രൂപയ്ക്കാണ് ലഭ്യമാവുക. നിങ്ങൾ മികച്ച പെർഫോമൻസുള്ള ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ തിരയുകയാണെങ്കിൽ ഗാലക്‌സി M01s നല്ലൊരു ചോയിസാണ്.


Click it and Unblock the Notifications








