സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

സാംസങിന്റെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണാണ് ഗാലക്‌സി M01s. ഈ ജിവൈസിനെ സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഡിവൈസ് വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. അധികം വൈകാതെ ലോഞ്ച് നടക്കുമെന്ന സൂചനയുമായി സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഡെഡിക്കേറ്റഡ് സപ്പോർട്ട് പേജ് ആരംഭിച്ചു. SM-M017F / DS എന്ന മോഡൽ നമ്പറുള്ള "ഗാലക്സി M01s (3GB RAM)" എന്ന പേര് ലിസ്റ്റിംഗിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഇതേ മോഡൽ നമ്പർ മുമ്പ് വിവിധ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിലും കണ്ടെത്തിയിരുന്നു.

ഡ്യൂവൽ സിം

സാംസങ് ഗാലക്‌സി M01ന്റെ ഡ്യൂവൽ സിം വേർഷനുവേണ്ടിയാണ് സാംസങ് ഇന്ത്യയുടെ സപ്പോർട്ട് പേജ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഫോണിന് 3 ജിബി റാം വേരിയന്റ് ഉണ്ടായിരിക്കുമെന്ന് ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്തിരുന്നു. ജൂണിൽ പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി M01 സ്മാർട്ട്ഫോണിന്റെ അപ്‌ഗ്രേഡ് ചെയ്ത വേർഷനായിരിക്കും ഗാലക്‌സി M01s എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി M01 സ്മാർട്ട്ഫോണിന് 8,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്‌സി M01s

അടുത്തിടെ പുറത്തുവന്ന ഒരു ലീക്ക് റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോൺ ഗാലക്‌സി A10s സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാനും സാധ്യതയുണ്ട്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ കാണുന്നത് അനുസരിച്ച് ഈന ഹാൻഡ്‌സെറ്റിൽ 720p ഡിസ്പ്ലേ പാനലും 2 ജിബി റാമും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഡിവൈസിൽ 2 ജിബി, 3 ജിബി എന്നിങ്ങനെ രണ്ട് റാം വേരിയന്റുകൾ പ്രതീക്ഷിക്കാവുന്നതാണ്.

BIS ലിസ്റ്റിംഗ്

സാംസങ് ഗാലക്‌സി M01s ന്റെ ഏറ്റവും പുതിയ BIS ലിസ്റ്റിംഗിലൂടെ ഡിവൈസന്റെ മറ്റ് സവിശേഷതകളൊന്നും പുറത്ത് വിട്ടിട്ടില്ല. നേരത്തെ വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിൽ മീഡിയടെക് ഹെലിയോ പി 22 പ്രോസസറായിരിക്കും കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 10 ന് പകരം ആൻഡ്രോയിഡ് 9 ഔട്ട്-ഓഫ്-ബോക്സിലാണ് ഈ ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്കൂടുതൽ വായിക്കുക: വിവോ X50, X50 പ്രോ സ്മാർട്ട്ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും; റിപ്പോർട്ട്

4,000 എംഎഎച്ച് ബാറ്ററി

നേരത്തെ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് സാംസങ് ഗാലക്‌സി M01s സ്മാർട്ട്ഫോണിൽ 4,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. ലീക്ക് റിപ്പോർട്ടുകളിലെ സവിശേഷതകൾ പരിശോധിച്ചാൽ ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണായിരിക്കും എന്ന് ഉറപ്പിക്കാം. ഡിവൈസിന്റെ വിലയുമായി ബന്ധപ്പെട്ട മറ്റ് സൂചനകളൊന്നു ഇതുവരെ ലഭ്യമായിട്ടില്ല. അധികം വൈകാതെ തന്നെ ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ സവിശേഷതകളും വിലയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വരും.

സാംസങ് ഗാലക്‌സി M സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

സാംസങ് ഗാലക്‌സി M സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോണിലൂടെ എം സീരിസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകളാണ് സാംസങ് ഇപ്പോൾ നൽകുന്നത്. വലുതും ആകർഷകവുമായ ഡിസ്‌പ്ലേ, കരുത്തുള്ള പ്രോസസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് അടക്കം മികച്ച ഫിച്ചേഴ്സുള്ള ക്യാമറ തുടങ്ങിയ അനവധി ഘടകങ്ങൾ എം സീരിസ് സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്. ഈ സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ നല്ല വിൽപ്പനയുള്ള ഡിവൈസുകളുമാണ്. ചൈനീസ് ബ്രാൻഡുകളിൽ നിന്നും കടുത്ത വെല്ലുവിളി നേരിട്ടിട്ടും ബജറ്റ് സ്മാർട്ട്‌ഫോൺ വിപണിയിൽ സാംസങിന് പിടിച്ച് നിർത്തുന്നത് എം സീരിസ് ഡിവൈസുകളാണ്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8 സ്മാർട്ട്ഫോണിന് വിലവർധിച്ചു; പുതിയ വില, സവിശേഷതകൾകൂടുതൽ വായിക്കുക: ഷവോമി റെഡ്മി 8 സ്മാർട്ട്ഫോണിന് വിലവർധിച്ചു; പുതിയ വില, സവിശേഷതകൾ

Best Mobiles in India

English summary
Samsung is likely to launch its new Galaxy M01s in India soon. The smartphone was up in reports, and now, it has been spotted on a dedicated support page on Samsung‘s India website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X