Home
Mobile

സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തും

മുൻനിര സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് ഇന്ത്യയിൽ എൻട്രി ലെവൽ, മിഡ് റേഞ്ച് മാർക്കറ്റ് വിഭാഗങ്ങളിലേക്ക് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്നു. സ്മാർട്ട്‌ഫോണുകൾ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്കായി വലിയ വില നൽകാതെ തന്നെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ എന്ന നിലയിലായിക്കും പുതി ഗാലക്‌സി എം, ഗാലക്‌സി എ ഡിവൈസുകൾ കമ്പനി പുറത്തിറക്കുന്നത്. ഗാലക്‌സി എം 11, ഗാലക്‌സി എം 01 എന്നിവ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഗാലക്‌സി എം 31

ഗാലക്‌സി എം 31, ഗാലക്‌സി എം 51 എന്നിവ ഉടൻ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ ഡിവൈസുകൾ ഈ ആഴ്ചയിലോ അതല്ലെങ്കിൽ ജൂൺ ആദ്യ ആഴ്ച്ചയിലോ പുറത്തിറങ്ങിമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 91 മൊബൈൽസിന്റെ റിപ്പോർട്ട് പ്രകാരം ഗാലക്‌സി എം 11, ഗാലക്‌സി എം 01 എന്നിവ ജൂൺ ആദ്യ വാരത്തിലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക.

ലോഞ്ച്

ഈ വർഷം മാർച്ചിലാണ് സാംസങ് ഗാലക്‌സി എം 11യുടെ ലോഞ്ച് നടന്നത്. സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവ ഇന്ത്യയിൽ 10,000 രൂപയിൽ താഴെയുള്ള വിലയ്ക്കായിരിക്കും വിൽക്കുകകയെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഈ ഡിവൈസുകൾ ലോഞ്ച് കഴിഞ്ഞാൽ ഉടനെ വിൽപ്പനയ്ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്‌സി എം 11: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 11: സവിശേഷതകൾ

1560 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേ, 19.5: 9 റേഷിയോ, മുകളിൽ ഇടത് മൂലയിലായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ട് എന്നിവയോടെയാണ് ഗാലക്‌സി എം 11 മറ്റ് വിപണികളിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 450 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 3GB / 4GB റാം വേരിയന്റുകളും 32GB / 64GB സ്റ്റോറേജ് വേരിയന്റുകളുമാണ് ഉള്ളത്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

13 എംപി പ്രൈമറി സെൻസർ, 5 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെർഷ്യറി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എം 11ൽ നൽകിയിട്ടുള്ളത്. 8 എംപി സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്. സാംസങ് ഗാലക്‌സി എം 11ന്റെ മറ്റ് സവിശേഷതകളിൽ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ, റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ്, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചേഴ്സ് എന്നിവ ഉൾപ്പെടുന്നു.

സാംസങ് ഗാലക്‌സി എം 01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം01 ഇതുവരെ ഒരു വിപണിയിലും പുറത്തിറക്കിയിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിവൈസിന് 5.71 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പെയ്‌സും എന്നിവയ്ക്കൊപ്പം സ്‌നാപ്ഡ്രാഗൺ 439 സോസി ഉണ്ടായിരിക്കും. എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് സ്പൈസും ഫോണിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗാലക്‌സി എം 01

ഗാലക്‌സി എം 01 ആൻഡ്രോയിഡ് ബേസ്ഡ് യുഐയിൽ ആയിരിക്കും പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. 13 എംപി, 2 എംപി സെൻസറുകളുള്ള ഇരട്ട ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 എംപി സെൽഫി ക്യാമറ സെൻസറും 4000 എംഎഎച്ച് ബാറ്ററിയുമുണ്ടാകുമെങ്കിലും ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.

Best Mobiles in India

English summary
Samsung is gearing up to launch new smartphones in the affordable entry-level and mid-range market segments in India. The company is lining up the Galaxy M and Galaxy A devices for buyers interested in upgrading their smartphones without shelling out a lot of money on the same.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X