Home
Mobile

സാംസങ് ഗാലക്‌സി എം 11, എം 01 സ്മാർട്ട്ഫോണുകൾ നാളെ പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

സാംസങിന്റെ തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി എം 11, എം 01 എന്നിവ നാളെ പുറത്തിറങ്ങും. നാളെ ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ലോഞ്ച് ഇവന്റ് ആരംഭിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. 12 മണികഴിയുന്നതോടെ ഡിവൈസുകളുടെ സവിശേഷതകൾ കമ്പനി ഓൺലൈനിലുടെ പുറത്ത് വിടും. നേരത്തെ റെക്കോഡ് ചെയ്ത അനൌൺസ്മെന്റിലൂടെയോ പ്രസ് റിലീസിലൂടെയോ ആയിരിക്കും ഡിവൈസ് പുറത്തിറക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

വിപണി

ഈ വർഷം മാർച്ചിൽ ചില വിപണികളിൽ സാംസങ് ഗാലക്‌സി എം 11യുടെ ആദ്യ ലോഞ്ച് നടന്നിരുന്നു. സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 എന്നിവ ഇന്ത്യയിൽ 10,000 രൂപയിൽ താഴെയുള്ള വിലയ്ക്കായിരിക്കും വിൽക്കുകകയെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തുടനീളമുള്ള ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഈ ഡിവൈസുകൾ ലോഞ്ച് കഴിഞ്ഞാൽ ഉടനെ വിൽപ്പനയ്ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സാംസങ് ഗാലക്‌സി എം 11: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 11: സവിശേഷതകൾ

1560 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എച്ച്ഡി+ ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേ, 19.5: 9 റേഷിയോ, മുകളിൽ ഇടത് മൂലയിലായി ഒരു പഞ്ച്-ഹോൾ കട്ട് ഔട്ട് എന്നിവയോടെയാണ് ഗാലക്‌സി എം 11 മറ്റ് വിപണികളിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 450 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 3GB / 4GB റാം വേരിയന്റുകളും 32GB / 64GB സ്റ്റോറേജ് വേരിയന്റുകളുമാണ് ഉള്ളത്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

13 എംപി പ്രൈമറി സെൻസർ, 5 എംപി സെക്കൻഡറി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെർഷ്യറി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഗാലക്‌സി എം 11ൽ നൽകിയിട്ടുള്ളത്. 8 എംപി സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്. സാംസങ് ഗാലക്‌സി എം 11ന്റെ മറ്റ് സവിശേഷതകളിൽ ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ, റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ്, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഫീച്ചേഴ്സ് എന്നിവ ഉൾപ്പെടുന്നു.

സാംസങ് ഗാലക്‌സി എം 01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം 01: സവിശേഷതകൾ

സാംസങ് ഗാലക്‌സി എം01 ഇതുവരെ ഒരു വിപണിയിലും പുറത്തിറക്കിയിട്ടില്ലെങ്കിലും ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിവൈസിന് 5.71 ഇഞ്ച് എച്ച്ഡി + ടിഎഫ്ടി ഡിസ്‌പ്ലേ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പെയ്‌സും എന്നിവയ്ക്കൊപ്പം സ്‌നാപ്ഡ്രാഗൺ 439 സോസി ഉണ്ടായിരിക്കും. എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് സ്പൈസും ഫോണിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആൻഡ്രോയിഡ്

ഗാലക്‌സി എം 01 ആൻഡ്രോയിഡ് ബേസ്ഡ് യുഐയിൽ ആയിരിക്കും പ്രവർത്തിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. 13 എംപി, 2 എംപി സെൻസറുകളുള്ള ഇരട്ട ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 എംപി സെൽഫി ക്യാമറ സെൻസറും 4000 എംഎഎച്ച് ബാറ്ററിയുമുണ്ടാകുമെങ്കിലും ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.

Best Mobiles in India

English summary
Smartphone giant Samsung is preparing to launch its latest budget smartphones, the Galaxy M11 and M01 in the coming hours. This new information comes right before the launch of unannounced smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X